Jagadish: ‘ജഗദീഷ് മദ്യപിക്കാത്തത് വലിയ കാര്യമായി പറയരുത്, അതൊരു ത്യാഗമൊന്നുമല്ല’
Jagadish About the Advice He Received From Nedumudi Venu: നടന്‍ നെടുമുടി വേണു തനിക്ക് നല്‍കിയ ഉപദേശത്തെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. മദ്യപിക്കില്ല എന്നത് വലിയ കാര്യമായി പറയരുത് എന്നായിരുന്നു തന്നോട് നെടുമുടി വേണു പറഞ്ഞതെന്നാണ് ജഗദീഷ് പറയുന്നത്. മാതൃഭൂമിഡോട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് ജഗദീഷ്. കരിയറിന്റെ തുടക്കക്കാലത്ത് ഹാസ്യ വേഷങ്ങളായിരുന്നു ജഗദീഷിനെ തേടിയെത്തിയിരുന്നത്. ആ കഥാപാത്രങ്ങളിലൂടെയെല്ലാം ജഗദീഷ് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു. പിന്നീട് സീരിയസ് റോളുകളിലേക്ക് മാറുന്ന താരത്തെയാണ് പ്രേക്ഷകര്‍ കണ്ടത്. ഇപ്പോള്‍ ഏത് കഥാപാത്രത്തെയും അനായാസം അവതരിപ്പിക്കാന്‍ ജഗദീഷ് എന്ന നടന് സാധിക്കും.
നടന്‍ നെടുമുടി വേണു തനിക്ക് നല്‍കിയ ഉപദേശത്തെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. മദ്യപിക്കില്ല എന്നത് വലിയ കാര്യമായി പറയരുത് എന്നായിരുന്നു തന്നോട് നെടുമുടി വേണു പറഞ്ഞതെന്നാണ് ജഗദീഷ് പറയുന്നത്. മാതൃഭൂമിഡോട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
”നെടുമുടി വേണു ചേട്ടന്‍ എന്റെയടുത്ത് പറഞ്ഞിട്ടുണ്ട്, ജഗദീഷ് മദ്യം കഴിക്കാത്തത് ഒരു വലിയ കാര്യമായി പറയരുതെന്ന്. കാരണം എന്താണെന്ന് വെച്ചാല്‍ ജഗദീഷിന് മദ്യം ഇഷ്ടമല്ല അതുകൊണ്ട് ജഗദീഷ് കഴിക്കുന്നില്ല, അതൊരു ത്യാഗമല്ല. ജഗദീഷിന് മദ്യം ഇഷ്ടമുണ്ടായിട്ടും അത് വേണ്ടെന്ന് വെച്ചാലാണ് ത്യാഗമാകുന്നത്.




അതുപോലെ തന്നെ ഞാന്‍ ആഢംബര ജീവിതം നയിക്കാത്തത് ഒരു വലിയ കാര്യമായിട്ട് എനിക്ക് തോന്നുന്നില്ല. എനിക്ക് ആഢംബര ജീവിതം ഇഷ്ടമല്ല അതുകൊണ്ട് ഞാന്‍ അതിന്റെ ഭാഗമാകുന്നില്ല എന്നെയുള്ളൂ. അതൊരു വലിയ ത്യാഗമായിട്ടോ എന്നെ കണ്ട് പഠിക്കൂ എന്നൊന്നും ഞാന്‍ പറയുന്നില്ല. എനിക്ക് ഇതാണ് കുറച്ചുകൂടി കംഫര്‍ട്ടബിള്‍, എന്റെ കുട്ടിക്കാലം മുതല്‍ക്ക് ഈ നിമിഷം വരെയുള്ളതില്‍ എനിക്ക് പോര്‍ഷ് ലൈഫോ സ്റ്റാര്‍ ഹോട്ടല്‍ ജീവിതമോ ഉണ്ടായിട്ടില്ല.
ഞാനൊരു ഫുഡ്ഡി അല്ല. കുട്ടികളും വൈഫുമായിട്ട് പുറത്തുപോകുമ്പോള്‍ തന്നെ വലിയ മെനുവൊക്കെ എടുത്ത് ഞങ്ങള്‍ കുറെ സമയം ചര്‍ച്ച ചെയ്തതിന് ശേഷം ഫ്രൈഡ് റൈസും ചില്ലി ചിക്കനും ഓര്‍ഡര്‍ ചെയ്യുന്നവരാണ്. മിഡില്‍ ക്ലാസ് ലൈഫില്‍ സുഖം കണ്ടുപിടിക്കുന്നയാളാണ് ഞാന്‍,” ജഗദീഷ് പറയുന്നു.
അതേസമയം, ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും പ്രിയ മണിയും പ്രധാന വേഷത്തിലെത്തുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രമാണ് ജഗദീഷിന്റേതായി ഇനി തിയേറ്ററുകളിലെത്താനുള്ളത്. ഫെബ്രുവരി 20നാണ് സിനിമയുടെ റിലീസ്.