‘Kantara Chapter 1’: ‘കാന്താര’ അവസാനിച്ചപ്പോള്‍ തിയേറ്ററിലേക്ക് ഓടിയെത്തി പഞ്ചുരുളി തെയ്യം; അമ്പരന്ന് കാണികള്‍; വിഡിയോ വൈറല്‍

Panjurli Theyyam Performed After 'Kantara' Screening: പഞ്ചുരുളി തെയ്യം ഓടി വരുന്നതും കാന്താര ചിത്രത്തിലെ ഗാനത്തിന് ചുവടുവയ്ക്കുന്നതും വീഡിയോയിൽ കാണാം. സിനിമ കഴിഞ്ഞതിനുശേഷവും കാണികള്‍ ആരും തിയറ്റര്‍ വിട്ടുപോകാതെ പഞ്ചുരുളി തെയ്യത്തെ നോക്കി നില്‍ക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.

Kantara Chapter 1: കാന്താര അവസാനിച്ചപ്പോള്‍ തിയേറ്ററിലേക്ക് ഓടിയെത്തി പഞ്ചുരുളി തെയ്യം; അമ്പരന്ന് കാണികള്‍; വിഡിയോ വൈറല്‍

Panjurli Theyyam

Published: 

06 Oct 2025 08:29 AM

തെന്നിന്ത്യൻ സിനിമയിലെ വമ്പൻ വിജയമായി മാറിയിരിക്കുകയാണ് ഋഷഭ് ഷെട്ടി ചിത്രം കാന്താര. നടൻ പ്രധാന വേഷത്തിലെത്തിയ ‘കാന്താര ചാപ്റ്റർ 1′. റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ കാന്താരയുടെ പ്രദർശനം അവസാനിച്ചപ്പോൾ തീയറ്ററുകളിൽ പഞ്ചുരുളി തെയ്യം ഓടിയെത്തുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ്‌നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം.

സിനിമയുടെ പ്രദർശനം അവസാനിച്ചപ്പോൾ ഒരു ആരാധകൻ പഞ്ചുരുളിയുടെ വേഷം കെട്ടി തിയറ്ററിനുള്ളിലേക്ക് ഓടി എത്തുകയായിരുന്നുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പഞ്ചുരുളി തെയ്യം ഓടി വരുന്നതും കാന്താര ചിത്രത്തിലെ ഗാനത്തിന് ചുവടുവയ്ക്കുന്നതും വീഡിയോയിൽ കാണാം. സിനിമ കഴിഞ്ഞതിനുശേഷവും കാണികള്‍ ആരും തിയറ്റര്‍ വിട്ടുപോകാതെ പഞ്ചുരുളി തെയ്യത്തെ നോക്കി നില്‍ക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.

അതേസമയം ചിത്രത്തിന്റെ പ്രദർശന വേളയിൽ രാജ്യത്തിന്റെ പല ഭാ​ഗത്തായി ഒട്ടേറെ നാടകീയ രംഗങ്ങൾ നടന്നിരുന്നു. ചിലർ തിയറ്ററിന്റെ സ്‌ക്രീനിന്റെ മുൻപിൽ കൈകൂപ്പി വണങ്ങുന്നതും, സിനിമ കാണുന്നതിനിടെ ചിലരുടെ ദേഹത്ത് ഗുളികന്‍ കയറി എന്നു പറഞ്ഞുള്ള വിഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Also Read:ഗുളികൻ കയറിയോ? കാന്താര കണ്ടിറങ്ങിയതിനു പിന്നാലെ ഉറഞ്ഞുതുള്ളി പ്രേക്ഷകൻ! അമ്പരന്ന് സോഷ്യൽ മീഡിയ

റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ആ​ഗോളതലത്തിൽ 235 കോടിയിലധികം രൂപയാണ് കാന്താര നേടിയത്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഇക്കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പൻ സിനിമയുടെ കളക്ഷനെ കാന്താര മറികടന്നു.

 

എന്താണ് പഞ്ചുരുളി തെയ്യം

ഋഷഭ് ഷെട്ടി ചിത്രം കാന്താരയ്ക്ക് ശേഷമാണ് സിനിമ ലോകം ആകെ പഞ്ചുരുളി തെയ്യത്തിനെ കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങിയത്. കാന്താരയിലെ ഭൂതക്കോലമാണ് പഞ്ചുരുളി. കേരളത്തിൽ കണ്ണൂരിലും കാസർകോടിലും കെട്ടിയാടുന്ന തെയ്യ കോലങ്ങളാണ് , തുളുനാട്ടുകാർക്കു ഭൂതക്കോലങ്ങള്‍. കാസർകോടിൽ പല ഭാഗങ്ങളിലും തെയ്യവും ഭൂതക്കോലവും ഉണ്ട്.

എന്നാൽ തെയ്യങ്ങളെ കുറിച്ച് പുരാവൃത്തങ്ങൾ ഇന്നത്തെക്കാലത്ത് അനായാസം ലഭിക്കുമെങ്കിലും ഭൂതക്കോലങ്ങളുടെ കാര്യം വ്യത്യസ്തമാണ്. കോലങ്ങൾ മൊഴി പറയുന്നത് തുളു ഭാഷയിലാണ്.കാസർകോട് ചിലയിടങ്ങളിൽ മലയാളവും കർണാടകയിൽ കന്നഡയും സംസാരിക്കാറുണ്ട്. പ്രദേശങ്ങൾ അനുസരിച്ച് പഞ്ചുരുളിക്കു ചെറിയ വ്യത്യാസങ്ങളുണ്ട്. പക്ഷേ വിശ്വാസം എല്ലായിടത്തും ഒന്നു തന്നെ.

കർണാടകയിലെ പഞ്ചുരുളിയെയാണ് കാന്താര സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമാണ് കാസർകോട് ജില്ലയിൽ കെട്ടിയാടുന്ന പഞ്ചുരുളി. രാത്രി ഏകദേശം എട്ടു മണിയോടെയാണ് പഞ്ചുരുളിയുടെ തോറ്റം തുടങ്ങുന്നത്. കോലക്കാർ കാക്കി നിറമുള്ള കാൽമുട്ടിനു താഴെവരെയുള്ള പാന്റ്സ്, കൈ മറയ്ക്കുന്ന അര വരെയുള്ള കാക്കി നിറമുള്ള വസ്ത്രം എന്നിവയാണു ധരിക്കുക. പലപ്പോഴും ഭക്തർ ദർശനം കിട്ടി വിറയ്ക്കാറുണ്ടെന്നും താഴെ വീഴാറുണ്ടെന്നുമാണ് പറയുന്നത്.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും