Trisha – Vijay Rumours: വിജയ്‌യുടെ കൂടെയുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് മകൻ? അഭ്യൂഹങ്ങൾക്കിടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി തൃഷ
Vijay-Trisha Dating Rumours: വിജയ്‌യുടെ പിറന്നാളിന് ആശംസകൾ നേർന്നു കൊണ്ട് കഴിഞ്ഞ വർഷം നടി പങ്കുവെച്ചത് താരത്തിനൊപ്പം ലിഫ്റ്റിൽ നിന്ന് പകർത്തിയ ചിത്രമാണെങ്കിൽ, ഇത്തവണ തന്നെ കാണാൻ എത്തിയ വിജയ്‌യുടെ ഒരു കാൻഡിഡ് ചിത്രമാണ് തൃഷ പങ്കുവെച്ചത്.

തെന്നിന്ത്യൻ സിനിമയിൽ നിലവിലെ ചർച്ചാവിഷയം ദളപതി വിജയ്‌യും നടി തൃഷയുമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ ശക്തി പ്രാപിച്ചത്. ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള ചില പ്രവർത്തികൾ തൃഷയുടെ ഭാഗത്തുനിന്നും ഉണ്ടായതോടെ അഭ്യൂഹങ്ങൾ വീണ്ടും ശക്തമായി. വിജയ്‌യുടെ പിറന്നാളിന് ആശംസകൾ നേർന്നു കൊണ്ട് കഴിഞ്ഞ വർഷം നടി പങ്കുവെച്ചത് താരത്തിനൊപ്പം ലിഫ്റ്റിൽ നിന്ന് പകർത്തിയ ചിത്രമാണെങ്കിൽ, ഇത്തവണ തന്നെ കാണാൻ എത്തിയ വിജയ്‌യുടെ ഒരു കാൻഡിഡ് ചിത്രമാണ് തൃഷ പങ്കുവെച്ചത്.
‘ഏറ്റവും മികച്ചയാൾ’ എന്ന ക്യാപ്ഷ്യനോടെ പങ്കുവെച്ച ഈ ചിത്രം നിമിഷങ്ങൾക്കകം വൈറലായി. ഈ പോസ്റ്റിന് താഴെ വിജയ്-സംഗീത ദാമ്പത്യം തകരാൻ കാരണക്കാരി തൃഷയാണ് എന്ന തരത്തിലുള്ള കമന്റുകൾ നിരവധിയാണ്. ഇത്തരം ചിത്രങ്ങൾ നടന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും ചില കമന്റുകളുണ്ട്. പിറന്നാൾ പോസ്റ്റ് വൈറലായതോടെ ഇപ്പോഴിതാ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് തൃഷ. “നിങ്ങൾ സ്നേഹത്താല്‍ നിറഞ്ഞിരിക്കുന്നത് കാണുമ്പോൾ, ഉള്ളിൽ അഴുക്കുനിറഞ്ഞിരിക്കുന്നവർ ആശയക്കുഴപ്പത്തിലാകും” എന്നായിരുന്നു നടിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി.
ഇതോടെ ഇരുവരും പ്രണയത്തിലെന്ന് പലരും ഉറപ്പിച്ചു. ഗോസിപ്പുകൾക്ക് വേണ്ടി തൃഷ കൂടുതൽ കണ്ടന്റുകൾ നൽകുകയാണ് എന്നാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിജയ്‌ക്കൊപ്പം ഭാര്യ സംഗീത പൊതുപരിപാടികളിൽ ഒന്നും പ്രത്യക്ഷപ്പെടാറില്ല. മക്കൾക്കൊപ്പം വിദേശത്താണ് സംഗീത താമസമെന്നാണ് റിപ്പോർട്ട്. അതിനിടെ, മക്കളും വിജയ്‌യും തമ്മിൽ അകലുകയാണ് എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
ALSO READ: ‘പരസ്പരം അഭിപ്രായം പറഞ്ഞത് വളച്ചൊടിച്ചതാണ്’; മോഹൻലാലുമായി ഒരു പ്രശ്നവുമില്ലെന്ന് ബൈജു സന്തോഷ്
മകൻ ജെയ്‌സൺ സഞ്ജയ് വിജയ്‌യുടെ കൂടെയുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തതായി ഫിൽമിബീറ്റ് റിപ്പോർട്ട് ചെയ്യുന്നു. സാധാരണയായി വിജയ്‌യുടെ പുതിയ സിനിമകളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഷെയർ ചെയ്യാറുള്ള സഞ്ജയ് ‘ജനായകന്റെ’ പോസ്റ്റർ ഷെയർ ചെയ്തിരുന്നില്ല. കൂടാതെ, ജെയ്‌സൺ സഞ്ജയ് വിജയ്‌യെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുമില്ല. ഇതും പല അഭ്യൂഹങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. നിലവിൽ സംവിധാന രംഗത്തേക്ക് അരങ്ങേറാനുള്ള തയ്യാറെടുപ്പുകളിലാണ് ജെയ്‌സൺ.