Jana Nayakan: ‘എൻ നെഞ്ചിൽ കൂടിയിരിക്കും…’; ആരാധകർക്ക് വിജയുടെ പിറന്നാൾ സമ്മാനം, ‘ജനനായകൻ’ ഫസ്റ്റ് ലുക്ക് പുറത്ത്

Jana Nayagan First Look Out: അഭിനയ ജീവിതത്തിന് വിരാമമിട്ടുകൊണ്ട് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് വിജയ്. അതിനാൽ, താരത്തെ അവസാനമായി തീയേറ്ററിൽ കാണാൻ ആരാധകർക്ക് ലഭിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ജനനായകന് ഉണ്ട്.

Jana Nayakan: എൻ നെഞ്ചിൽ കൂടിയിരിക്കും...; ആരാധകർക്ക് വിജയുടെ പിറന്നാൾ സമ്മാനം, ജനനായകൻ ഫസ്റ്റ് ലുക്ക് പുറത്ത്

'ജനനായകൻ' പോസ്റ്റർ

Updated On: 

22 Jun 2025 | 08:12 AM

ദളപതി വിജയ്‌യുടെ 51ാം ജന്മദിനം ആഘോഷമാക്കാൻ ‘ജനനായകന്റെ’ ടീസർ എത്തി. ‘ആദ്യ ഗർജനം’ എന്ന പേരിൽ അണിയറ പ്രവർത്തകർ പങ്കുവെച്ച ടീസറിൽ പോലീസ് വേഷത്തിൽ എത്തുന്ന വിജയ്‌യെ കാണാം. അഭിനയ ജീവിതത്തിന് വിരാമമിട്ടുകൊണ്ട് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് വിജയ്. അതിനാൽ, താരത്തെ അവസാനമായി തീയേറ്ററിൽ കാണാൻ ആരാധകർക്ക് ലഭിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ജനനായകന് ഉണ്ട്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

‘ഒരു യഥാർത്ഥ നേതാവിൻറെ ഉദയം അധികാരത്തിനു വേണ്ടിയല്ല, മറിച്ച് ജനങ്ങൾക്ക് വേണ്ടിയാണ്’ എന്നെഴുതി കാണിച്ചുകൊണ്ടാണ് ടീസർ ആരംഭിക്കുന്നത്. തുടർന്ന് ആരാധകരെ ആവേശഭരിതരാക്കുന്ന വിധത്തിൽ മാസ് ലുക്കിൽ പോലീസ് വേഷത്തിൽ വിജയ് എത്തുന്നു. വിജയ്‌യുടെ കരിയറിലെ 69-ാമത് ചിത്രമായ ‘ജനനായകൻ’ സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. ചിത്രത്തിൽ ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണനാണ് ‘ജനനായകന്റെ’ നിർമാണം. സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ദളപതി വിജയ്‌യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെൽസൺ എന്നിവർ ചിത്രത്തിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് സൂചന. ‘വൺ ലാസ്റ്റ് സോംഗ്’ എന്ന പേരിൽ വിജയ് പാടുന്ന ഒരു ഗാനവും ചിത്രത്തിൽ ഉൾപ്പെടുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

‘ജനനായകൻ’ ടീസർ

ALSO READ: ‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള’യിലെ ‘ജാനകി’ മാറ്റണം; സുരേഷ് ഗോപി ചിത്രത്തിന് സെൻസർ കട്ട്; റിലീസ് വൈകും

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സത്യൻ സൂര്യൻ ആണ്. ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

‘ജനനായകൻ’ അടുത്ത വർഷം ജനുവരി 9ന് തീയേറ്ററുകളിൽ എത്തും. ബോക്സ് ഓഫീസ് കളക്ഷനിൽ വിജയ് 1000 കോടി തികയ്ക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. വെങ്കട് പ്രഭു സംവിധാനം ചെയ്ത ‘ദി ഗോട്ട്’ ആണ് താരത്തിൻേറതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ആഗോള തലത്തിൽ ചിത്രം 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോർട്ട്.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്