Kalidas Jayaram: ബോംബെയ്ക്ക് ഒന്ന് പോകണം, ഹിന്ദി പ്രൊഡ്യൂസർമാർ വിളിക്കുന്നു; കണ്ണൻ്റെ കള്ളത്തരം കയ്യോടെ പൊക്കി ജയറാം

Jayaram About Kalidas Mumbai Trip: കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അച്ഛനും മകനും ഒന്നിച്ചെത്തിയിരിക്കുന്ന ചിത്രമാണ് ആശകൾ ആയിരം. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിൻ്റെ പ്രമോഷൻ പരിപാടിക്കിടെ കാളിദാസിൻ്റെ പ്രണയം വീട്ടിൽ പിടിക്കപ്പെട്ട രസകരമായ സംഭവത്തെക്കുറിച്ച് ജയറാം മനസ്സ് തുറക്കുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Kalidas Jayaram: ബോംബെയ്ക്ക് ഒന്ന് പോകണം, ഹിന്ദി പ്രൊഡ്യൂസർമാർ വിളിക്കുന്നു; കണ്ണൻ്റെ കള്ളത്തരം കയ്യോടെ പൊക്കി ജയറാം

Jayaram, Kalidas Jayaram, Tarini Kalingarayar

Updated On: 

06 Feb 2026 | 12:57 PM

മലയാളികളുടെ പ്രിയ താരകുടുംബമാണ് ജയറാമിൻ്റേത്. അദ്ദേഹത്തിൻ്റെ സിനിമ പോലെ തന്നെ ഏറെ ആരാധകരുള്ള ഒരു കുടുംബമാണത്. അവരുടെ സിനിമാ വിശേഷങ്ങളും വീട്ടു വിശേഷങ്ങളും ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അച്ഛനും മകനും ഒന്നിച്ചെത്തിയിരിക്കുന്ന ചിത്രമാണ് ആശകൾ ആയിരം. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിൻ്റെ പ്രമോഷൻ പരിപാടിക്കിടെ കാളിദാസിൻ്റെ പ്രണയം വീട്ടിൽ പിടിക്കപ്പെട്ട രസകരമായ സംഭവത്തെക്കുറിച്ച് ജയറാം മനസ്സ് തുറക്കുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

മലയാളികളുടെ പ്രിയ താരം കാളിദാസ് ജയറാമും മോഡലായ താരിണി കലിംഗരായരും തമ്മിലുള്ള വിവാഹം 2024 ഡിസംബറിൽ ഗുരുവായൂരിൽ വെച്ചാണ് നടന്നത്. സിനിമാ ലോകം സാക്ഷ്യം വഹിച്ച ആഡംബര പ്രണയ വിവാഹത്തിൻ്റെ ചിത്രങ്ങൾ ഇന്നും സോഷ്യൽ മീഡിയയിൽ തരംഗമാണ്. എന്നാൽ, ഈ വിവാഹത്തിലേക്ക് എത്തുന്നതിന് മുൻപ് കാളിദാസ് വീട്ടിൽ നടത്തിയ ചില ‘കള്ളത്തരങ്ങളെ’ കുറിച്ച് ജയറാം പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

ALSO READ: എക്സ് ലവറിനെ കാണാൻ താല്പര്യമില്ല, സമാധാനത്തോടെയാണ് ഇപ്പോൾ ജീവിക്കുന്നത്; അനശ്വര രാജൻ

ജയറാമിൻ്റെ വാക്കുകളിലേക്ക്

പ്രണയം തുടങ്ങിയ ആദ്യ മാസങ്ങളിൽ വീട്ടുകാരോടൊന്നും കണ്ണൻ (കാളിദാസ്) ഈ രഹസ്യം പറഞ്ഞിരുന്നില്ല. മൂന്ന് നാല് മാസം താരിണിയെക്കുറിച്ചുള്ള വിവരങ്ങൾ കാളിദാസ് രഹസ്യമാക്കി തന്നെ വെച്ചു. എന്നാൽ, കണ്ണൻ്റെ അസാധാരണമായ ചില മാറ്റങ്ങളിൽ എനിക്കും പാർവതിക്കും ചക്കിക്കും ചില സംശയങ്ങളുണ്ടായിരുന്നു. ചക്കിക്കാണ് ഇക്കാര്യത്തിൽ കൂടുതൽ സംശയം ഉണ്ടായിരുന്നത്.

പെട്ടെന്ന് ഒരു ദിവസം കാളിദാസ് വീട്ടിൽ വന്ന് പറഞ്ഞു, “ഹിന്ദി പ്രൊഡ്യൂസർമാർ വിളിച്ചിട്ടുണ്ട്, കഥ കേൾക്കാൻ ബോംബെ വരെ ഒന്ന് പോകണം”. മകന് ഹിന്ദിയിൽ നിന്ന് അവസരം വരുന്നു എന്ന് കേട്ട് ഞാൻ ആദ്യം സന്തോഷിച്ചു. എന്നാൽ ഇത്തരത്തിലുള്ള മുംബൈ യാത്രകൾ പതിവായതോടെ എനിക്ക് സംശയം തോന്നിത്തുടങ്ങി. എപ്പോൾ ചോദിച്ചാലും ബോംബെക്ക് ഒന്ന് പോകണം എന്നായിരുന്നു മറുപടി. അന്ന് താരിണിയെ കാണാനാണ് അവൻ പോയിരുന്നത്.

മൂകാംബികയ്ക്ക് ഒന്ന് പോകണമെന്ന് പറയുന്നത് പോലെയായിരുന്നു കണ്ണൻ്റെ ബോംബെയിലേക്കുള്ള യാത്ര. ഒടുവിൽ കാളിദാസിൻ്റെ ഈ രഹസ്യം കണ്ടെത്താൻ ഞങ്ങൾ ചക്കിയുടെ സഹായം തേടി. ചക്കിയുടെ പരിശോധനയിലാണ് കണ്ണൻ്റെ മനസ്സ് കവർന്ന ആ ആളെക്കുറിച്ച് ഞങ്ങൾ അറിയുന്നത്. മുംബൈ യാത്രകൾ കഥ കേൾക്കാനായിരുന്നില്ല, പകരം താരിണിയെ കാണാനായിരുന്നു എന്ന് അങ്ങനെ ഞങ്ങൾക്ക് മനസ്സിലായി.

പിന്നീട് വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെയും സന്തോഷത്തോടെയുമാണ് ഇരുവരും വിവാഹിതരായത്. കണ്ണനും താരിണിയും പ്രണയിച്ചു നടന്ന കാലത്തെ ഈ രസകരമായ സംഭവങ്ങൾ ജയറാം വിവരിക്കുമ്പോൾ ഇവർക്ക് എന്നെ ഒന്നും പറയാൻ പറ്റില്ല, കാരണം അപ്പയും അമ്മയും ലവ് മാരേജ് ആയിരുന്നല്ലോ എന്നായിരുന്നു കാളിദാസിൻ്റെ മറുപടി.

Follow Us
Related Stories
Dhurandhar-2: ധുരന്ധർ ഓവർറേറ്റഡ്, കറാച്ചി അങ്ങനെയല്ല; ചിത്രത്തിലെ പിഴവുകൾ എണ്ണിപ്പറഞ്ഞ് പാകിസ്താനി യുവാവ്
Tovino Thomas: 9,000 രൂപ ശമ്പളത്തിന്റെ പകുതി എനിക്ക് തരും, ഇപ്പോഴും കുടുംബം നോക്കുന്നത് ചേട്ടനാണ്; ടൊവിനോയുടെ അനിയന്‍
Comedy Cook: ബിഗ് ബോസ് അല്ലിത് ലേഡി! ലാലേട്ടനെ കാണാൻ കൊതിച്ചവർക്ക് മുന്നിലേക്ക് ഭാവന, ഒപ്പം ഇവരും
Ramayana Movie: ഇതിലും ഭേദം പ്രഭാസിന്റെ ആദിപുരുഷ്’; രൺബീറിൻ്റെ രാമായണയെ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
Director Renjith Case: ഒന്നും അറിഞ്ഞില്ല! രഞ്ജിത്തിന് വേണ്ടി ഐസിസി അംഗം ഇടപെട്ടതിനെ കുറിച്ച് കുക്കുപരമേശ്വരൻ
ഒരാഴ്ചയാണ് അന്ന് കരഞ്ഞത്; മാനസികമായി തളർന്ന ദിവസങ്ങളെക്കുറിച്ച് കൃഷ്ണപ്രഭ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ
മുട്ടിക്കൊമ്പനെ കൊണ്ടുവരുന്ന ആനിമൽ ആംബുലൻസ് തിട്ടയിൽ തട്ടി ചരിഞ്ഞു
ആനപ്പുറത്ത് നിന്നിറങ്ങാൻ പ്രതിസന്ധിയോ?