Kalamkaval Movie : കേക്ക് കട്ടിങ് ഇല്ലേ മമ്മൂക്ക! കളങ്കാവൽ വിജയാഘോഷം സെൽഫിയിൽ ഒതുക്കി?
Kalamkaval Movie Success Celebration : സാധാരണ കേക്ക് കട്ട് ചെയ്താണ് സിനിമയുടെ വിജയാഘോഷം അണിയറപ്രവർത്തകർ നടത്താറുള്ളത്. എന്നാൽ അത് ലളിതമാക്കിയിരിക്കുകയാണ് കളങ്കാവൽ സിനിമയുടെ അണിയറപ്രവത്തകർ

കളങ്കാവൽ സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം സെൽഫി എടുത്ത് മമ്മൂട്ടി
മമ്മൂട്ടിയുടെ കളങ്കാവൽ സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം. മമ്മൂട്ടി പ്രതിനായക വേഷത്തിലെത്തിയ ചിത്രത്തിനുള്ള ബുക്കിങ് വർധിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. മികച്ച പ്രതികരണം ലഭിച്ചതോടെ സിനിമയുടെ വിജയാഘോഷവും നടന്നു. പതിവ് പോലെ കേക്ക് ഒന്നും മുറിക്കാതെ ഒരു സെൽഫിയിൽ മാത്രം ഒതുക്കിയാണ് മമ്മൂട്ടി ചിത്രത്തിൻ്റെ വിജയാഘോഷം സംഘടിപ്പിച്ചത്.
മമ്മൂട്ടിക്കൊപ്പം സംവിധായകൻ ജിതിൻ ജോസ് ഉൾപ്പെടെയുള്ള സിനിമയുടെ അണിയറപ്രവർത്തകർ ചേർന്ന് സെൽഫി എടുത്താൻ കളങ്കാവലിൻ്റെ വിജയാഘോഷം നടത്തിയത്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കുകയും ചെയ്തു. എന്നാൽ ഇത്തവണ ‘കേക്ക് കട്ടിങ്’ ഇല്ലേ എന്നാണ് ആരാധകർ ചിത്രത്തിന് കമൻ്റായി ചോദിച്ചിരിക്കുന്നത്.
ALSO READ : Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണം ലഭിച്ചതോടെ ബുക്ക് മൈ ഷോയിലെ കളങ്കാവലിൻ്റെ ബുക്ക് റേറ്റ് ഉയർന്നു. ആദ്യ ഷോയ്ക്ക് ശേഷം മണിക്കൂറിൽ 15,000ത്തിൽ അധികം ടിക്കറ്റ് വിൽപനയിൽ വർധനയാണ് ഓൺലൈൻ പ്ലാറ്റ്ഫോമിലിൽ രേഖപ്പെടുത്തിയത്.
മമ്മൂട്ടി പ്രതിനായക വേഷത്തിലെത്തുമ്പോൾ വിനായകനാണ് നായകൻ തുല്യനായി ചിത്രത്തിൽ വേഷമിടുന്നത്. സൈനൈഡ് മോഹൻ എന്ന യഥാർഥ വ്യക്തിയെ ആസ്പദമാക്കിയാണ് കളങ്കാവൽ സിനിമ ഒരുക്കിയിരിക്കുന്നത്. നവാഗതനായ ജിതിൻ കെ ജോസാണ് ചിത്രത്തിൻ്റെ സംവിധാകൻ. കുറുപ്പ് സിനിമയുടെ രചയിതാവും കൂടിയാണ് ജിതിൻ തന്നെയാണ് കളങ്കാവലിൻ്റെ എഴുത്തും കൈകാര്യം ചെയ്തിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ചിത്രത്തിൻ്റെ രചനയിൽ ഭാഗമായിട്ടുണ്ട്. മമ്മൂട്ടിയുടെ തന്നെ സ്വന്തം സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് കളങ്കാവൽ നിർമിച്ചിരിക്കുന്നത്. എട്ട് മാസങ്ങൾക്കും ക്യാൻസർ രോഗമുക്തിക്ക് ശേഷവുമെത്തുന്ന മമ്മൂട്ടി ചിത്രമെന്ന പ്രത്യേകതയും കളങ്കാവലിനുണ്ട്.
മമ്മൂട്ടിക്കും വിനായകനും പുറമെ 22 ഓളെ നായികമാരാണ് ചിത്രത്തിൽ വന്നു പോകുന്നത്. നടൻ ജിബിൻ ഗോപിനാഥും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഫൈസൽ അലിയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. കളങ്കാവലിൻ്റെ കാതലായ സംഗീതം ഒരുക്കിട്ടുള്ളത് മുജീബ് മജീദാണ്. പ്രവീൺ പ്രഭാകറാണ് എഡിറ്റർ.