AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: പേരക്കുട്ടിക്കായി പെട്ടി നിറയെ സാധനങ്ങൾ വാങ്ങി സിന്ധു; ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി താര കുടുംബം; ഭാ​ഗ്യം ചെയ്തവളെന്ന് ആരാധകർ

Sindhu Krishna Viral Vlog:താൻ വിചാരിച്ച സാ​ധനങ്ങൾ തിരുവനന്തപുരത്ത് നിന്ന് കിട്ടാത്തതുകൊണ്ട് സങ്കടത്തിലായിരുന്നുവെന്നും അമ്മുവിന്റെ സുഹൃത്തിന്റെ ചേച്ചി പറഞ്ഞിട്ടാണ് തങ്ങൾ ഈ കട തപ്പി കണ്ടുപിടിച്ച് ഷോപ്പ് ചെയ്തതെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്.

Diya Krishna: പേരക്കുട്ടിക്കായി പെട്ടി നിറയെ സാധനങ്ങൾ വാങ്ങി സിന്ധു; ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി താര കുടുംബം; ഭാ​ഗ്യം ചെയ്തവളെന്ന് ആരാധകർ
Diya Krishna
sarika-kp
Sarika KP | Published: 22 Jun 2025 10:12 AM

സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണ കുമാറും കുടുംബവും. അഹാന അടക്കം എല്ലാവർക്കും യൂട്യൂബിൽ സ്വന്തമായി ചാനലുണ്ട്. എന്നാൽ ആരാധകർ കൂടുതൽ സിന്ധു കൃഷ്ണയുടെ വ്ലോ​ഗുകൾക്കാണ്. കുട്ടി വ്ലോ​ഗുകളും പാചക വീഡിയോയുമാണ് സിന്ധു കൂടുതലും പങ്കുവയ്ക്കാറുള്ളത്. കഴിഞ്ഞ ദിവസം നടത്തിയ ചെന്നൈ യാത്രയുടെ വിശേഷങ്ങളും സിന്ധു യൂട്യൂബിൽ പങ്കുവച്ചിരുന്നു. മക്കളായ അഹാനയും ഇഷാനിക്കും ഒപ്പമായിരുന്നു സിന്ധുവിന്റെ ഇത്തവണത്തെ യാത്ര.

അഹാനയുടെ കണ്ണിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഇവർ ചെന്നൈയിൽ എത്തിയത്. സ്കൂൾ കാലം മുതൽ കാഴ്ച കുറവിന്റെ ബുദ്ധിമുട്ടുകൾ അഹാനയ്ക്കുണ്ടായിരുന്നു. ഇതിനു പരിഹാരമായാണ് ലേസർ ചികിത്സ നടത്തിയത്. ഇഷാനിയുടെ കാഴ്ച ശക്തി പരിശോധിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇവിടെ നിന്ന് ഇവർ സിന്ധുവിന്റെ സുഹൃത്തായ സുലുവിന്റെ വീട്ടിലേക്കായിരുന്നു പോയത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച് ഷോപ്പിങിനായി പോകുന്നതും കാണാം.

Also Read:അമ്മയുടെ ജനറൽ ബോഡി യോ​ഗം ഇന്ന് കൊച്ചിയിൽ; മോഹന്‍ലാല്‍ തുടരും?

എന്നാൽ ഇത്തവണ ദിയയുടെ കുട്ടിക്ക് വേണ്ടിയുള്ള സാധനങ്ങൾ വാങ്ങാനായിരുന്നു സിന്ധുവിന്റെയും അഹാനയുടെയും ഇഷാനിയുടെയും യാത്ര. ദിയയുടെയും അശ്വിന്റെയും ആദ്യ കൺമണിക്ക് ആവശ്യമായ സാധനങ്ങൾ തിരഞ്ഞെടുക്കുന്നത് വീഡിയോയിൽ കാണാം. കുഞ്ഞുടുപ്പുകളും റാപ്പറുകളും ഷീറ്റുകളും ടോയ്സും എല്ലാം സിന്ധുവും ദിയയുടെ സഹോദരിമാരും ചേർന്ന് വാങ്ങി. ഓസിയുടെ ബേബിക്കായി കുറച്ച് ഷോപ്പിങ് നടത്തിയെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. താൻ വിചാരിച്ച സാ​ധനങ്ങൾ തിരുവനന്തപുരത്ത് നിന്ന് കിട്ടാത്തതുകൊണ്ട് സങ്കടത്തിലായിരുന്നുവെന്നും അമ്മുവിന്റെ സുഹൃത്തിന്റെ ചേച്ചി പറഞ്ഞിട്ടാണ് തങ്ങൾ ഈ കട തപ്പി കണ്ടുപിടിച്ച് ഷോപ്പ് ചെയ്തതെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്.

ഒരുപാട് സാധനങ്ങൾ വാങ്ങി. പെട്ടിയിൽ എല്ലാം കൂടി കൊള്ളണമല്ലോ. അതുകൊണ്ട് ഒരു പോയിന്റ് എത്തിയപ്പോൾ ഷോപ്പിങ് നിർത്തി. ഇതിനായി ഒരു പെട്ടി കൊണ്ടുവന്നിരുന്നുവെന്നും സിന്ധു പറയുന്നുണ്ട്. ഇതിനു മുൻപും ജപ്പാൻ യാത്ര നടത്തിയപ്പോഴും നിരവധി ഫോറിൻ പ്രൊഡക്ട്സ് ദിയയുടെ കുഞ്ഞിനായി അമ്മയും മൂന്ന് സഹോദരിമാരും ചേർന്ന് വാങ്ങിയിരുന്നു.