Govind Padmasoorya: ‘ഞാൻ ഏറ്റവും അധികം സമ്പാദിച്ചത് ലോക്ക് ഡൗൺ സമയത്ത്, 101 ദിവസം അത് ചെയ്തു’: ഗോവിന്ദ് പത്മസൂര്യ
Govind Padmasoorya Lockdown Income: ഹാപ്പിനെസ്സ് പ്രൊജക്റ്റ്, ജിപി സ്റ്റോറീസ് എന്നൊക്കെ പറഞ്ഞ് എന്റെ ഉള്ളിലെ ക്രിയാത്മകത ഞാനേറെ ആസ്വദിച്ച സമയം കൂടിയായിരുന്നു അത്. കണ്ടന്റ് ക്രിയേറ്റർ, സ്റ്റോറി ടെല്ലർ എന്നീ നിലകളിലെല്ലാം സജീവമായി.
മലയാളികൾക്ക് ഏറെ സുപരിചിതനാണ് അവതാരകനും നടനുമായ ഗോവിന്ദ് പദമസൂര്യ എന്ന ജിപി. സോഷ്യൽ മീഡിയയിലും സജീവമായ താരം വ്ലോഗർ എന്ന നിലയിലും ശ്രദ്ധേയനാണ്. ഭാര്യയും നടിയുമായ ഗോപിക അനിലിനൊപ്പം ജിപി നടത്തിയ യാത്രകളുടെ വ്ലോഗുകളെല്ലാം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, യൂട്യൂബ് ചാനലിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് ജിപി.
ലോക്ക്ഡൗൺ സമയത്ത് മൂന്ന് പ്രോജക്ടുകൾ കയ്യിൽ നിന്ന് പോയതോടെ വിഷാദത്തിലേക്ക് പോവുമെന്ന് കരുതിയ സമയത്താണ് വ്ലോഗുകൾ ചെയ്യാൻ തുടങ്ങിയതെന്ന് ജിപി പറയുന്നു. താൻ ഏറ്റവും അധികം സമ്പാദിച്ചതും 2021ൽ വീട്ടിൽ ഇരിക്കുമ്പോഴാണെന്നും താരം പറഞ്ഞു. പുറത്തുനിന്നു നോക്കുന്നവരുടെ കണ്ണിൽ ജിപി നിലവിൽ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്ന് തോന്നാം, പക്ഷെ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈന പ്ലസ് സൗത്തിനോട് സംസാരിക്കുകയായിരുന്നു ഗോവിന്ദ് പദ്മസൂര്യ.
“അല വൈകുണ്ഠപുരമുലു’ എന്ന സിനിമയിറങ്ങിയത് 2020ലാണ്. അതിനു ശേഷം മൂന്ന് തെലുങ്ക് ചിത്രങ്ങൾ എനിക്ക് വന്നിരുന്നു. എന്നാൽ ആ വർഷം മാർച്ചിൽ ലോക്ക്ഡൗൺ വന്നു. 2021ൽ വീട്ടിലിരിക്കുമ്പോഴാണ് ഞാൻ ഏറ്റവും അധികം സമ്പാദിച്ചത്, അതായത് ലോക്ക്ഡൗൺ സമയത്ത്. മൂന്ന് തെലുങ്ക് പ്രൊജക്റ്റുകൾ കയ്യിൽ നിന്ന് പോയതോടെ വിഷാദത്തിലേക്ക് കടക്കുമെന്ന് തോന്നി. പക്ഷെ, എനിക്ക് ഡിപ്രഷനിലേക്ക് പോവേണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്കുള്ള വഴി ഞാൻ കണ്ടെത്തുകയായിരുന്നു.
ഹാപ്പിനെസ്സ് പ്രൊജക്റ്റ്, ജിപി സ്റ്റോറീസ് എന്നൊക്കെ പറഞ്ഞ് എന്റെ ഉള്ളിലെ ക്രിയാത്മകത ഞാനേറെ ആസ്വദിച്ച സമയം കൂടിയായിരുന്നു അത്. കണ്ടന്റ് ക്രിയേറ്റർ, സ്റ്റോറി ടെല്ലർ എന്നീ നിലകളിലെല്ലാം സജീവമായി. രാവിലെ എഴുന്നേറ്റതും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരുന്നു. ഒരു കൊല്ലം കഴിഞ്ഞപ്പോൾ വീണ്ടും ലോക്ക് ഡൗൺ വന്നു. യൂട്യൂബ് ചാനലിൽ വീഡിയോ ഇടുന്നത് എന്റെ ഫ്രണ്ട്സിന്റെ കൂടെ യാത്ര പോവുമ്പോൾ മാത്രമാണ്. ലോക്ക് ഡൗൺ വന്നതോടെ പിന്നെ കണ്ടന്റ് ഉണ്ടാക്കാൻ പറ്റുന്നില്ല. അങ്ങനെയാണ്, പെട്ടെന്ന് ഒരു ദിവസം നാളെ മുതൽ ഡെയിലി വ്ളോഗ് പോസ്റ്റ് ചെയ്യും എന്ന് യൂട്യൂബ് ചാനലിലൂടെ ഞാൻ അനൗൺസ് ചെയ്യുന്നത്.
ALSO READ: മൂന്ന് ഇടി, അഞ്ച് പാട്ട്; മോഹൻലാലുമൊത്തുള്ള സിനിമ അടുത്ത വർഷമെന്ന് അനൂപ് മേനോൻ
വീട്ടിലെ പൂച്ചയും പൂന്തോട്ടവും ചെടിച്ചട്ടിയുമെല്ലാം വച്ച് ഞാൻ വ്ളോഗ് ചെയ്തു തുടങ്ങി. അങ്ങനെ 101 ദിവസം തുടർച്ചയായി ഞാൻ എല്ലാ ദിവസവും വ്ളോഗ് ചെയ്തു. മറ്റാരെയും ബോധിപ്പിക്കാനായിരുന്നില്ല അത്, എന്നെ ബോധിപ്പിക്കാൻ ആയിരുന്നു. അതിനിടയിൽ ലോക്ക്ഡൗൺ അവസാനിച്ചു. ‘ഭംഗരാജു’ എന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി, പക്ഷെ ഞാൻ യൂട്യൂബ് നിർത്തിയില്ല. ആ ദിവസങ്ങൾ ഓരോന്നും ഞാൻ ഒരുപാട് ആസ്വദിച്ചാണ് ജീവിച്ചത്.
നിലവിൽ എന്റെ മുന്നിൽ ഹിറ്റുകൾ ഒന്നുമില്ല. ഞാൻ ഇൻഡസ്ട്രിയിൽ ഒരു ഹിറ്റ് കൊടുത്തിട്ട് 10 കൊല്ലമായി. ആരെങ്കിലും എന്നോട് നിങ്ങൾ ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചാൽ മറുപടി പറയാൻ റെലവന്റായൊരു സംഭവമില്ല. പുറത്തുനിന്നു നോക്കുന്നവരുടെ കണ്ണിൽ ജിപി സ്ട്രെഗിളിംഗ് സ്റ്റേജിലാണ്. എന്നാൽ, ഞാൻ സ്ട്രെഗിൾ ചെയ്യുന്നില്ല.” ജിപി പറഞ്ഞു