Kamal Haasan: സിനിമയിൽ നിന്ന് വിരമിക്കുന്നതിനെപ്പറ്റി ആരാധകർ തീരുമാനിക്കും; നല്ല ഒരു സിനിമ ചെയ്യണമെന്നുണ്ടെന്ന് കമൽ ഹാസൻ

Kamal Haasan About Retirement: സിനിമയിൽ നിന്ന് വിരമിക്കുന്നതിൽ തീരുമാനമെടുക്കുക ആരാധകരെന്ന് കമൽ ഹാസൻ. മനോരമ ഹോർത്തൂസ് ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kamal Haasan: സിനിമയിൽ നിന്ന് വിരമിക്കുന്നതിനെപ്പറ്റി ആരാധകർ തീരുമാനിക്കും; നല്ല ഒരു സിനിമ ചെയ്യണമെന്നുണ്ടെന്ന് കമൽ ഹാസൻ

കമൽ ഹാസൻ

Published: 

03 Dec 2025 14:23 PM

സിനിമയിൽ നിന്ന് വിരമിക്കുന്നതിനെപ്പറ്റി ആരാധകർ തീരുമാനിക്കുമെന്ന് കമൽ ഹാസൻ. വിരമിക്കാൻ ആരാധകർ ആവശ്യപ്പെടുന്നതുവരെ താൻ ഇവിടെത്തന്നെയുണ്ടാവും. വിരമിക്കുന്നതിന് മുൻപ് ഒരു മികച്ച ചിത്രം കൂടി അവർക്ക് നൽകണമെന്നുണ്ടെന്നും താരം പറഞ്ഞു. മനോരമ ഹോർത്തൂസ് ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പുതുമുഖങ്ങൾ സിനിമയിലേക്ക് കടന്നുവരേണ്ടതുണ്ട്. എന്നാൽ, പഴയ ആളുകൾ എപ്പോൾ വിരമിക്കണമെന്ന് പറയേണ്ടത് നിങ്ങൾ പ്രേക്ഷകരാണ്. തന്നോട് ആരും ഇതുവരെ വിരമിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. വിരമിക്കുന്നതിന് മുൻപ് ഒരു മികച്ച ചിത്രം കൂടി പ്രേക്ഷകർക്ക് സമ്മാനിക്കണം. ഞാൻ മോശം സിനിമകൾ ചെയ്ത സമയത്ത് ഇപ്പോൾ നിർത്തരുതെന്നും നല്ല ഒരു സിനിമ ചെയ്ത ശേഷം ഇടവേളയെടുക്കൂ എന്നും സുഹൃത്തുക്കൾ പറയാറുണ്ടായിരുന്നു. അത്തരം ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണ്.”- കമൽ ഹാസൻ പ്രതികരിച്ചു.

Also Read: Manju warrier jayaram movie actress: മഞ്ജുവിന്റെ അനിയത്തി, ജയറാമിന്റെ 5 കസിൻസിൽ ഒരുവൾ! ഓർമ്മയുണ്ടോ ഈ നടിയെ?

മണിരത്നം ഒരുക്കിയ തഗ് ലൈഫ് എന്ന ചിത്രം തൻ്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബോക്സോഫീസിലെ ജയപരാജയങ്ങൾക്കപ്പുറം സിനിമയോടുള്ള തൻ്റെ അഭിനിവേശം തുടരും. വിരമിക്കൽ ബാഹ്യസമ്മർദ്ദങ്ങളാൽ എടുക്കുന്ന തീരുമാനമല്ല, ഒരു കലാകാരൻ്റെ സ്വയം വിലയിരുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകെഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന സിനിമയാണ് കമൽ ഹാസൻ്റെ അവസാനം ഹിറ്റായ സിനിമ. പിന്നീട് പുറത്തിറങ്ങിയ കൽകി, ഇന്ത്യൻ 2, തഗ് ലൈഫ് എന്നീ സിനിമകളിൽ ബോക്സോഫീസിൽ പരാജയപ്പെട്ടു. ഇന്ത്യൻ 3 ആണ് ഇനി പുറത്തിറങ്ങാനുള്ളത്. 1960ൽ കലത്തൂർ കണ്ണമ്മ എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച താരം മലയാള സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് തെലുങ്ക്, ഹിന്ദി സിനിമകളിലും താരം അഭിനയിച്ചു. നടൻ എന്നതിനപ്പുറം നിർമ്മാതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങി വിവിധ മേഖലളിൽ തിളങ്ങിയിട്ടുണ്ട്.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും