ID: The Fake OTT: ധ്യാൻ ശ്രീനിവാസന്റെ ത്രില്ലർ; ‘ഐഡി’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
ID The Fake OTT Release: സംവിധായകൻ അരുൺ ശിവവിലാസം തന്നെ തിരക്കഥ ഒരുക്കിയ ഈ ത്രില്ലർ ചിത്രം ജനുവരി മൂന്നിനാണ് തീയറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ, റീലീസായി ഏഴ് മാസത്തിന് ശേഷം 'ഐഡി' ഒടിടിയിൽ എത്തുകയാണ്.
ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം സംവിധാനം ചെയ്ത ചിത്രമാണ് ‘ഐഡി’. സംവിധായകൻ തന്നെ തിരക്കഥ ഒരുക്കിയ ഈ ത്രില്ലർ ചിത്രം ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനോട് കൂടിയാണ് എത്തിയത്. ജനുവരി മൂന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ, റീലീസായി ഏഴ് മാസത്തിന് ശേഷം ‘ഐഡി’ ഒടിടിയിൽ എത്തുകയാണ്.
‘ഐഡി’ ഒടിടി
സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്ഫോമാണ് ‘ഐഡി’ സിനിമയുടെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
‘ഐഡി’ സിനിമയെ കുറിച്ച്
ധ്യാൻ ശ്രീനിവാസൻ നായകനായ ‘ഐഡി’യിലെ നായിക ദിവ്യ പിള്ളയാണ്. ചിത്രത്തിൽ ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ALSO READ: കാത്തിരിപ്പിന് വിരാമം! ടൊവിനോയുടെ ‘നടികർ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
എസ്സാ എന്‍റര്‍ടെയ്മെന്‍റ്സിന്‍റെ ബാനറിൽ മുഹമ്മദ് കുട്ടിയാണ് ചിത്രത്തിന്റെ നിർമ്മാണം. റിയാസ് കെ ബദറാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഫൈസൽ അലിയാണ്. ഐജാസ് വി.എ, ഷഫീൽ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. നിഹാൽ സാദിഖ് ആണ് സംഗീത സംവിധാനം.