AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kannappa Box Office Collection: ബോക്സ് ഓഫീസില്‍ അടിപതറി ‘കണ്ണപ്പ’? ആദ്യ ദിന കളക്ഷൻ ഇങ്ങനെ

Kannappa Box Office Collection Day 1: ബോക്സ് ഓഫീസിൽ 'കണ്ണപ്പ'യ്ക്ക് അടിപതറിയോ? ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ വിവരങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

Kannappa Box Office Collection: ബോക്സ് ഓഫീസില്‍ അടിപതറി ‘കണ്ണപ്പ’? ആദ്യ ദിന കളക്ഷൻ ഇങ്ങനെ
'കണ്ണപ്പ' പോസ്റ്റർ Image Credit source: Facebook
nandha-das
Nandha Das | Updated On: 28 Jun 2025 06:28 AM

സിനിമ പ്രേക്ഷകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’ ഒടുവിൽ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വമ്പൻ ഹൈപ്പോട് കൂടി എത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ, ബോക്സ് ഓഫീസിൽ ‘കണ്ണപ്പ’യ്ക്ക് അടിപതറിയോ? ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ വിവരങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

ഇൻഡസ്ടറി ട്രാക്കിങ് വെബ്‌സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട്‌ പ്രകാരം ‘കണ്ണപ്പ’യുടെ ആദ്യ ദിന കളക്ഷൻ 9 കോടിയാണ്. രാത്രി പത്ത് മണി വരെയുള്ള കണക്കുകൾ പ്രകാരമാണിത്. വിഷ്ണു മഞ്ചുവിന്റെ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഓപ്പണിംഗ് ആണിതെങ്കിലും, ഇത്രയും വലിയ സിനിമയായതുകൊണ്ട് തന്നെ പ്രതീക്ഷയ്ക്ക് അനുസരിച്ച കളക്ഷൻ ലഭിച്ചില്ലെന്ന് വേണം പറയാൻ. ന്യൂസിലൻഡിൽ 800ൽ അധികം ആളുകൾ അടങ്ങുന്ന സംഘവുമായി, എട്ട് മാസം എടുത്ത്, 200കോടിയോളം ബഡ്ജറ്റിൽ നിർമിച്ച ഒരു ചിത്രത്തിന് ലഭിക്കേണ്ട ഓപ്പണിങ് കളക്ഷൻ ലഭിച്ചിട്ടില്ല. എങ്കിലും, വരും ദിവസങ്ങളിൽ സ്ഥിതിഗതികൾ മാറിമറിയാം.

വിഷ്ണു മഞ്ജുവിനെ നായകനാക്കി ബോളിവുഡ് സംവിധായകനും നിർമാതാവുമായ മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ‘കണ്ണപ്പ’ നിർമിച്ചിരിക്കുന്നത് എവിഎ എൻറർടെയ്ൻമെൻറ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹൻ ബാബുവാണ്. വിഷ്ണു മഞ്ചുവിനൊപ്പം മോഹൻലാൽ, പ്രഭാസ്, അക്ഷയ്കുമാർ, മോഹൻകുമാർ, ശരത്കുമാർ, കാജൽ അഗർവാൾ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് പ്രദർശിപ്പിക്കുന്നത്.

ALSO READ: ‘ഒരു പത്ത് ആഴ്ചത്തേക്ക് കണ്ണപ്പ ഒടിടിയിലേക്ക് വരില്ല; അതാണ് എൻറെ ഡീൽ’; വിഷ്ണു മഞ്ചു

മുകേഷ് കുമാർ സിങ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ‘കണ്ണപ്പ’യുടെ ഛായാഗ്രഹണം നിർവഹിച്ചത് ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ആണ്. ആന്റണി ഗോൺസാൽവസ് ആണ് എഡിറ്റിങ്. കെച്ചയാണ് ആക്ഷൻ കൊറിയോഗ്രാഫർ. സ്റ്റീഫൻ ദേവസിയാണ് സംഗീത സംവിധാനം.