Gouri Kishan: ബോഡി ഷേമിംഗ് ചെയ്തതല്ല, ചോദ്യം തെറ്റിദ്ധരിച്ചു; യൂട്യൂബർ
എല്ലാവരും നടിക്ക് പിന്തുണ നൽകുന്നുണ്ട്. താൻ മനപ്പൂർവം ചെയ്തതായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നടിയോട് മാപ്പ് പറയില്ലെന്ന് ആയിരുന്നു യൂട്യൂബർ പ്രതികരിച്ചിരുന്നത്.
നടി ഗൗരി കിഷനെതിരായ ബോഡി ഷേമിം പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച യൂട്യൂബർ ആർ എസ് കാർത്തിക്. താൻ ബോഡി ഷേമിം നടത്തിയിട്ടില്ല എന്നും തന്റെ ചോദ്യം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും കാർത്തിക്ക് പറയുന്നു. തന്റെ ചോദ്യം നടിയെ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള വീഡിയോയും കാർത്തിക് പങ്കുവെച്ചിട്ടുണ്ട്. എല്ലാവരും നടിക്ക് പിന്തുണ നൽകുന്നുണ്ട്. താൻ മനപ്പൂർവം ചെയ്തതായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നടിയോട് മാപ്പ് പറയില്ലെന്ന് ആയിരുന്നു യൂട്യൂബർ പ്രതികരിച്ചിരുന്നത്.
പിന്നാലെയാണ് ഇപ്പോൾ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. വാർത്താസമ്മേളനത്തിന്റെയും നടിയുടെ ഭാരം എത്രയെന്ന് യൂട്യൂബ് ആണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. യൂട്യൂബറിന്റെ ചോദ്യത്തിന് വളരെ രൂക്ഷമായാണ് ഗൗരി മറുപടി നൽകിയത്. അദേഴ്സ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന വാർത്ത സമ്മേളനതിനിടെയാണ് സംഭവം. അതേസമയം താൻ നടി ആയതുകൊണ്ട് വണ്ണം കുറയ്ക്കണം എന്ന് പറയാൻ ആ റിപ്പോർട്ടർ ആരാണ് എന്നാണ് ഗൗരി ചോദിക്കുന്നത്.
ALSO READ: ഞാൻ 80 കിലെയിലെത്തും, അതെന്റെ ഇഷ്ടം? ശരീരത്തെ ബഹുമാനിക്കാൻ പഠിക്കണം; ഗൗരി കിഷൻ
തന്റെ ഭാരത്തിന്റെ കാര്യത്തിൽ ആർക്കും അഭിപ്രായം പറയാനുള്ള അവകാശം ഇല്ലെന്നും ശരീരത്തെ ബഹുമാനിക്കാൻ പഠിക്കണമെന്നും ഗൗരി പ്രതികരിച്ചു. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇത്തരത്തിൽ ബോഡി ഷേമിംഗ് നേരിടുന്നുണ്ട്. ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കണം. മറ്റുള്ളവരോട് മാന്യമായും ദയയോടും പെരുമാറാൻ എല്ലാവരും പഠിക്കണമെന്നും ഗൗരി കഴിഞ്ഞദിവസം പ്രതികരിച്ചു. കൂടാതെ നിങ്ങളോട് ആരെങ്കിലും ഇത്തരത്തിൽ കളിയാക്കുന്ന രീതിയിൽ സംസാരിക്കുകയാണെങ്കിൽ അവരോട് സാധിക്കുന്ന തരത്തിൽ മറുപടി നൽകണമെന്നും ഗൗരി കിഷൻ