Hema Committee Report : പ്രധാന കഥാപാത്രം ചെയ്ത നടിയേക്കാള്‍ പ്രതിഫലം ഇടയിലുള്ള രണ്ട് നടന്മാര്‍ക്ക് , ടേക്ക് ഓഫിലെ വേർ തിരിവ്

മഹേഷ് നാരായണനും ഷാജികുമാറും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രമാണ് ടേക്ക് ഓഫ്, ഇത്തരത്തിലുള്ള അന്യായം സിനിമയില്‍ പതിവാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു.

Hema Committee Report : പ്രധാന കഥാപാത്രം ചെയ്ത നടിയേക്കാള്‍  പ്രതിഫലം  ഇടയിലുള്ള രണ്ട് നടന്മാര്‍ക്ക് , ടേക്ക് ഓഫിലെ വേർ തിരിവ്

Take Off Movie | Credits

Updated On: 

20 Aug 2024 15:44 PM

സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും ചൂഷ്ണങ്ങളും പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ റിട്ട. ജസ്റ്റിസ് ഹേമ കമ്മിഷറെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമായിരുന്നു പുറത്തു വന്നത്. മലയാള സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടേണ്ടി വന്നത് കൊടുംക്രൂരതയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് റിപ്പോര്‍ട്ടിലെ പ്രധാനഭാ​ഗം. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം, വഴങ്ങാത്തവര്‍ക്ക് അവസരം ലഭിക്കില്ല, ഒറ്റയ്ക്ക് ഹോട്ടല്‍ മുറിയില്‍ ഭയമാണെന്ന തരത്തിലുള്ള മൊഴികളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു ചുംബനരംഗത്തിൽ അഭിനയിക്കാനും ശരീരത്തിന്റെ പിൻഭാഗം തുറന്നുകാട്ടാനും താൻ നിർബന്ധിതയായെന്ന് മറ്റൊരു നടിയുടെ മൊഴിയിൽ പറയുന്നു.

ഇതിനു പുറമെ സിനിമ മേഖലയില്‍ പ്രതിഫലത്തിന്റെ കാര്യത്തിലും വിവേചനം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീ പുരുഷ വ്യത്യസമില്ലാതയാണ് സിനിമയില്‍ പ്രതിഫലം നിശ്ചയിക്കേണ്ടതെന്നും മികച്ച അഭിനയം കാഴ്ചവെയ്ക്കുന്നവര്‍ക്ക് മികച്ച പ്രതിഫലം നല്‍കേണ്ടതെന്നും എന്നാല്‍ സിനിമ മേഖലയില്‍ നടക്കുന്നത് അതല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ALSO READ: നഗ്നയായി അഭിനയിക്കണം, നിർബന്ധിച്ച ചുംബന രംഗം- ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തൽ

മഹേഷ് നാരായണനും ഷാജികുമാറും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ടേക്ക് ഓഫ് ചിത്രം ഉദാഹരണം പറഞ്ഞാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രം ചെയ്ത നടിയേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് അതില്‍ കുറഞ്ഞ സമയം മാത്രം സ്‌ക്രീനിലെത്തിയ രണ്ട് നടന്മാര്‍ക്ക് നല്‍കിയത്. ഇത്തരത്തിലുള്ള അന്യായം സിനിമയില്‍ പതിവാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു. ഇറാക്കില്‍ ബന്ധിയാവാന്‍ പോവുന്ന സമീറ എന്ന നഴ്‌സിന്റെ പൂര്‍വജീവിതമാണ് ചിത്രത്തിന്റ കഥ. മലയാളത്തില്‍ സമാനതകളില്ലാത്തത് എന്നുതന്നെ പറയാവുന്ന സമീറയെ ഇതുവരെ കാണാത്ത രീതിയിലുള്ള ഒരു കഥാപാത്രമായി മാറ്റാൻ പാര്‍വതിക്ക് കഴിഞ്ഞിരുന്നു. മലയാളത്തില്‍ അത്രയധികം നായികാ കഥാപാത്രളൊന്നും കടന്നുപോയിട്ടില്ലാത്ത തരം ജീവിതസാഹചര്യങ്ങളെ നേരിടേണ്ടി വരുന്ന സമീറ എന്ന ക്യാരക്റ്ററിന്റെ മികവ് തന്നെയാണ് ചിത്രത്തിന്റെ വിജയം.

മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതില്‍ നടീ-നടന്മാരെ സ്വീധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതില്‍ ദീര്‍ഘനാളായുള്ള അഭിനയപാടവം പ്രധാന ഘടകമാണ്. അതിന് പുറമേ ആ കഥാപാത്രത്തിനായി അവര്‍ എടുക്കുന്ന പരിശ്രമവും എടുത്തു പറയണം. തല മൊട്ടയടിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.

സിനിമയിലെത്തുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ പ്രതിഫലത്തിന്റെ കാര്യത്തില്‍ കടുത്ത വിവേചനമാണ് നേരിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മിനിമം വേതനം പോലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിക്കുന്നില്ല. അസിസ്റ്റന്റ്, അസോസിയേറ്റീവ് ഡയറക്ടര്‍മാരുടെ കാര്യവും വ്യത്യസ്തമല്ല. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഇവര്‍ക്ക്, അവരുടെ ജോലിക്ക് സമാനമായ വേതനം ലഭിക്കുന്നില്ല. ഈ മേഖലയില്‍ രണ്ട് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നത് 30,000 മുതല്‍ ഒരു ലക്ഷം രൂപ വരെ മാത്രമാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും