AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jananayakan Song: വിജയ്‌ക്കൊപ്പം കട്ടയ്ക്ക് നിന്ന് മമിതാ ബൈജു, ഒപ്പം പൂജാ ഹെ​ഗ്ഡെയും… ജനനായകനിലെ പാട്ട് വൈറൽ

Thalapathy Kacheri Song Breaks Records: പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറും, വിജയ്‌യും, അറിവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രചന നിർവഹിച്ചിരിക്കുന്നത് അറിവാണ്. 'അണ്ണാ വൺ ലാസ്റ്റ് ഡാൻസ്' എന്ന അനിരുദ്ധിന്റെ ഡയലോഗോടെയാണ് ഗാനം അവസാനിക്കുന്നത്.

Jananayakan Song: വിജയ്‌ക്കൊപ്പം കട്ടയ്ക്ക് നിന്ന് മമിതാ ബൈജു, ഒപ്പം പൂജാ ഹെ​ഗ്ഡെയും… ജനനായകനിലെ പാട്ട് വൈറൽ
Dalapathi SongImage Credit source: social media
aswathy-balachandran
Aswathy Balachandran | Updated On: 10 Nov 2025 17:16 PM

വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജനനായകൻ’ലെ ‘ദളപതി കച്ചേരി’ എന്ന ഗാനം പുറത്തിറങ്ങി. ഒരു സെലിബ്രേഷൻ ഫാസ്റ്റ് നമ്പറായ ഈ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.

 

റെക്കോർഡ് കാഴ്ചക്കാർ, കമന്റ് ബോക്സ് നിറഞ്ഞ് ആരാധക സ്നേഹം

 

പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ ഒരു കോടിയിലധികം പേരാണ് ദളപതി കച്ചേരി കണ്ടത്. ലോകമെമ്പാടുമുള്ള വിജയ് ആരാധകരുടെ സ്നേഹപ്രകടനങ്ങൾ കൊണ്ട് കമന്റ് ബോക്സുകൾ നിറഞ്ഞിരിക്കുകയാണ്. ഗാനത്തിൽ വിജയ്‌ക്കൊപ്പം നടിമാരായ പൂജ ഹെഗ്‌ഡെയും മമിത ബൈജുവും തകർപ്പൻ ചുവടുകളുമായി എത്തുന്നുണ്ട്.

 

ALSO READ : Sulakshana Pandit: നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

 

പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറും, വിജയ്‌യും, അറിവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രചന നിർവഹിച്ചിരിക്കുന്നത് അറിവാണ്. ‘അണ്ണാ വൺ ലാസ്റ്റ് ഡാൻസ്’ എന്ന അനിരുദ്ധിന്റെ ഡയലോഗോടെയാണ് ഗാനം അവസാനിക്കുന്നത്.

വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായാണ് ‘ജനനായകൻ’ ഒരുങ്ങുന്നത്. ഒരു പൊളിറ്റിക്കൽ എന്റർടെയ്‌നർ വിഭാഗത്തിൽപ്പെടുന്ന ചിത്രം 2026 ജനുവരി 9-ന് തിയറ്ററുകളിലെത്തും. വിജയ്‌യെ കൂടാതെ പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, ബോളിവുഡ് താരം ബോബി ഡിയോൾ, പൂജാ ഹെഡ്‌ഗെ, നരേൻ, മമിത ബൈജു, പ്രിയാമണി തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണനാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ. കെ. യുമാണ് സഹനിർമ്മാണം. ചിത്രത്തിന്റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു.