Renu Sudhi: രേണുവിന് വെച്ചടി വെച്ചടി കയറ്റം! ബോച്ചെ നൽകിയത് ലക്ഷങ്ങൾ വില വരുന്ന ഡയമണ്ട് നെക്ലേസ്? ഞെട്ടി ആരാധകർ
Renu Sudhi Bobby Chemmanur Jewellery Inaguration: ക്രിസ്മസ്-ന്യൂയർ ഓഫറിന്റെ ഭാഗമായുള്ള ഡയമണ്ട് സെക്ഷൻ ഉദ്ഘാടനം ചെയ്യാനാണ് രേണു എത്തിയത്. ജ്വല്ലറിയിൽ രേണു സുധി എത്തിയതിന്റെയും ഉദ്ഘാടനത്തിനെത്തിയ രേണു ചെമ്മണ്ണൂർ ജ്വല്ലറിയുടെ എക്സ്ക്ലൂസീവ് കലക്ഷനുകൾ ഇട്ട് നോക്കുന്നതും വൈറലായിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി. എന്നാൽ അധികം വൈകാതെ ഷോയിൽ നിന്ന് സ്വയം പുറത്തുപോവുകയായിരുന്നു. ഇതിനു പിന്നാലെ കരിയറിൽ രേണുവിന് വെച്ചടി വെച്ചടി കയറ്റമാണ് . ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം വിദേശരാജ്യങ്ങളിലടക്കം താരം ഉദ്ഘാടനത്തിന് പോയി. ഒപ്പം അഭിനയത്തിലും സജീവമാണ്.
പരിഹസിച്ചവരെ കൊണ്ട് കൈയ്യടിപ്പിക്കുന്ന രേണുവിനെയാണ് കഴിഞ്ഞ കുറച്ച് നാളുകളായി പ്രേക്ഷകർ കാണുന്നത്. ഇപ്പോഴിതാ ബോബി ചെമ്മണ്ണൂർ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനു പോയതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇത് ആദ്യമായാണ് ഇത്രയും വലിയൊരു ടോപ്പ് ബ്രാന്റുമായി ചേർന്ന് ഒരു പ്രമോഷൻ പരിപാടിയിൽ രേണു ഭാഗമാകുന്നത്. ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ വയനാട് മാനന്തവാടിയിലുളള ജ്വല്ലറിയിലാണ് രേണു സുധി എത്തിയത്.
Also Read:അല്ലാതെ വേറെ ഓപ്ഷൻ ഇല്ല! ഉദ്ഘാടന വേദികളിൽ താൻ അനുഭവിച്ചതിനെ കുറിച്ച് ഹണി റോസ്
ക്രിസ്മസ്-ന്യൂയർ ഓഫറിന്റെ ഭാഗമായുള്ള ഡയമണ്ട് സെക്ഷൻ ഉദ്ഘാടനം ചെയ്യാനാണ് രേണു എത്തിയത്. ജ്വല്ലറിയിൽ രേണു സുധി എത്തിയതിന്റെയും ഉദ്ഘാടനത്തിനെത്തിയ രേണു ചെമ്മണ്ണൂർ ജ്വല്ലറിയുടെ എക്സ്ക്ലൂസീവ് കലക്ഷനുകൾ ഇട്ട് നോക്കുന്നതും വൈറലായിരുന്നു. ഇതിനു പിന്നാലെ ലക്ഷങ്ങൾ വില വരുന്ന ഡയമണ്ട് നെക്ലേസ് ബോച്ചെ രേണുവിന് സമ്മാനിച്ചതായാണ് വിവരം. മൂന്ന് ലക്ഷം വിലവരുന്ന നെക്ലേസാണ് സമ്മാനിച്ചതെന്നും പ്രചരിക്കുന്നുണ്ട്. എന്നാൽ അതിൽ എത്രത്തോളം വാസ്തവമുണ്ടെന്നത‍് വ്യക്തമല്ല. രേണുവോ ബോച്ചെയോ വിഷയത്തിൽ പ്രതികരിച്ചിട്ടുമില്ല.
ഇതോടെ രേണുവിന്റെ വളർച്ചയാണ് സോഷ്യൽ മീഡിയയയിൽ ചർച്ചാവിഷയം. അതേസമയം കുറച്ച് മാസം മുൻപ് ബോബി ചെമ്മണ്ണൂർക്കൊപ്പം ഒരു ഫാഷൻ ഷോയിൽ രേണുവും എത്തിയിരുന്നു. പിന്നാലെ ഇരുവരും റാംപ് വാക്ക് നടത്തുകയും ചെയ്തിരുന്നു. അന്ന് ബോബി ചെമ്മണ്ണൂരിന്റെ സ്റ്റാറ്റസുമായി ചേർത്തും ബോഡി ഷെയിം ചെയ്തും നിരവധി കമന്റുകളും വീഡിയോകളും രേണുവിന് എതിരെ പ്രത്യക്ഷപ്പെട്ടിരുന്നു.