AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kannappa Cast Remuneration: ഒരു രൂപ പോലും വാങ്ങാതെ മോഹൻലാലും പ്രഭാസും; അക്ഷയ് കുമാറിന് കോടികൾ; ‘കണ്ണപ്പ’യ്ക്കായി താരങ്ങൾ വാങ്ങിയത്

Kannappa Movie Cast Remuneration Revealed: ബോളിവുഡ് ഉൾപ്പടെയുള്ള ഇൻഡസ്ട്രികളിൽ നിന്നും വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അ​ഗർവാൾ, പ്രീതി മുകുന്ദൻ, ശരത്കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ എത്തുന്നത്.

Kannappa Cast Remuneration: ഒരു രൂപ പോലും വാങ്ങാതെ മോഹൻലാലും പ്രഭാസും; അക്ഷയ് കുമാറിന് കോടികൾ; ‘കണ്ണപ്പ’യ്ക്കായി താരങ്ങൾ വാങ്ങിയത്
'കണ്ണപ്പ' പോസ്റ്റർ Image Credit source: Facebook
nandha-das
Nandha Das | Published: 28 Jun 2025 07:45 AM

വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. വലിയ ബഡ്ജറ്റിൽ വമ്പൻ ഹൈപ്പോടു കൂടി എത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് ഉൾപ്പടെയുള്ള ഇൻഡസ്ട്രികളിൽ നിന്നും വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അ​ഗർവാൾ, പ്രീതി മുകുന്ദൻ, ശരത്കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ എത്തുന്നത്.

അക്ഷയ് കുമാർ അടുത്തിടെ അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ‘കണ്ണപ്പ’യിലൂടെ തെലുങ്കിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ് താരം. ചിത്രത്തിൽ ശിവന്റെ വേഷത്തിൽ എത്തിയ അക്ഷയ് കുമാറിന് ലഭിച്ച പ്രതിഫലം ആറ് കോടിയാണെന്ന് ഡെക്കൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൽ കിരാത എന്ന കഥാപാത്രത്തിലാണ് മോഹൻലാൽ എത്തുന്നത്. ‘കണ്ണപ്പ’യിൽ അഭിനയിക്കുന്നതിനായി മോഹൻലാൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്ന് വിഷ്ണു മഞ്ജു തന്നെ നേരത്തെ അറിയിച്ചിരുന്നു. അതുപോലെ തന്നെ രുദ്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഭാസും ചിത്രത്തിൽ അഭിനയിക്കാൻ ഒരു രൂപ പോലും കൈപറ്റിയിട്ടില്ല.

ALSO READ: ബോക്സ് ഓഫീസിൽ അടിപതറി ‘കണ്ണപ്പ’? ആദ്യ ദിന കളക്ഷൻ ഇങ്ങനെ

‘കണ്ണപ്പ’യിൽ നായകനായെത്തുന്ന വിഷ്ണു മഞ്ചു ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ മോഹൻ ബാബുവിന്റെ മകനാണ്. ചിത്രത്തിൽ തിന്നൻ എന്ന കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിക്കുന്നത്. ശിവ ഭക്തനായി മാറുന്ന തിന്നന്റെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിൽ പാർവതിയുടെ വേഷത്തിലെത്തുന്ന കാജൽ അ​ഗർവാൾക്ക് രണ്ടു കോടി രൂപയാണ് പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. ‘കണ്ണപ്പ’യിൽ അതിഥിയായെത്തിയ ശരത്കുമാർ, ബ്രഹ്മാനന്ദം എന്നിവരുടെ പ്രതിഫലം ഒരു കോടി രൂപയാണെന്നാണ് വിവരം.