AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Zeenath: ‘ഇപ്പോഴും ആള്‍ക്കാര്‍ ഫേസ്ബുക്കില്‍ അങ്ങനെ കമന്റ് ചെയ്യാറുണ്ട്, എന്താണ് അങ്ങനെ പറയുന്നതെന്ന് മനസിലാകുന്നില്ല’

Zeenath about KT Muhammed: കെടിയെക്കുറിച്ച് ഒന്നും ഇവിടെയിരുന്ന് പറയാന്‍ പാടില്ല. എന്തെങ്കിലും പറഞ്ഞാല്‍ അതിന് മറുപടി പറയാന്‍ അദ്ദേഹം ജീവിച്ചിരിപ്പില്ല. എല്ലാവരുടെയും മനസില്‍ അദ്ദേഹം ഇപ്പോഴും വലിയൊരു ബിംബമാണ്. കെടി മുഹമ്മദിനെ വിട്ടുപോയി എന്നൊക്കെ പറഞ്ഞ് ഇപ്പോഴും ആള്‍ക്കാര്‍ ഫേസ്ബുക്കില്‍ കമന്റ് ചെയ്യാറുണ്ട്

Zeenath: ‘ഇപ്പോഴും ആള്‍ക്കാര്‍ ഫേസ്ബുക്കില്‍ അങ്ങനെ കമന്റ് ചെയ്യാറുണ്ട്, എന്താണ് അങ്ങനെ പറയുന്നതെന്ന് മനസിലാകുന്നില്ല’
സീനത്ത്Image Credit source: .facebook.com/zeenathactress
jayadevan-am
Jayadevan AM | Published: 30 Jun 2025 17:50 PM

ലയാളിക്ക് ഏറെ പരിചയപ്പെടുത്തല്‍ വേണ്ടാത്ത താരമാണ് സീനത്ത്. നാല്‍പതിലേറെ വര്‍ഷങ്ങളായി സീനത്ത് മലയാള സിനിമയിലുണ്ട്. നിരവധി സീരിയലുകളിലും അഭിനയിച്ചു. പ്രശസ്ത നാടകകൃത്തും എഴുത്തുകാരനുമായ കെ.ടി. മുഹമ്മദായിരുന്നു സീനത്തിന്റെ ആദ്യ ഭര്‍ത്താവ്. 1981ല്‍ വിവാഹിതരായ ഇരുവരും 1993ല്‍ പിരിഞ്ഞു. കെ.ടി. മുഹമ്മദിനോട് തോന്നിയത്‌ ഗുരുവിനോടുള്ള ആരാധനയായിരുന്നുവെന്ന് സീനത്ത് അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. കല്യാണം കഴിച്ചത് വേണ്ടായിരുന്നുവെന്ന് പല ഘട്ടങ്ങളില്‍ തോന്നുന്നതുകൊണ്ടാകുമല്ലോ പിരിയുന്നത്. ജീവിതത്തില്‍ പല പ്രശ്‌നങ്ങളും വരുമ്പോള്‍ വേണ്ടായിരുന്നുവെന്ന് തോന്നും. അപ്പോഴാണ് പിരിയുന്നതെന്നും സീനത്ത് അഭിമുഖത്തില്‍ പറഞ്ഞു.

കെടിയെക്കുറിച്ച് ഒന്നും ഇവിടെയിരുന്ന് പറയാന്‍ പാടില്ല. എന്തെങ്കിലും പറഞ്ഞാല്‍ അതിന് മറുപടി പറയാന്‍ അദ്ദേഹം ജീവിച്ചിരിപ്പില്ല. എല്ലാവരുടെയും മനസില്‍ അദ്ദേഹം ഇപ്പോഴും വലിയൊരു ബിംബമാണ്. കെടി മുഹമ്മദിനെ വിട്ടുപോയി എന്നൊക്കെ പറഞ്ഞ് ഇപ്പോഴും ആള്‍ക്കാര്‍ ഫേസ്ബുക്കില്‍ കമന്റ് ചെയ്യാറുണ്ട്. എന്താണ് അങ്ങനെ പറയുന്നതെന്ന് മനസിലാകുന്നില്ല. അങ്ങനെ പറയേണ്ട ആവശ്യമില്ല. എന്തെങ്കിലും ഇല്ലാതെ പിരിയില്ലല്ലോയെന്നും സീനത്ത് ചോദിച്ചു.

കെടിക്ക് സുഖമില്ലാത്ത സമയത്ത് താനാണ് ആദ്യം ഹോസ്പിറ്റലിലേക്ക് ഓടിച്ചെല്ലുന്നത്. നമുക്ക് ആരുമില്ലെന്നും നമ്മള്‍ മൂന്ന് പേരും മാത്രമേയുള്ളൂവെന്നും അദ്ദേഹം ഒരിക്കല്‍ മകനോട് പറഞ്ഞിരുന്നു. ആ മൂന്നാമത്തെ ആള്‍ ആരാണെന്ന് മകന്‍ തിരിച്ചുചോദിച്ചു. ‘ഞാനും നീയും നിന്റെ ഉമ്മച്ചിയും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. ശത്രുതയില്‍ തങ്ങള്‍ ഇരുന്നിട്ടില്ല.

Read Also: Shine Tom Chacko: ‘പ്രലോഭനങ്ങൾ ഉണ്ടാകുന്നുണ്ട്, എന്നാൽ ഇപ്പോഴത്തെ എന്റെ ലഹരി അതാണ്’; ഷൈൻ ടോം ചാക്കോ

സിനിമയിലെ വിപ്ലവകാരി

സിനിമയിലെ വിപ്ലവകാരിയാണെന്ന് നരേന്ദ്ര പ്രസാദ് ഒരിക്കല്‍ തന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും സീനത്ത് വെളിപ്പെടുത്തി. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതുകൊണ്ടാകാമെന്നും സീനത്ത് പറഞ്ഞു.