AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jagadish: അശോകനെയും ആ നടിയെയും ബന്ധപ്പെടുത്തി ഒരുപാട് ഗോസിപ്പ് വന്നിരുന്നു; സിസിടിവിയാണ് ഇപ്പോഴത്തെ പ്രണയത്തിൻ്റെ പ്രശ്നം: ജഗദീഷ്

Jagadish Reveals A Gossip About Ashokan: അശോകനെയും ഒരു നടിയെയും ബന്ധപ്പെടുത്തി മുൻപ് ഒരുപാട് ഗോസിപ്പുകൾ ഉണ്ടായിരുന്നതായി ജഗദീഷിൻ്റെ വെളിപ്പെടുത്തൽ. സിനിമാനടിയുടെ പേര് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Jagadish: അശോകനെയും ആ നടിയെയും ബന്ധപ്പെടുത്തി ഒരുപാട് ഗോസിപ്പ് വന്നിരുന്നു; സിസിടിവിയാണ് ഇപ്പോഴത്തെ പ്രണയത്തിൻ്റെ പ്രശ്നം: ജഗദീഷ്
ജഗദീഷ്Image Credit source: Social Media
abdul-basith
Abdul Basith | Published: 27 Jun 2025 10:44 AM

അശോകനെയും ഒരു നടിയെയും ബന്ധപ്പെടുത്തി മുൻപ് ഒരുപാട് ഗോസിപ്പുകൾ പുറത്തുവന്നിരുന്നു എന്ന് ജഗദീഷ്. സിനിമാനടിയുടെ പേര് പറയുന്നത് ശരിയല്ലെന്നും അവരിപ്പോൾ കുടുംബമായി താമസിക്കുകയാണെന്നും ജഗദീഷ് പറഞ്ഞു. ഭീഷ്മപർവം തിരക്കഥാകൃത്ത് ദേവദത്ത് ഷാജി ആദ്യമായി സംവിധാനക്കുപ്പായമണിയുന്ന ധീരൻ എന്ന സിനിമയുടെ പ്രമോഷണൽ ഇൻ്റർവ്യൂവിലാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ.

“മലയാളത്തിലെ ഒരു സിനിമാനടിയുമായി ബന്ധപ്പെടുത്തി അശോകൻ്റെ ഒരുപാട് ഗോസിപ്പ് വന്നിട്ടുണ്ട്. അത് അശോകന് തന്നെ അറിയാം. ഒരുപാട് ഗോസിപ്പുകൾ വന്നിട്ടുണ്ട്. തമാശ പറഞ്ഞതല്ല, സീരിയസ് ആയിട്ടാണ്. സിനിമാനടിയുടെ പേര് പറയുന്നത് ശരിയല്ല. അവര് വളരെ നല്ല ഒരു കുടുംബജീവിതം നയിക്കുകയാണ്. അവരുടെ പേര് പറയുന്നത് ശരിയല്ല. ആ പ്രണയത്തിൻ്റെ വാർത്തകൾ കണ്ട് എനിക്ക് സങ്കടം തോന്നിയിട്ടുണ്ട്. കാരണം അശോകന് അങ്ങനെ ഒരു പ്രേമം ഇല്ലായിരുന്നു. അതൊരു ഗോസിപ്പായിരുന്നു. അവര് ഇന്ന് നല്ല രീതിയിൽ വിവാഹം കഴിച്ച് ചെന്നൈയിൽ കഴിയുന്നു. രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും പ്രേമം ഇല്ലായിരുന്നു. പക്ഷേ, ഗോസിപ്പ് വന്നു. ഇപ്പോഴത്തെ പ്രണയത്തിനുള്ള ഏറ്റവും വലിയ ഗുണം മൊബൈൽ ഫോണാണ്. ഏറ്റവും വലിയ പ്രശ്നം സിസിടിവിയും.”- ജഗദീഷ് പറഞ്ഞു.

Also Read: Kannappa Movie Review: ദൈവീകമോ? ‘കണ്ണപ്പ’ തീയേറ്ററുകളെ വിറപ്പിച്ചോ? ആദ്യ പ്രതികരണമിങ്ങനെ

രാജേഷ് മാധവൻ, ജഗദീഷ്, മനോജ് കെ ജയൻ, അശോകൻ, സുധീഷ്, വിനീത്, ശബരീഷ്, അഭിരാം, അശ്വതി മനോഹരൻ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയാണ് ധീരൻ. ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥയും സംവിധാനവും ദേവദത്ത് ഷാജിയാണ് നിർവഹിച്ചിരിക്കുന്നത്. ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഫിൻ ജോർജ് വർഗീസ് എഡിറ്റിംഗും മുജീബ് മജീദ് സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. ജൂലായ് നാലിന് സിനിമ തീയറ്ററുകളിലെത്തും.