Happy Birthday Mohanlal: ചക്ക കൊണ്ടൊരു ലാലേട്ടൻ, വ്യത്യസ്ത പിറന്നാൾ സമ്മാനവുമായി ഡാവിഞ്ചി സുരേഷ്
Happy Birthday Mohanlal: ചക്ക കൊണ്ട് നിർമ്മിച്ച ലാലേട്ടൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലായിരിക്കുന്നത്. ചക്കച്ചുള, ചക്കക്കുരു, ചക്ക മടൽ തുടങ്ങി ചക്കയുടെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്താണ് ഡാവിഞ്ചി സുരേഷ് മോഹൻലാലിന്റെ ചിത്രം വരച്ചിരിക്കുന്നത്.

മലയാളത്തിന്റെ മഹാനടന് വ്യത്യസ്തമായൊരു പിറന്നാൾ സമ്മാനമൊരുക്കി ശിൽപി ഡാവിഞ്ചി സുരേഷ്. ചക്ക കൊണ്ട് നിർമ്മിച്ച ലാലേട്ടൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലായിരിക്കുന്നത്.
ചക്കച്ചുള, ചക്കക്കുരു, ചക്ക മടൽ തുടങ്ങി ചക്കയുടെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്താണ് ഡാവിഞ്ചി സുരേഷ് മോഹൻലാലിന്റെ ചിത്രം വരച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ പച്ച, ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള പ്ലാവിലയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ലാലേട്ടന്റെ 65-ാം പിറന്നാള്‍ ആയതിനാല്‍തന്നെ 65 ഇനം പ്ലാവുകളുള്ള തോട്ടത്തിന് മധ്യത്തിലാണ് ചിത്രം തീർത്തിരിക്കുന്നത്. തൃശൂര്‍ കുറുമാല്‍കുന്ന് വര്‍ഗീസ് തരകന്‍റെ ആയുര്‍ ജാക്ക് ഫാമിലാണ് ഡാവിഞ്ചി സുരേഷ് ഈ ചിത്രം ഒരുക്കിയത്.
ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ച വിഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് ചക്ക ഉപയോഗിച്ച് ഒരു ചിത്രമൊരുക്കുന്നതെന്നും ഡാവിഞ്ചി സുരേഷ് പറഞ്ഞു. മോഹന്‍ലാലിന്‍റെ മുഖം സ്കെച്ച് ചെയ്ത് അതിൽ ചക്ക ചുളകളും മറ്റും നിരത്തി വയ്ക്കുകയായിരുന്നു. ഏകദേശം ഇരുപത് ചക്കകളാണ് ഇതിനായി ഉപയോഗിച്ചത്. ചിത്രം തയ്യാറാക്കുന്നതിന് ഏതാണ്ട് അഞ്ച് മണിക്കൂറോളം എടുത്തെന്നും ഡാവിഞ്ചി സുരേഷ് പറയുന്നു.