Actress Assualt Case: ‘എടാ… ഞാൻ അങ്ങനെ ചെയ്യുവോടാ, എനിക്കൊരു മോളുള്ളതല്ലേടാ’; നിറകണ്ണുകളോടെ ദിലീപേട്ടൻ പറഞ്ഞു’: ഹരിശ്രീ യൂസഫ്‘

Harisree Yousuf Shares About Dileep: ഇപ്പോൾ വന്ന കോടതി വിധിയിൽ ദിലീപേട്ടൻ നിരപരാധിയാണ് എന്ന് ജഡ്ജ് വിധിച്ചു. ആ കോടതി വിധി മാനിക്കുക. ഇപ്പോൾ അദ്ദേഹം നിരപരാധിയാണെന്നും ഇനി നമ്മളായി ശിക്ഷിക്കാതിരിക്കുകയെന്നും യൂസഫ് പറഞ്ഞു.

Actress Assualt Case: എടാ... ഞാൻ അങ്ങനെ ചെയ്യുവോടാ, എനിക്കൊരു മോളുള്ളതല്ലേടാ’; നിറകണ്ണുകളോടെ ദിലീപേട്ടൻ പറഞ്ഞു: ഹരിശ്രീ യൂസഫ്‘

Harisree Yousuf, Dileep

Published: 

12 Dec 2025 15:46 PM

ഏഴര വർഷത്തെ വിചാരണയ്ക്ക് ഒടുവിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടന്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരുന്നു. ഇപ്പോഴിതാ കോടതി വിധിയെ സ്വാഗതം ചെയ്ത് നടന്‍ ഹരിശ്രീ യൂസഫ് പറഞ്ഞ വാക്കുകളാണ് സോഷ്യമീഡിയയിശ്രദ്ധേയമാകുന്നത്. ഇക്കാര്യത്തിൽ താന്‍ നിരപരാധിയാണെന്ന് ദിലീപ് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും തനിക്കും ഒരു മകളുള്ളതല്ലേ എന്ന് നിറകണ്ണുകളോടെ അമേരിക്കയിൽ വെച്ച് ദിലീപ് തന്നോട് പറഞ്ഞുവെന്നും ഹരിശ്രീ യൂസഫ് പറയുന്നത്. കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ ഇനിയും ക്രൂശിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട വിഷയം നടക്കുമ്പോൾ ‘ദിലീപ് ഷോ’യ്ക്കു വേണ്ടി അമേരിക്കയിലായിരുന്നു, അവിടെ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും ഹരിശ്രീ യൂസഫ് തുറന്നുപറഞ്ഞു. ഈ വിഷയം തങ്ങളുടെ ഷോയെ കാര്യമായി ബാധിച്ചു. ദിലീപിനെ അമേരിക്കയിലേക്ക് കൊണ്ടുവരരുത് എന്ന് പറഞ്ഞ് ഒരു വിഭാഗവും യഥാർഥ വസ്തുതകൾ അറിയാതെ ദിലീപിനെ ക്രൂശിക്കരുതെന്ന് പറയുന്ന മറ്റൊരു വിഭാഗവും അവിടെ ഉണ്ടായിരുന്നു.

അങ്ങനെ കുറച്ച് പേരുടെ പിന്തുണയിലാണ് പരിപാടി നടത്തിയത്. തങ്ങളുടെ ഷോയെ അത് ശരിക്കും ബാധിക്കുകയും ചെയ്തുവെന്നും ഒരു ഷോ ഒക്കെ ചെയ്യാൻ പോകുന്നതു തന്നെ ആളുകളുടെ സ്നേഹവും കയ്യടിയും കിട്ടാന്‍ വേണ്ടിയിട്ടാണ്. പക്ഷേ ഇവിടെ ചെന്ന് കഴിഞ്ഞപ്പോൾ ഒരു ശ്മശാന മൂകതയായിരുന്നുവെന്നാണ് നടൻ പറയുന്നത്.

Also Read:‘ദിലീപിൻറെ ഫാൻസിനെ കൊണ്ട് എന്നെ തെറിവിളിപ്പിക്കാൻ വേണ്ടി’, വ്യാജ വാർത്തയിൽ ഡിജിപിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മി

ആളുകൾ വരാൻ വേണ്ടി കാത്തിരുന്നു. പരിപാടി ആരംഭിക്കുന്നതിനു മുൻപ് ആളുകൾ എത്തിയിട്ടുണ്ടോ എന്ന് നോക്കാൻ ഇടയ്ക്ക് കർട്ടൻ മാറ്റി നോക്കും. അന്ന് ദിലീപേട്ടടെൻഷനിലായിരുന്നുവെന്നും ആളുകള്വരുന്നുണ്ടോയെന്ന് ചോദിക്കുമെന്നും ഇല്ലെന്ന് പറയുമ്പോള്‍ അദ്ദേഹവും സങ്കടപ്പെടുമെന്നും ഹരിശ്രീ പറയുന്നു പറഞ്ഞു.

ഇപ്പോൾ വന്ന കോടതി വിധിയിൽ ദിലീപേട്ടൻ നിരപരാധിയാണ് എന്ന് ജഡ്ജ് വിധിച്ചു. ആ കോടതി വിധി മാനിക്കുക. ഇപ്പോൾ അദ്ദേഹം നിരപരാധിയാണെന്നും ഇനി നമ്മളായി ശിക്ഷിക്കാതിരിക്കുകയെന്നും യൂസഫ് പറഞ്ഞു. അതിജീവിതയും ദിലീപേട്ടനും തങ്ങളുമൊക്കെ ഒരുപാട് ഷോകള്‍ ചെയ്തിട്ടുണ്ട്. എവിടെ വെച്ച് കണ്ടാലും യൂസഫിക്കാ എന്ന് പറഞ്ഞ് വന്ന് സംസാരിക്കുന്ന ആളാണ്. അവള്‍ക്ക് ഇങ്ങനെ സംഭവിച്ചതില്‍ സങ്കടമുണ്ടെന്നും യൂസഫ് പറഞ്ഞു.

Related Stories
Manju Pathrose: ബിഗ് ബോസിൽ ഒരു ദിവസം കിട്ടിയ പ്രതിഫലം ഇത്ര; പണം വച്ച് സ്വന്തമാക്കിയത്…; തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്
Singer Aravind Venugopal Wedding: കൂട്ടുകാരി ഇനി ജീവിതപങ്കാളി! ജി വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി; വധു നടി
Siragadikka Aasai Serial Actress: അമിത അളവില്‍ ഗുളിക കഴിച്ചു; തമിഴ് സീരിയൽ താരം ജീവനൊടുക്കി; ഞെട്ടലിൽ ആരാധകർ
Bhagyalakshmi: ‘ദിലീപിൻറെ ഫാൻസിനെ കൊണ്ട് എന്നെ തെറിവിളിപ്പിക്കാൻ വേണ്ടി’, വ്യാജ വാർത്തയിൽ ഡിജിപിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മി
OTT Releases This Week: ഫാർമ മുതൽ ഫെമിനിച്ചി ഫാത്തിമ വരെ; ഈ ആഴ്ച ഒടിടിയിലെത്തുന്ന മലയാള സിനിമകൾ
Dominic And The Ladies Purse OTT : അവസാനം മമ്മൂട്ടിയുടെ ഡൊമിനിക് ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
ഹണിറോസിൻ്റെ 'റേച്ചലിനു' എന്തുപറ്റി? റിലീസ് മാറ്റിവച്ചു
പാകം ചെയ്യാത്ത സവാള കഴിക്കുമ്പോൾ ശ്രദ്ധിക്കണേ
പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം