AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Anoop Menon- Mohanlal: മൂന്ന് ഇടി, അഞ്ച് പാട്ട്; മോഹൻലാലുമൊത്തുള്ള സിനിമ അടുത്ത വർഷമെന്ന് അനൂപ് മേനോൻ

Anoop Menon Reveals Movie With Mohanlal: മോഹൻലാലുമൊത്തുള്ള സിനിമയിൽ അഞ്ച് പാട്ടുകളും മൂന്ന് ഫൈറ്റുകളും ഉണ്ടാവുമെന്ന് സംവിധായകൻ അനൂപ് മേനോൻ. അടുത്ത വർഷമാവും ഷൂട്ടിങ് നടക്കുക എന്നും അദ്ദേഹം പറഞ്ഞു.

Anoop Menon- Mohanlal: മൂന്ന് ഇടി, അഞ്ച് പാട്ട്; മോഹൻലാലുമൊത്തുള്ള സിനിമ അടുത്ത വർഷമെന്ന് അനൂപ് മേനോൻ
അനൂപ് മേനോൻ, മോഹൻലാൽImage Credit source: Anoop Menon Facebook
abdul-basith
Abdul Basith | Published: 03 Jul 2025 11:30 AM

മോഹൻലാലുമൊത്തുള്ള സിനിമ അടുത്ത വർഷമെന്ന് സംവിധായകനും നടനുമായ അനൂപ് മേനോൻ. പഴയ സ്റ്റൈലിൽ, മുണ്ടൊക്കെ ഉടുത്ത്, കാമുകിയും കൂട്ടുകാരുമൊക്കെയുള്ള സിനിമയാവും അത്. അഞ്ച് പാട്ടുകളും മൂന്ന് ഫൈറ്റുകളും സിനിമയിൽ ഉണ്ടാവുമെന്നും അനൂപ് മേനോൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിൻ്റെ പോഡ്കാസ്റ്റിലാണ് അനൂപ് മേനോൻ്റെ വെളിപ്പെടുത്തൽ.

“അങ്ങനെ ഒരു സിനിമയാണിത്. അതിൽ മാറ്റമില്ല. അഞ്ച് പാട്ടുകളും മൂന്ന് ഫൈറ്റുകളും ഒക്കെയുള്ള സിനിമയാവും. അദ്ദേഹത്തിൻ്റെ ഏറ്റവും ഗംഭീരകാലഘട്ടം അത്തരം സിനിമകളായിരുന്നു. അങ്ങനെ തന്നെയാണ് ഇത്. അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വർഷമേ അത് സംഭവിക്കൂ. അതിൻ്റെ പ്രൊഡക്ഷൻ മാറിയിട്ടുണ്ട്. കൽക്കട്ടയിലെ ദുർഗാപൂജയാണ് സിനിമയിലെ ഒരു പ്രധാന സീക്വൻസ്. അതിനി അടുത്ത വർഷമേ നടക്കൂ. ആ ഫെസ്റ്റിവലിൽ 20 ദിവസത്തെ ഷൂട്ടുണ്ട്. ആക്ഷൻ ഫൈറ്റ് സീക്വൻസാണ്. അത് ആ സമയത്തേ ഷൂട്ട് ചെയ്യാൻ പറ്റൂ.”- അനൂപ് മേനോൻ പറഞ്ഞു.

Also Read: Thug Life OTT: കമൽ ഹാസന്റെ ‘തഗ് ലൈഫ്’ ഒടിടിയിൽ എത്തി; എവിടെ കാണാം?

തിരക്കഥാകൃത്ത്, നടൻ, സംവിധായകൻ, ഗാനരചയിതാവ് തുടങ്ങി വിവിധ റോളുകളിൽ തിളങ്ങിയിട്ടുണ്ട്. 2002ൽ പുറത്തിറങ്ങിയ കാട്ടുചെമ്പകം എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച അനൂപ് മേനോൻ 2008ൽ പുറത്തിറങ്ങിയ പകൽ നക്ഷത്രങ്ങൾ എന്ന സിനിമയ്ക്കായി ആദ്യം തിരക്കഥയെഴുതി. 2011ൽ ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെ ഗാനരചയിതാവായ അദ്ദേഹം 2022ൽ കിംഗ് ഫിഷ് എന്ന സിനിമയാണ് ആദ്യമായി സംവിധാനം ചെയ്തത്. 2024ൽ പുറത്തിറങ്ങിയ ഞാൻ കണ്ടതാ സാറേ എന്ന സിനിമയിൽ അവസാനമായി അഭിനയിച്ചു. 2023ൽ പുറത്തിറങ്ങിയ നാല്പതുകാരൻ്റെ ഇരുപത്തൊന്നുകാരി എന്ന സിനിമയാണ് അവസാനമായി സംവിധാനം ചെയ്തത്. 2018ൽ റിലീസായ എൻ്റെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയ്ക്കായാണ് അവസാനം തിരക്കഥ ഒരുക്കിയത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളടക്കം നേടിയിട്ടുണ്ട്.