Dhyan Sreenivasan: മച്ചാന്റെ മാലാഖയില്‍ അഭിനയിച്ചപ്പോള്‍ ‘മേലാല്‍ ഇമ്മാതിരി പണി കാണിക്കരുതെന്ന്’ പറഞ്ഞ് ഏട്ടന്‍ ദേഷ്യപ്പെട്ടു: ധ്യാന്‍ ശ്രീനിവാസന്‍
Dhyan Sreenivasan About Vineeth Sreenivasan: വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയിലേക്ക് ഏട്ടന്‍ തന്നെ വിളിപ്പോള്‍ ലീഡ് റോളാണെന്ന് വിചാരിച്ചിരുന്നില്ല. വിനീത് സിനിമയില്‍ ചാന്‍സ് ചോദിക്കാറില്ല. ചോദിച്ചാല്‍ തരില്ലെന്ന് അറിയാമെന്നും ധ്യാന്‍ പറയുന്നു.
സൗബിന്‍ ഷാഹിര്‍ നമിത പ്രമോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് മച്ചാന്റെ മാലാഖ. ആ സിനിമയില്‍ ധ്യാന്‍ ശ്രീനിവാസനും വേഷമിട്ടിരുന്നു. അഡ്വ. ജിജോ എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ സിനിമയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഈ സിനിമയില്‍ അഭിനയിച്ചതിന് ചേട്ടന്‍ വഴക്ക് പറഞ്ഞുവെന്നാണ് ധ്യാന്‍ പറയുന്നത്.
വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയിലേക്ക് ഏട്ടന്‍ തന്നെ വിളിപ്പോള്‍ ലീഡ് റോളാണെന്ന് വിചാരിച്ചിരുന്നില്ല. വിനീത് സിനിമയില്‍ ചാന്‍സ് ചോദിക്കാറില്ല. ചോദിച്ചാല്‍ തരില്ലെന്ന് അറിയാമെന്നും ധ്യാന്‍ പറയുന്നു.
രണ്ട് ഷെഡ്യൂള്‍ ആയിട്ടായിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം സിനിമ ഷൂട്ട് ചെയ്തത്. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് ആറ് ദിവസത്തെ ബ്രേക്ക് കിട്ടിയപ്പോള്‍ താന്‍ മച്ചാന്റെ മാലാഖയില്‍ അഭിനയിക്കാന്‍ പോയി ഇതറിഞ്ഞ് വിനീത് ദേഷ്യപ്പെട്ടുവെന്നാണ് ഫില്‍മിഹുഡിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നത്.




”വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയിലേക്ക് ഏട്ടനാണ് എന്നെ വിളിച്ചത്. ഞാന്‍ ഏട്ടനോട് ചാന്‍സ് ചോദിക്കാറില്ല. പുള്ളി എനിക്ക് ചാന്‍സ് തരില്ല എന്നതാണ് സത്യം. ആദ്യം പ്രണവായിരിക്കും ഹീറോ എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പിന്നീടാണ് ഞാനാണ് ലീഡെന്ന് അറിഞ്ഞത്. അപ്പോള്‍ എനിക്ക് കൂടുതല്‍ റെസ്‌പോണ്‍സിബിലിറ്റിയായി.
അപ്പോഴും എനിക്ക് സിനിമയുടെ കഥയൊന്നും അറിയില്ല. പുള്ളി തന്നെ സ്‌ക്രിപ്റ്റ് വായിച്ചും നോക്കിയില്ല. രണ്ട് ഷെഡ്യൂള്‍ ആയിട്ടായിരുന്നു സിനിമ പ്ലാന്‍ ചെയ്തത്. രണ്ടാമത്തെ ഷെഡ്യൂളിലാണ് വയസന്റെ പോര്‍ഷന്‍. അതുകൊണ്ട് വേറൊരു പടവും കമ്മിറ്റ് ചെയ്യാന്‍ പറ്റില്ല. കണ്ടിന്യൂറ്റി പോകുന്ന പ്രശ്‌നമുണ്ട്.
Also Read: Thudarum: ‘തുടരും കണ്ട് ജ്യോതിക വിളിച്ച് പറഞ്ഞത് ഇങ്ങനെ’; വെളിപ്പെടുത്തലുമായി രഞ്ജിത്ത്
ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞ് ആറ് ദിവസം ബ്രേക്ക് കിട്ടി. ആ സമയത്ത് ഞാന്‍ പോയി മച്ചാന്റെ മാലാഖ ചെയ്തു. അബാം മൂവിസിനോടുള്ള ബന്ധത്തിന്റെ പുറത്ത് പോയതാണ്. ഞാന്‍ വേറെ പടം ചെയ്ത കാര്യം ഏട്ടന്‍ അറിഞ്ഞു. അത് പുള്ളിക്ക് ഇഷ്ടപ്പെട്ടില്ല. മേലാല്‍ ഇമ്മാതിരി പണി കാണിക്കരുത് എന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു,” ധ്യാന്‍ പറയുന്നു.