AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Riyaz Khan: ‘രാത്രിയിൽ വിളിച്ച് അശ്ലീലം പറഞ്ഞു…?; നടൻ റിയാസ് ഖാനെതിരെ ​ഗുരുതര ആരോപണവുമായി യുവനടി

Riyaz Khan Controversy: സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ തന്നോട് പറയണം എന്നും റിയാസ് ഖാൻ ആവശ്യപ്പെട്ടതായി യുവനടി വ്യക്തമാക്കി. യുവനടിയുടെ പീഡന ആരോപണത്തിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ധിഖ് രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ആരോപണം ഉയർന്നിരിക്കുന്നത്.

Riyaz Khan: ‘രാത്രിയിൽ വിളിച്ച് അശ്ലീലം പറഞ്ഞു…?; നടൻ റിയാസ് ഖാനെതിരെ ​ഗുരുതര ആരോപണവുമായി യുവനടി
Riyaz Khan.
Neethu Vijayan
Neethu Vijayan | Edited By: Aswathy Balachandran | Updated On: 25 Aug 2024 | 03:43 PM

കൊച്ചി: നടന്‍ റിയാസ് ഖാനെതിരെ ​ഗുരുതര (Riyaz Khan) ആരോപണവുമായി യുവനടി രം​ഗത്ത്. സിദ്ധിഖിനെയും റിയാസിനെയും കൂടാതെ നിരവധി താരങ്ങള്‍ അശ്ലീലമായി പെരുമാറിയിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറയുന്നത്. രാത്രിയിൽ റിയാസ് ഖാന്‍ ഫോണ്‍ വിളിച്ച് അശ്ലീലം പറഞ്ഞുവെന്നാണ് നടി ആരോപിക്കുന്നത്. സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ തന്നോട് പറയണം എന്നും റിയാസ് ഖാൻ ആവശ്യപ്പെട്ടതായി യുവനടി വ്യക്തമാക്കി.

യുവനടിയുടെ പീഡന ആരോപണത്തിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ധിഖ് രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ആരോപണം ഉയർന്നിരിക്കുന്നത്. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് രാജിക്കത്ത് അയയ്ക്കുകയും ചെയ്തിരുന്നു. നടൻ സിദ്ദിഖ് ഉപദ്രവിച്ചെന്നു യുവനടി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

അതേസമയം തനിക്കെതിരെ യുവനടി ഉയര്‍ത്തിയ ആരോപണത്തിന്‍റെ തന്നെയാണ് രാജിയെന്നും സിദ്ദിഖ് സ്വകാര്യ ചാനലിനോട് പറഞ്ഞു. അതേസമയം തനിക്കെതിരായ ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്നാണ് സിദ്ദിഖ് വ്യക്തമാക്കിയത്. തനിക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും, അത് സംഘടനയ്ക്ക് മോശമാണെന്നുമാണ് മോഹന്‍ലാലിന് നല്‍കിയ രാജിക്കത്തില്‍ സിദ്ദിഖ് പറഞ്ഞിട്ടുള്ളതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: യുവനടിയുടെ ആരോപണം: അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു

’പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു, പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിലേക്ക് തന്നെ ചർച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് തന്നെ അയാൾ ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. പിന്നീട് അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു’– യുവനടി പറഞ്ഞു. 2019 ൽ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയിൽനിന്നു മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്ട‌പ്പെടാനില്ലാത്തതുകൊണ്ടാണു സധൈര്യം തുറന്നുപറയുന്നതെന്നും നടി വെളിപ്പെടുത്തി.

സിദ്ദിഖ് നമ്പര്‍ വണ്‍ ക്രിമിനലാണ്. ഇപ്പോള്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും നടി പറഞ്ഞു. ഇയാള്‍ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്‌നങ്ങളും, മാനസികാരോഗ്യവുമാണ്. സഹായം ചോദിച്ച് ഞാന്‍ മുട്ടിയ വാതിലുകളൊന്നും എനിക്ക് മുന്നിൽ തുറന്നില്ല. എന്റെ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തനിക്ക് മാത്രമല്ല എന്റെ പല സുഹൃത്തുക്കള്‍ക്കും അയാളില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ‘, നടി മാധ്യമങ്ങളോട് പറഞ്ഞു.