5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hema Committee Report: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിൽ വലഞ്ഞ് മലയാള ചലച്ചിത്ര മേഖല; രണ്ട് രാജികൾ; ഇനിയെത്ര?

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പേരുകള്‍ ആരുടേതാണെന്ന ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ രണ്ട് പേരാണ് പുറത്തുവന്നിരിക്കുന്നത്.

Hema Committee Report: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിൽ വലഞ്ഞ് മലയാള ചലച്ചിത്ര മേഖല; രണ്ട് രാജികൾ; ഇനിയെത്ര?
Renjith and siddique
Follow Us
sarika-kp
Sarika KP | Updated On: 25 Aug 2024 10:55 AM

മലയാള സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച വെളിപ്പെടുത്തലുകൾ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ മലയാള ചലച്ചിത്ര മേഖല ആകെ വലഞ്ഞിരിക്കുകയാണ്. ആരൊക്കെയാണ് ഇവരെന്ന ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ ഒറ്റ ദിവസം കൊണ്ട് തന്നെ രണ്ട് മുഖമൂടികളാണ് അഴിഞ്ഞുവീണത്. ഇനിയെത്ര എന്നത് ചോദ്യം തന്നെയാണ്. കഴിഞ്ഞ ദിവസമായിരുന്നു എഴുത്തുകാരനും സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ രഞ്ജിത്തിന്റെ പേര് ഒരു ബംഗാളി നടി പുറത്തുവിടുന്നത്. മലയാള സിനിമയിലേക്ക് ക്ഷണം ലഭിച്ച നടിക്ക് നേരിടേണ്ടി വന്ന ദുരനുഭവം അവർ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിലാണ് പങ്കുവച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിൽ നിന്ന് തനിക്ക് നേരെ പീഡന ശ്രമമുണ്ടായി. രക്ഷപ്പെടാനായി സംവിധായകന്റെ മുറിയിൽ നിന്ന് ഇറങ്ങി ഓടേണ്ടി വന്നെന്നും കേരളത്തെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ആ ദുരനുഭവം മനസിലേക്ക് ഓടി വരികയാണെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച രഞ്ജിത്ത്, ആ വേഷത്തിന് അനുയോജ്യയല്ലാത്തതു കൊണ്ടാണ് അവരെ സിനിമയില്‍ ഉള്‍പ്പെടുത്താത്തത് എന്ന് വിശദീകരിക്കുകയായിരുന്നു. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള കോളിളക്കമാണ് സിനിമയ്ക്ക് അകത്തും പുറത്തും ഉണ്ടായ്ത്.

സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പോലുള്ളവർ രഞ്ജിത്തിനെ അനുകൂലിച്ചപ്പോൾ സിനിമയ്ക്കുള്ളിൽ തന്നെയുള്ള ഉർവശിയെ പോലുള്ളവർ രഞ്ജിത്തിനെ മാറ്റണമെന്ന ആവശ്യവുമായി രം​ഗത്ത് എത്തി. ആരോപണം ഉന്നയിച്ച നടി മുന്നോട്ട് വന്ന് രേഖാമൂലം പരാതി നൽകിയാൽ അന്വേഷിച്ച് നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്ന് സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു ഊഹാപോഹത്തിന്റെ പേരിൽ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കാൻ കഴിയില്ലായെന്നും മന്ത്രി വ്യക്തമാക്കി.ഇത് പിന്നീട് വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്.

രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. വയനാട്ടിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന ര‍ഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു പോയത്. തുടർന്ന് ഇന്ന് രാവിലെ താൻ രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചു. നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.

Also read-Director Renjith: വിവാദങ്ങൾക്കൊടുവിൽ ചലച്ചിത്ര അക്കാദമി പദവി രാജിവെച്ച് രഞ്ജിത്ത്

കഴിഞ്ഞ ദിവസം തന്നെയാണ് അമ്മ ജനറല്‍ സെക്രട്ടറി നടൻ സിദ്ദിഖിനെതിരെ ആരാപണവുമായി ഒരു യുവനടി രം​ഗത്ത് എത്തുന്നത്.2016 ല്‍ പ്രായപൂര്‍ത്തിയാകും മുന്‍പ് പീഡിപ്പിച്ചുവെന്നാണ് യുവ നടിയുടെ ആരോപണം. ഇതിനു പിന്നാലെ നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചു. താര സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാലിനാണ് സിദ്ദിഖ് കത്ത് നല്‍കിയത്. സിദ്ദിഖിനെതിരെ കടുത്ത ആരോപണങ്ങള്‍ വന്ന അവസ്ഥയില്‍ സര്‍ക്കാര്‍ കേസ് എടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇത്തരത്തില്‍ സിദ്ദിഖിന്‍റെ നീക്കം. എന്നാൽ ഇനി ആരൊക്കെ, ഇനിയെത്ര എന്നുള്ളതൊക്കെ കണ്ട് തന്നെ അറിയേണ്ട കാര്യമാണ്.

Latest News