AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kamal Haasan: ജോജുവിനോട് എനിക്ക് അസൂയ എന്ന് കമൽ ഹാസൻ; കണ്ണീരണിഞ്ഞ് താരം

Kamal Haasan praises Joju George: മണിരത്നം ചിത്രമായ ‘തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമല്‍ ഹാസന്റെ വാക്കുകള്‍ കേട്ട് കണ്ണുനിറഞ്ഞ ജോജു, എഴുന്നേറ്റുനിന്ന് കൈകള്‍ കൂപ്പിയാണ് നന്ദി അറിയിച്ചത്.

Kamal Haasan: ജോജുവിനോട് എനിക്ക് അസൂയ എന്ന് കമൽ ഹാസൻ; കണ്ണീരണിഞ്ഞ് താരം
Kamal Haasan
sarika-kp
Sarika KP | Published: 25 May 2025 20:51 PM

നടൻ ജോജു ജോർജിനെ പുകഴ്ത്തി ഉലകനായകൻ കമൽ ഹാസൻ. ഇരട്ട എന്ന സിനിമയിലെ നടന്റെ പ്രകടനത്തെ എടുത്തുപറഞ്ഞാണ് കമൽ ഹാസൻ പ്രശംസിച്ചത്. മണിരത്നം ചിത്രമായ ‘തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമല്‍ ഹാസന്റെ വാക്കുകള്‍ കേട്ട് കണ്ണുനിറഞ്ഞ ജോജു, എഴുന്നേറ്റുനിന്ന് കൈകള്‍ കൂപ്പിയാണ് നന്ദി അറിയിച്ചത്.

ജോജുവെന്ന നടനെ തനിക്ക് അറിയില്ലായിരുന്നുവെന്നും അങ്ങനെയിരിക്കെയാണ് അ​ദ്ദേഹത്തിന്റെ ചിത്രമായ ‘ഇരട്ട കാണാനിടയായത് എന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. ചിത്രത്തിൽ ഒരേ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഇരട്ട സഹോദരന്മാരായാണ് നടൻ അഭിനയിച്ചിട്ടുള്ളത്. ഒറ്റ് നോട്ടത്തിൽ നമ്മുക്ക് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലാണ് രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുള്ളത്. അത് എഡിറ്റിങ്ങുകൊണ്ടല്ല, ശക്തമായ അഭിനയംകൊണ്ടാണ് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ അഭിനയം കണ്ട് തനിക്ക് അസൂയ തോന്നിയെന്നാണ് താരം പറയുന്നത്.

Also Read:‘ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറുകൈ അറിയരുത് എന്ന പ്രമാണത്തിലാണ് പോയത്, അല്ലാതെ പൊട്ടിമുളച്ച് സോഷ്യല്‍ വര്‍ക്കറായതല്ല’

കമൽ ഹാസൻ പറയുന്നത് കേട്ട് ജോജു എഴുന്നേറ്റ് നിന്ന് വികാരാധീനനായ കൈകൂപ്പി നന്ദിയറിയിച്ചു. സംവിധായകന്‍ മണിരത്‌നം, അഭിനേതാക്കളായ തൃഷ, സിലമ്പരസന്‍, സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കമൽ ഹാസന്റെ പ്രശംസ. ചെന്നൈ ശ്രീറാം എന്‍ജിനിയറിങ് കോളേജിലായിരുന്നു ഓഡിയോ ലോഞ്ച് ഇവന്റ്. അതേസമയം കമല്‍ സാറിനെ ദൂരത്ത് നിന്ന് കാണണമെന്ന് ആഗ്രഹിച്ചിരുന്ന ആളാണ് താന്‍ എന്ന് നേരത്തെ ജോജു പറഞ്ഞിട്ടുണ്ട്.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന സിനിമയെന്ന് പ്രേത്യേകത ഈ ചിത്രത്തിനുണ്ട്. ജൂണ്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, പങ്കജ് ത്രിപാഠി, സാന്യ മല്‍ഹോത്ര എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്