Actress Jyotika: ‘നിന്റെ ഭർത്താവിനേക്കാൾ നല്ലത് വിജയ്’; ജ്യോതികയുടെ മറുപടി ഇങ്ങനെ

Actress Jyotika Reaction To Comment: ജ്യോതിക പോസ്റ്റ് ചെയ്ത ചിത്രത്തിൻ്റെ താഴെയാണ് ഭർത്താവ് സൂര്യയെയും വിജയയെയും താരതമ്യപ്പെടുത്തികൊണ്ട് കമൻ്റ് വന്നിരിക്കുന്നത്. എന്നാൽ ജ്യോതികയുടെ കമൻ്റാണിപ്പോൾ വൈറലാവുന്നത്. സൂര്യയുടെ സമകാലികനായ വിജയ് മുതൽ യുവ താരം പ്രദീപ് രംഗനാഥൻ വരെയുള്ളവരുമായി സൂര്യയെ താരതമ്യം ചെയ്യുന്ന കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്.

Actress Jyotika: നിന്റെ ഭർത്താവിനേക്കാൾ നല്ലത് വിജയ്; ജ്യോതികയുടെ മറുപടി ഇങ്ങനെ

ജ്യോതിക, സൂര്യ, വിജയ്

Updated On: 

27 Feb 2025 19:19 PM

ഏവരുടെയും ഇഷ്ട താരദമ്പതികളാണ് സൂര്യയയും ജ്യോതികയും. പുതിയ വെബ് സീരീസ് റിലീസിന് തയ്യാറെടുക്കുകയാണ് ജ്യോതിക. ഇതിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി ഇപ്പോൾ. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത് ഇതൊന്നുമല്ല, താരം പങ്കുവച്ചൊരു പോസ്റ്റും അതിന് താഴെ വന്ന കമന്റുകളുമാണ് ചർച്ചയായി മാറിയിരിക്കുന്നത്. സൂര്യയേയും വിജയ്‌യേയും കുറിച്ചുള്ള കമന്റിന് ജ്യോതിക നൽകിയ മറുപടിയാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ജ്യോതിക പോസ്റ്റ് ചെയ്ത ചിത്രത്തിൻ്റെ താഴെയാണ് ഭർത്താവ് സൂര്യയെയും വിജയയെയും താരതമ്യപ്പെടുത്തികൊണ്ട് കമൻ്റ് വന്നിരിക്കുന്നത്. എന്നാൽ ജ്യോതികയുടെ കമൻ്റാണിപ്പോൾ വൈറലാവുന്നത്. സൂര്യയുടെ സമകാലികനായ വിജയ് മുതൽ യുവ താരം പ്രദീപ് രംഗനാഥൻ വരെയുള്ളവരുമായി സൂര്യയെ താരതമ്യം ചെയ്യുന്ന കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്. ഇത്തരത്തിൽ ഒരു കമന്റിനോടായിരുന്നു ജ്യോതികയുടെ പ്രതികരണം.

ജ്യോതികയുടെ പോസ്റ്റിനും പുതിയ ലുക്കിലും കമന്റുകൾ നിറയുകയാണ്. ഇതിനിടെയാണ് ചില അസ്വസ്ഥതകൾ തോന്നിപ്പിക്കുന്ന കമൻ്റുകൾ വരുന്നത്. ”’വിജയ് നിന്റെ ഭർത്താവിനേക്കാൾ നല്ലതാണ്. നിന്റെ ഭർത്താവ് സൂര്യയേക്കാൾ നല്ലതാണ് പ്രദീപ് രംഗനാഥൻ” എന്നായിരുന്നു ഒരു കമന്റ്. ഭർത്താവിന്റെ അനിയൻ ഒരുപാട് മുന്നിലാണ്. ആദ്യം ഡ്രാഗണിന്റേയും ലവ് ടുഡേയുടേയും കളക്ഷൻ തകർക്കാൻ അവരോട് പറ ” എന്നിങ്ങനെയായിരുന്നു ചില കമന്റുകൾ.

എന്നാൽ നിന്റെ ഭർത്താവിനേക്കാൾ നല്ലത് വിജയ് ആണ്… എന്ന കമൻ്റിനായിരുന്നു ജ്യോതികയുടെ മറുപടി. വാക്കുകൾകൊണ്ടല്ല ജ്യോതിക തിരിച്ചടിച്ചത്. പകരം പൊട്ടിച്ചിരിച്ചുകൊണ്ടുള്ള ഒരു ഇമോജിയാണ് ജ്യോതിക അതിന് മറുപടിയായി നൽകിയത്. ഈ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകാൻ അധികം സമയം വേണ്ടി വന്നില്ല. കമൻ്റിന് താഴെ നിരവധി പേരാണ് ഓടിയെത്തിയത്. എന്നാൽ പണി പാളിയെന്ന് തോന്നിയതോടെ കമന്റും മറുപടിയുമെല്ലാം പോസ്റ്റിൻ്റെ താഴെ നിന്ന് അപ്രതീക്ഷിതമാവുകയായിരുന്നു.

പോസ്റ്റിൽ നിന്നും കമന്റ് മാഞ്ഞെങ്കിലും സോഷ്യൽ മീഡിയ വെറുതെ വിടാൻ ഉദ്ദേശിച്ചില്ല. കമന്റിന്റേയും അതിന് ജ്യോതിക നൽകിയ മറുപടിയുടേയും സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലാവുകയാണ്. ജ്യോതികയെ പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്. ആരാധകരുടെ ഫാൻ ഫൈറ്റിൻ്റെ തരംതാണ രീതിയാണിതെന്നാണ് ചിലരോടുള്ള ജ്യോതികയുടെ മറുപടി.

 

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ