​Ilayaraja: ‘ഗുഡ് ബാഡ് അ​ഗ്ലി’ സിനിമയ്‌ക്കെതിരെ ഇളയരാജ ഹൈക്കോടതിയിൽ; 5 കോടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യം, ഹർജി തിങ്കളാഴ്ച പരിഗണിക്കും

Ilaiyaraaja Files Petition Against 'Good Bad Ugly': അനുമതിയില്ലാതെയാണ് തന്റെ ഗാനങ്ങൾ സിനിമയിൽ ഉപയോഗിച്ചതെന്നും ഇത് പകർപ്പവകാശ നിയമ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇളയരാജ ഹർജി നൽകിയത്.

​Ilayaraja: ഗുഡ് ബാഡ് അ​ഗ്ലി സിനിമയ്‌ക്കെതിരെ ഇളയരാജ ഹൈക്കോടതിയിൽ; 5 കോടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യം, ഹർജി തിങ്കളാഴ്ച പരിഗണിക്കും

ഇളയരാജ, 'ഗുഡ് ബാഡ് അഗ്ലി' പോസ്റ്റർ

Updated On: 

05 Sep 2025 | 06:24 PM

ചെന്നൈ: അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘​ഗുഡ് ബാഡ് അ​ഗ്ലി’ എന്ന സിനിമയ്ക്ക് എതിരെ ഹർജി നൽകി സംഗീത സംവിധായകൻ ഇളയരാജ. അനുമതിയില്ലാതെയാണ് തന്റെ ഗാനങ്ങൾ സിനിമയിൽ ഉപയോഗിച്ചതെന്നും ഇത് പകർപ്പവകാശ നിയമ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇളയരാജ ഹർജി നൽകിയത്. അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. ഹർജി സെപ്റ്റംബർ 8ന് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അതേസമയം, യഥാർത്ഥ അവകാശികളിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് നിർമാതാക്കളുടെ വാദം.

ഏപ്രിൽ പത്തിനാണ് ‘ഗുഡ് ബാഡ് അഗ്ലി’ റിലീസായത്. ഏപ്രിൽ 15ന് തന്നെ സിനിമയ്‌ക്കെതിരെ ഇളയരാജ വക്കീൽ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. അനുമതി ഇല്ലാതെ തന്റെ മൂന്ന് ഗാനങ്ങൾ ചിത്രത്തിൽ ഉപയോഗിച്ച് എന്നതായിരുന്നു പരാതി. നഷ്ടപരിഹാരമായി അഞ്ച് കോടി രൂപ നൽകണം എന്നും ഏഴ് ദിവസത്തിനുള്ളിൽ ഗാനങ്ങൾ ചിത്രത്തിൽ നിന്ന് നീക്കം ചെയ്യണം എന്നുമായിരുന്നു ആവശ്യം. അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. ഇതിന് മുൻപും പല സിനിമാക്കാർക്കും തന്റെ ഗാനങ്ങൾ അനുമതി ഇല്ലാതെ ഉപയോഗിച്ചതിന് ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്.

ALSO READ: ‘ഗോപി സുന്ദർ എന്തും വിറ്റ് കാശാക്കും, അദ്ദേഹത്തിന്റെ ഉദ്ദേശം വേറെ പലതാണ്’; ദീപക് ദേവ്

‘ഗുഡ് ബാഡ് അഗ്ലി’ റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾക്കകം തന്നെ ബോക്സ് ഓഫീസിൽ 100 കോടി രൂപയോളം നേടിയിരുന്നു. മാസ് ആക്ഷൻ ഗണത്തിൽ പെടുന്ന ചിത്രത്തിൽ അജിത് കുമാറിന് പുറമെ, സുനിൽ, ഷൈൻ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യർ, സിമ്രാൻ തുടങ്ങി വമ്പൻ താരനിര തന്നെയാണ് അണിനിരന്നത്. പുഷ്പ സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവീ മേക്കേഴ്‌സും, ടി സീരീസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സംഗീത സംവിധാനം നിർവഹിച്ചത് ജി വി പ്രകാശ് കുമാറാണ്.

Follow Us
Related Stories
Patriot: നാഷണല്‍ സിനിമയാക്കാന്‍ എന്തിനാ പുറത്തുള്ള താരങ്ങള്‍, ഇവിടെ തന്നെ ഉണ്ടല്ലോ ഒന്ന്; മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി
Gireesh Puthenchery: വഴിമധ്യേ ഷാപ്പിൽ കയറി ഫോൺ പണയം വെച്ച് മദ്യപിക്കുകയായിരുന്നു… ​ഗിരീഷ് പുത്തഞ്ചേരിയെപ്പറ്റി തുറന്നു പറഞ്ഞ് ഇഗ്നേഷ്യസ്
Vijay-Sangeetha Divorce: സം​ഗീത കഴിഞ്ഞ വർഷം വിവാഹമോചന ഹർജി നൽകിയതാണ്, ഇപ്പോഴത്തെ ചർച്ചകൾ രാഷ്ട്രീയ അജണ്ട – വിജയിയുടെ പിതാവ്
Parvathy Thiruvothu: മമ്മൂക്കയ്ക്ക് എല്ലാവരും തുല്യരാണ്, മോഹൻലാൽ ആണെങ്കിൽ…; മഹാനടന്മാരെ കുറിച്ച് പാർവതി തിരുവോത്ത്
Sajna Noor: എനിക്കും ഫിറോസ് ഇക്കയ്ക്കും ഇല്ലാത്ത ദുഃഖമാണ് മറ്റുള്ളവർക്ക്, എന്ത് മോശമാണ്; ആഞ്ഞടിച്ച് സജ്‍ന നൂർ
Ramesh Pisharady: തോറ്റാൽ എന്ത് സംഭവിക്കും? രമേഷ് പിഷാരടി പറയുന്നു
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
ഇനി എത്രകാലം കഴിഞ്ഞാലും മസാല കേടാവില്ല, വഴിയിതാ
പൂച്ച സെർ ഉള്ള വീട്ടിൽ പാമ്പ് വരില്ലേ? ഇവ അറിയൂ
വൃക്കയിൽ കല്ലുള്ളവർക്ക് വഴുതനങ്ങ കഴിക്കാമോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്