Hridayapoorvam Teaser: ‘ഫഹദ് മാത്രമല്ല, മലയാളത്തിൽ വേറെ സീനിയർ താരങ്ങളുമുണ്ട്’; ഓണം തൂക്കാൻ ലാലേട്ടൻ, ‘ഹൃദയപൂർവ്വം’ ടീസർ എത്തി
Hridayapoorvam Teaser Out Now: മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസർ ഒടുവിൽ പുറത്തുവിട്ടിരിക്കുകയാണ്. കളിചിരിയും തമാശകളുമായാണ് ഇത്തവണ മോഹൻലാലിൻറെ വരവ്.

ടീസറിൽ നിന്ന്
വർഷങ്ങൾക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹൃദയപൂർവം’. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസർ ഒടുവിൽ പുറത്തുവിട്ടിരിക്കുകയാണ്. കളിചിരിയും തമാശകളുമായാണ് ഇത്തവണ മോഹൻലാലിൻറെ വരവ്. ടീസർ കണ്ട പ്രേക്ഷകർ ഒറ്റ സ്വരത്തിൽ പറഞ്ഞു ‘ഇതാണ് മലയാളികൾ മനസ്സിൽ കൊണ്ടുനടന്ന ലാലേട്ടനെ’ന്ന്.
‘ഹൃദയപൂർവം’ ഒരു കോമടി – ഫാമിലി എന്റെർറ്റൈനെർ ആയിരിക്കുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ടീസറിലെ ഫഹദ് ഫാസിലിനെ കുറിച്ചുള്ള പരാമർശവും ശ്രദ്ധ നേടുകയാണ്. മറ്റൊരു സംസ്ഥാനത്തിൽ നിന്നുള്ള യുവാവ് മലയാള സിനിമയെ പ്രശംസിക്കുന്നതിൽ നിന്നുമാണ് ടീസർ ആരംഭിക്കുന്നത്. ഫഹദ് ഫാസിലിനെയാണ് തനിക്ക് ഇഷ്ടമെന്ന് യുവാവ് പറയുമ്പോൾ നല്ല സീനിയർ നടന്മാരും മലയാളത്തിൽ ഉണ്ടെന്ന് മോഹൻലാൽ ഓർമിപ്പിക്കുന്നു. സംഗീത പ്രതാപ്, സിദ്ദിഖ്, മാളവിക മോഹൻ, സംഗീത മാധവൻ നായർ എന്നിവരെയും ടീസറിൽ കാണാം.
‘ഹൃദയപൂർവ്വം’ ടീസർ
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ ഓഗസ്റ്റ് 28ന് തീയേറ്ററുകളിൽ എത്തും. ‘തുടരും’ എന്ന സിനിമയ്ക്ക് ശേഷം സംഗീത് പ്രതാപും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഏറെ ചർച്ചചെയ്യപ്പെട്ട ഈ കോംബോ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിലെ നായിക മാളവിക മോഹനനാണ്.
ALSO READ: അന്ന് മൂക്കുത്തിയിട്ട ഫഹദ്, ഇന്ന് നെക്ലേസ് ധരിച്ച മോഹൻലാൽ; പരമ്പരാഗത രീതികളെ പൊളിച്ചെഴുതി താരങ്ങൾ
സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നു. ചിത്രത്തിനായി കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ ചിത്രത്തിൽ അസോസിയേറ്റായും പ്രവർത്തിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അനു മൂത്തേടത്താണ്. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീത സംവിധാനം.
പത്ത് വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒരു സിനിമയിലൂടെ ഒന്നിക്കുന്നത്. 2015ൽ റിലീസായ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് ഈ കോമ്പോയില്‍ ഇതിന് മുമ്പ് എത്തിയ ചിത്രം. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന 20-ാമത്തെ ചിത്രമാണ് ‘ഹൃദയപൂർവം’.