Kantara songs : വ്രതം നോറ്റാണ് സിനിമയിൽ പ്രവർത്തിച്ചത്, കാന്താര’യിലെ പാട്ടുകൾ ദൈവീകമായ ഒരനുഭവം – കെ.എസ്.ഹരിശങ്കർ
K.S. Harisankar about kantara songs: അത്യാവശ്യ ജോലി ആണ്, പെട്ടെന്ന് എത്തണം’ എന്ന് മാത്രമാണ് തുടക്കത്തിൽ പറഞ്ഞത്. കർണാടിക് സംഗീതത്തിലൂന്നിയ ‘ബ്രഹ്മകലശയാണ് ആദ്യം പാടിയത്. ശിവസ്തുതിയാണ് ആ ഗാനം.

Kantara Songs By K S Harisankar
കാന്താര ചാപ്റ്റർ 1 കണ്ടിറങ്ങിയ ആരും അതിലെ പാട്ടുകൾ മറക്കില്ല. എല്ലാ ഭാഷകളിലും നിറഞ്ഞ കയ്യടി നേടി ഒടിടിയിൽ ഇപ്പോൾ സ്ട്രീമിങ് തുടരുന്ന കാന്താരയിലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മലയാളത്തിൽ ഗാനങ്ങൾ ആലപിച്ച ഗായകൻ കെ.എസ്. ഹരിശങ്കർ. വ്രതം നോറ്റാണ് സിനിമയിൽ അണിയറ പ്രവർത്തകർ പ്രവർത്തിച്ചതെന്നും പാട്ടു പാടുന്ന സമയത്ത് താനും ശബരിമലയ്ക്ക് പോകാൻ മാലയിട്ടിരുന്നു എന്നും ഹരിശങ്കർ മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറയുന്നു. കാന്താര’യിലെ പാട്ടുകൾ ദൈവീകമായ ഒരനുഭവമാണെന്നും ഹരിശങ്കർ കൂട്ടിച്ചേർത്തു.
‘കാന്താര’യിൽ ‘ബ്രഹ്മകലശ’ ‘ഓ മഥനമന മോഹിനി’ എന്നീഗാനങ്ങളാണ് ഹരിശങ്കർ പാടിയിട്ടുള്ളത്. ‘കാന്താര’യ്ക്ക് വേണ്ടി ആദ്യം പാടിയത് ‘ബ്രഹ്മകലശ’യാണ്. അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് അറിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും കാന്താര’യുടെ സംഗീത സംവിധായകൻ അജനീഷ് ആണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ് ദിവസത്തോളമാണ് കാന്താര ടീമിനൊപ്പം ഉണ്ടായിരുന്നതെന്നും അജനീഷിന്റെ സാന്നിധ്യത്തിലാണ് എല്ലാ പാട്ടുകളും റിക്കോർഡ് ചെയ്തതെന്നും ഹരിശങ്കർ കൂട്ടിച്ചേർത്തു.
അത്യാവശ്യ ജോലി ആണ്, പെട്ടെന്ന് എത്തണം’ എന്ന് മാത്രമാണ് തുടക്കത്തിൽ പറഞ്ഞത്. കർണാടിക് സംഗീതത്തിലൂന്നിയ ‘ബ്രഹ്മകലശയാണ് ആദ്യം പാടിയത്. ശിവസ്തുതിയാണ് ആ ഗാനം. സന്തോഷ് വർമയാണ് വരികൾ എഴുതിയത്. പാട്ടിനു വേണ്ടി തയാറെടുക്കാൻ എനിക്ക് സമയം കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.