Hridaypoorvam: ഓണം കളർ ആക്കാന്‍ ‘ഹൃദയപൂർവ്വം’ ഇന്ന് മുതല്‍ തിയറ്ററുകളില്‍; കേരളത്തില്‍ മാത്രം 235 സ്ക്രീനുകള്‍

Mohanlal’s Hridayapoorvam Release: കേരളത്തില്‍ മാത്രം 235 സ്ക്രീനുകളുണ്ട് ചിത്രത്തിന്. മറ്റ് ചിത്രങ്ങളും ഉള്ള ഓണം സീസണ്‍ ആണ് എന്നതിനാല്‍ മികച്ച സ്ക്രീന്‍ കൗണ്ട് ആണ് ഇത്.

Hridaypoorvam: ഓണം കളർ ആക്കാന്‍ ഹൃദയപൂർവ്വം ഇന്ന് മുതല്‍ തിയറ്ററുകളില്‍; കേരളത്തില്‍ മാത്രം 235 സ്ക്രീനുകള്‍

Hridayapoorvam

Published: 

28 Aug 2025 | 07:08 AM

കൊച്ചി: മലയാളികളുടെ ഓണം കളർ ആക്കാൻ മോഹൻലാ‍ൽ ചിത്രം ‘ഹൃദയപൂർവ്വം’ ഇന്ന് മുതല്‍ തിയറ്ററുകളില്‍. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ഒരോ അപ്ഡേറ്റസും വലിയ ആകാംഷയോടെയാണ് പ്രേക്ഷകർ നോക്കി കണ്ടത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ഗംഭീര അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ഷോ ഇന്ന് രാവിലെ 9.30 മുതലാണ് ആരംഭിക്കുന്നത്. നിരവധി ഫാൻസ് ഷോകളാണ് ചിത്രത്തിനായി മോഹൻലാൽ ആരാധകർ പ്ലാൻ ചെയ്തിരിക്കുന്നത്. ആദ്യ ദിനം മികച്ച കളക്ഷൻ സിനിമയ്ക്ക് നേടാനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോഴിതാ ചിത്രത്തിന്‍റെ തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കേരളത്തില്‍ മാത്രം 235 സ്ക്രീനുകളുണ്ട് ചിത്രത്തിന്. മറ്റ് ചിത്രങ്ങളും ഉള്ള ഓണം സീസണ്‍ ആണ് എന്നതിനാല്‍ മികച്ച സ്ക്രീന്‍ കൗണ്ട് ആണ് ഇത്.

Also Read:ഓണം തൂക്കാൻ മോഹൻലാൽ എത്തുന്നു; ചിരിമുഹൂർത്തങ്ങൾ കോർത്തിണക്കി ‘ഹൃദയപൂര്‍വ്വം’ ട്രെയ്‍ലര്‍

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്നുവെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. 2015 ൽ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിലായിരുന്നു ഈ കോംബോ അവസാനമായി ഒന്നിച്ചത്. ഇരുവരും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്നാണ് ടീസറും ട്രെയിലറും നൽകുന്ന സൂചന.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ മാളവികയാണ് നായികയായി എത്തുന്നത്. പൂനെയാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ്, സംഗീത് പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് തുടങ്ങിയ മികച്ച താരനിരയും അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

Related Stories
Chatha Pacha: ‘ചത്താ പച്ച’യിൽ മമ്മൂട്ടിയുടെ കാമിയോ മോശം; സമൂഹമാധ്യമങ്ങളിൽ ബുള്ളറ്റ് വാൾട്ടറിന് വിമർശനം
Adoor – Mammootty Movie: വര്‍ഷങ്ങള്‍ക്കിപ്പുറം ‘പദയാത്ര’യുമായി അടൂരും മമ്മൂട്ടിയും; സിനിമയുടെ പൂജ ചടങ്ങുകൾ നടന്നു
Sarvam Maya OTT: പ്രേക്ഷക ഹൃദയം കീഴടക്കിയ സര്‍വ്വം മായ ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?
Avantika Mohan: ‘ഒരു ചാൻസ് ഉണ്ടെങ്കിൽ ഞാൻ കെട്ടിക്കോട്ടെ’? കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് ചുട്ട മറുപടി നൽകി അവന്തിക
Bhavana: ‘ആ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല’; പ്രചാരണം തള്ളി നടി ഭാവന
2026 Oscar Nomination: ഓസ്കാറിൽ ഇത്തവണയും ഇന്ത്യയ്ക്ക് നിരാശ; നോമിനേഷനിൽ തിളങ്ങി ‘സിന്നേഴ്സും’ ‘മാർട്ടി സുപ്രീമും’
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
Viral Video | മുത്തശ്ശിയെ ആദ്യം ഫ്ലൈറ്റിൽ കയറ്റിയ പേരക്കുട്ടി
Vande Bharat Sleeper Express : ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്പീപ്പർ ട്രെയിൻ കന്നിയാത്ര
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌