5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kunchacko Boban: എല്ലാം പഠിച്ചിട്ട് അടുത്ത ദിവസമൊരു സിനിമ സംവിധാനം ചെയ്യാമെന്ന ദുരാഗ്രഹമെനിക്കില്ല: കുഞ്ചാക്കോ ബോബന്‍

Officer On Duty Movie: ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ പാട്ടിന് ചുവടുവെച്ച് നിമിഷ നേരം കൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ ആരാധകരെ കീഴടക്കിയത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പ്രിയ മണിയും കുഞ്ചാക്കോ ബോബനുമെല്ലാം നല്‍കുന്ന അഭിമുഖങ്ങളും ഹിറ്റോട് ഹിറ്റ്.

Kunchacko Boban: എല്ലാം പഠിച്ചിട്ട് അടുത്ത ദിവസമൊരു സിനിമ സംവിധാനം ചെയ്യാമെന്ന ദുരാഗ്രഹമെനിക്കില്ല: കുഞ്ചാക്കോ ബോബന്‍
കുഞ്ചാക്കോ ബോബന്‍Image Credit source: Social Media
shiji-mk
Shiji M K | Updated On: 18 Feb 2025 16:01 PM

ജീത്തു അഷ്‌റഫ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്താന്‍ പോകുന്ന ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. കുഞ്ചാക്കോ ബോബന്‍, പ്രിയ മണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഫെബ്രുവരി 20നാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തിയേറ്ററുകളിലെത്തുന്നത്. അതിനാല്‍ തന്നെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ തകൃതിയായി പുരോഗമിക്കുകയാണ്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ കുഞ്ചാക്കോ ബോബന്‍ നടത്തിയ ഡാന്‍സ് പ്രകടനം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ പാട്ടിന് ചുവടുവെച്ച് നിമിഷ നേരം കൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ ആരാധകരെ കീഴടക്കിയത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പ്രിയ മണിയും കുഞ്ചാക്കോ ബോബനുമെല്ലാം നല്‍കുന്ന അഭിമുഖങ്ങളും ഹിറ്റോട് ഹിറ്റ്.

എല്ലാ നടന്മാരും സംവിധാന മേഖലയില്‍ കൂടി പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ പലപ്പോഴും ആരാധകര്‍ ചോദിക്കുന്ന ചോദ്യമാണ് എന്തുകൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ സംവിധാനത്തിലേക്ക് കടക്കാത്തത് എന്നത്. കുഞ്ചാക്കോ ബോബന്‍ സംവിധാനം ചെയ്യുന്ന ചിത്രം കാണാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരും ഏറെയാണ്. ഇപ്പോഴിതാ ആരാധകരുടെ എല്ലാ ചോദ്യത്തിനും മറുപടി നല്‍കുകയാണ് താരം.

എല്ലാ കാര്യങ്ങളും പഠിച്ചെടുത്ത് ഒരു ദിവസം പോയി പെട്ടെന്ന് സിനിമ സംവിധാനം ചെയ്യാന്‍ തനിക്ക് താത്പര്യമില്ലെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ പ്രൊമോഷന്റെ ഭാഗമായി മീഡിയ വണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”ഇതൊക്കെ കണ്ട് പഠിച്ചിട്ട് അടുത്ത ദിവസം ഒരു സിനിമ സംവിധാനം ചെയ്യാമെന്ന ആഗ്രഹങ്ങളോ, ദുരാഗ്രഹങ്ങളോ ഒന്നുമില്ല. ഇത്രയും നാളും സിനിമയിലുണ്ടായിരുന്നിട്ട് എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് പോസ്റ്റ് പ്രൊഡക്ഷന്റെ കാര്യങ്ങള്‍ ഞാന്‍ പോയി നോക്കുന്നത്. അല്ലാതെ കണ്ട് പഠിക്കുക, അഭിപ്രായങ്ങള്‍ പറയുക അങ്ങനെയൊന്നുമില്ല.

Also Read: Daveed Movie: ദാവീദിന്റെ പഞ്ചില്‍ ബ്രോയുടെ കിളി പറന്നു; ആ പോസ്റ്ററിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്? വ്യക്തമാക്കി ആന്റണി വര്‍ഗീസ്‌

സിനിമ എന്നത് ക്രിയേറ്റീവുകളുടെ സ്വാതന്ത്ര്യമാണ്, അതില്‍ അനാവശ്യമായി ഇടപെടാന്‍ ഞാന്‍ പോകാറില്ല. പ്രൊമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നമ്മള്‍ ചെയ്യേണ്ടതാണ്. ആളുകളിലേക്ക് സിനിമ വരുന്നുണ്ടെന്ന് അറിയിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ഉറപ്പായിട്ടും അതിന്റെ കൂടെയുണ്ടാകും,” കുഞ്ചാക്കോ ബോബന്‍ പറയുന്നു.