AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kannappa Booking: ‘ഒരു യോദ്ധാവ് ജനിക്കുന്നു’; മോഹൻലാലിന്റെ ‘കണ്ണപ്പ’ ബുക്കിം​ഗ് ആരംഭിച്ചു, റിലീസിന് ഇനി രണ്ട് ദിവസം

Kannappa Advance Booking Opens: 'വിശ്വാസം ശക്തിയാകുമ്പോൾ - ഒരു യോദ്ധാവ് ജനിക്കുന്നു', എന്ന അടിക്കുറിപ്പോടെയാണ്‌ 'കണ്ണപ്പ' ബുക്കിം​ഗ് ആരംഭിച്ച വിവരം മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഒപ്പം ഒരു പോസ്റ്ററും നടൻ ഷെയർ ചെയ്തിട്ടുണ്ട്.

Kannappa Booking: ‘ഒരു യോദ്ധാവ് ജനിക്കുന്നു’; മോഹൻലാലിന്റെ ‘കണ്ണപ്പ’ ബുക്കിം​ഗ് ആരംഭിച്ചു, റിലീസിന് ഇനി രണ്ട് ദിവസം
'കണ്ണപ്പ' പോസ്റ്റർ Image Credit source: Facebook
Nandha Das
Nandha Das | Published: 26 Jun 2025 | 08:02 AM

സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘കണ്ണപ്പ’. മോഹൻലാൽ കൂടി ചിത്രത്തിലുണ്ടെന്ന് അറിഞ്ഞതോടെ ഈ തെലുങ്ക് ചിത്രം മലയാളികൾ ഏറ്റെടുത്ത് കഴിഞ്ഞു. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധനേടിയ ‘കണ്ണപ്പ’യുടെ ഓരോ അപ്‌ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ചിത്രം ജൂൺ 27ന് തീയേറ്ററുകളിൽ എത്തുകയാണ്. അതിന് മുന്നോടിയായി ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചതായി മോഹൻലാൽ അറിയിച്ചു.

‘വിശ്വാസം ശക്തിയാകുമ്പോൾ – ഒരു യോദ്ധാവ് ജനിക്കുന്നു’, എന്ന അടിക്കുറിപ്പോടെയാണ്‌ ‘കണ്ണപ്പ’ ബുക്കിം​ഗ് ആരംഭിച്ച വിവരം മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഒപ്പം ഒരു പോസ്റ്ററും നടൻ ഷെയർ ചെയ്തിട്ടുണ്ട്. ചിത്രം കേരളത്തിൽ അവതരിപ്പിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണ കമ്പനിയായ ആശീർവാദ് സിനിമാസാണ്.

വിഷ്ണു മഞ്ചു നായകനായി എത്തുന്ന ചിത്രത്തിൽ മോഹൻലാലിന് പുറമെ അക്ഷയ് കുമാർ, പ്രഭാസ്, മോഹൻബാബു, നയൻ‌താര, കാജൽ അഗർവാൾ, പ്രീതി മുകുന്ദൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. 150-200 കോടിയാണ് കണ്ണപ്പയുടെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുകേഷ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മോഹൻലാലും പ്രഭാസും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്.

ALSO READ: എമ്പുരാന്റെ വ്യാജപതിപ്പ്; പിന്നിൽ വൻ സംഘമെന്ന് കണ്ടെത്തൽ, അണിയറപ്രവർത്തകരുടെ മൊഴിയെടുത്ത് പോലീസ്

യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് ‘കണ്ണപ്പ’. ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളാണ് നിർമിക്കുന്നത്. ചിത്രത്തിൽ ‘കിരാത’ എന്ന കഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. പ്രഭാസ് എത്തുന്നത് രുദ്ര എന്ന കഥാപാത്രമായാണ്. ചിത്രത്തിനെ റിലീസിനായി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ ഉൾപ്പടെ കാത്തിരിക്കുന്നത്.