Kajal Agarwal: വാഹനാപകടത്തിൽ മരണപ്പെട്ടുവെന്ന് വ്യാജ പ്രചാരണം; താൻ സുഖമായിരിക്കുന്നുവെന്ന് കാജൽ അഗർവാൾ

Kajal Aggarwal Addresses Death Rumours: അപകടവാർത്ത തികച്ചും അസത്യമാണെന്നും ദൈവ കൃപയാൽ താൻ സുഗമായിരിക്കുന്നുവെന്നും നടി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

Kajal Agarwal: വാഹനാപകടത്തിൽ മരണപ്പെട്ടുവെന്ന് വ്യാജ പ്രചാരണം; താൻ സുഖമായിരിക്കുന്നുവെന്ന് കാജൽ അഗർവാൾ

കാജൽ അഗർവാൾ

Updated On: 

09 Sep 2025 07:11 AM

തെന്നിന്ത്യൻ നടി കാജൽ അഗർവാൾ ഒരു വാഹനാപകടത്തിൽ മരണപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ വ്യാജ പ്രചാരണം നടന്നിരുന്നു. അഭ്യൂഹങ്ങൾ ശക്തമായതോടെ വിഷയത്തിൽ നടി തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അപകടവാർത്ത തികച്ചും അസത്യമാണെന്നും ദൈവ കൃപയാൽ താൻ സുഖമായിരിക്കുന്നുവെന്നും നടി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

“ഞാൻ വാഹനാപകടത്തിൽ മരണപ്പെട്ടുവെന്ന തരത്തിലുള്ള ചില അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കുന്നത് കണ്ടു. ഇത് അത്ഭുതപ്പെടുത്തുന്നതാണ്, കാരണം അത് പൂർണമായും അസത്യമാണ്. ദൈവകൃപയാൽ, ഞാൻ പൂർണ്ണമായും സുഖമായും സുരക്ഷിതയായുമിരിക്കുന്നുവെന്ന് നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. ഇത്തരം തെറ്റായ വാർത്തകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് നല്ലതിലും സത്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാം” എന്നാണ് ഇൻസ്റ്റാഗ്രാമിൽ കാജൽ അഗർവാൾ കുറിച്ചത്.

കാജലിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി:

‘റോഡപകടത്തിൽ മരിച്ച കാജൽ അഗർവാളിന്റെ മൃതദേഹം ആംബുലൻസിൽ കൊണ്ടുപോകുന്നു’ എന്ന് ആരോപിക്കുന്ന ഒരു വ്യാജ വീഡിയോയായാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇന്ത്യയിലും ശ്രീലങ്കയിലും ഈ വ്യാജ പ്രചാരണം ശക്തമായിരുന്നു. എന്നാൽ, ഇതിന് മതിയായ തെളിവുകൾ ഇല്ലെന്ന് മാത്രമല്ല നടിയുടെ ടീമിന്റെ ഔദ്യോഗിക പ്രസ്തവനായും വന്നിരുന്നില്ല.

ALSO READ: നടൻ വിജയും ഭാര്യയും വേർപിരിയുകയാണോ? ഉത്തരമായി ഈ ദൃശ്യം വൈറലാകുന്നു

അതിനാൽ തന്നെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. മറ്റ് ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നടിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തവർ എന്ന ക്യാപ്ഷ്യനോടെ ചിലരുടെ മുഖം മറച്ചുള്ള വീഡിയോകളും പ്രചരിച്ചു. വ്യാജ പ്രചാരണം ശക്തമായതോടെയാണ് നടി തന്നെ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി