Kannappa : കണ്ണപ്പ, തുടരും നേടിയതിനെക്കാൾ ഒരു രൂപ അധികം കേരളത്തിൽ നേടണം; മോഹൻ ബാബു
Mohanlal Kannappa Movie Updates : ജൂൺ 27നാണ് കണ്ണപ്പ തിയറ്ററുകളിൽ എത്തുക. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന പ്രത്യേക പരിപാടിയിൽ ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിടുകയും ചെയ്തു.
മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമാണ് കണ്ണപ്പ. വിഷ്ണു മഞ്ച് നായകനായി എത്തുന്ന ചിത്രത്തിൽ മോഹൻലാലിന് പുറമെ പ്രഭാസ് ബോളിവുഡ് താരം അക്ഷയ് കുമാർ തുടങ്ങിയ നിരവധി താരങ്ങൾ കാമിയോ വേഷത്തിലെത്തുന്നുണ്ട്. ഇന്ന് ജൂൺ 14-ാം തീയതി കൊച്ചിയിൽ വെച്ച് നടന്ന പ്രൊമോഷൻ പരിപാടിയിൽ സിനിമയുടെ ട്രെയിലർ പുറത്ത് വിടുകയും ചെയ്തു.
അതേസമയം കണ്ണപ്പ കേരളത്തിലെ ബോക്സ്ഓഫീസിൽ നിന്നും തുടരും സിനിമ നേടിയതിനെക്കാൾ ഒരു രൂപ അധികം സ്വന്തമാക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് സിനിമയുടെ നിർമാതാവ് മോഹൻ ബാബു കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം 235.31 കോടി രൂപയാണ് തുടരും ആകെ ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയതെന്ന് ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിക് റിപ്പോർട്ട് ചെയ്യുന്നത്. മോഹൻലാൽ ചിത്രത്തിൻ്റെ കേരളത്തിൽ നിന്നുള്ള ബോക്സ്ഓഫീസ് കളക്ഷൻ 118.53 കോടിയാണ്. ഈ 118.53 കോടി കണ്ണപ്പ മറികടക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് മോഹൻ ബാബു അറിയിച്ചത്.
യഥാർഥ കഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഫാൻ്റസി ആക്ഷൻ ചിത്രമാണ് കണ്ണപ്പ. ചിത്രത്തിലെ നായകനായി എത്തിയ വിഷ്ണ മഞ്ചു തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഭഗവാൻ ശിവനായി എത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. മറ്റൊരു പ്രധാന കാമിയോ വേഷത്തിൽ പ്രഭാസുമെത്തുന്നുണ്ട്. ഇവർക്ക് പുറമെ കാജൽ അഗർവാൾ, പ്രീതി മുകുന്ദൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ : Allu Arjun: ശക്തിമാൻ സംവിധാനം ബേസിൽ ജോസഫ് തന്നെ; നായകൻ അല്ലു അർജുൻ: അഭ്യൂഹവുമായി തെലുങ്ക് മാധ്യമങ്ങൾ
മുഖേഷ് കുമാർ സിങ് ആണ് ചിത്രത്തിൻ്റെ സംവിധായകൻ. ട്വൻ്റി ഫോർ ഫ്രെയിംസിൻ്റെയും എവിഎ എൻ്റർടെയ്മെൻ്റിൻ്റെയും ബാനറിൽ വിഷ്ണു മഞ്ചുവിൻ്റെ പിതാവ് മോഹൻ ബാബു ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷെൽഡൺ ചാവു ആണ് ഛായാഗ്രഹകൻ. സ്റ്റീഫൻ ദേവസ്യയാണ് സംഗീത സംവിധായകൻ. നേരത്തെ ചിത്രത്തിൻ്റെ ഹാർഡ് ഡ്രൈവ് മോഷണം പോയിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പ്രധാനപ്പെട്ട വിഎഫ്എക്സ് രംഗങ്ങൾ അടങ്ങിയ ഹാർഡ് ഡ്രൈവറായിരുന്നു മോഷണം പോയതെന്നായിരുന്നു റിപ്പോർട്ട്.