Kanye West and Bianca Censori: ഗ്രാമി വേദിയിൽ വസ്ത്രമുരിയാൻ ആവശ്യപ്പെട്ട് ഭർത്താവ്; പിന്നാലെ വിവാഹമോചനം; കോടികൾ ചോദിച്ച് മോഡല്‍

Kanye West and Bianca Censori Reportedly Splitting: സംഭവം നടന്ന് രണ്ടാഴ്ച കഴിയുമുൻപാണ് താരദമ്പതികളുടെ വേർപിരിയൽ വാർത്തകളും പുറത്തുവരുന്നത്. ഇതിനു പിന്നാലെ ജീവനാംശമായി അഞ്ച് മില്യൻ ഡോളർ ബിയാൻക ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരം വരുന്നുണ്ട്.

Kanye West and Bianca Censori: ഗ്രാമി വേദിയിൽ വസ്ത്രമുരിയാൻ ആവശ്യപ്പെട്ട് ഭർത്താവ്; പിന്നാലെ വിവാഹമോചനം; കോടികൾ ചോദിച്ച് മോഡല്‍

Kanye West And Bianca Censori

Published: 

14 Feb 2025 19:41 PM

പൊതുവേദിയിൽ വച്ച് നഗ്നതാ പ്രദർശനം നടത്തി വിവാ​ദത്തിലായ ഓസ്‌ട്രേലിയന്‍ മോഡല്‍ ബിയാന്‍ക സെന്‍സറിയും അമേരിക്കന്‍ റാപ്പര്‍ കാന്യേ വെസ്റ്റും വേര്‍പിരിയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ​67-മാത് ​ഗ്രാമി പുരസ്കാര വേദിയിൽ വച്ചാണ് കാന്യെ വെസ്റ്റിന്റെ ആവശ്യപ്രകാരം ബിയാൻക വസ്ത്രമുരിഞ്ഞത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവം നടന്ന് രണ്ടാഴ്ച കഴിയുമുൻപാണ് താരദമ്പതികളുടെ വേർപിരിയൽ വാർത്തകളും പുറത്തുവരുന്നത്.

ഇതിനു പിന്നാലെ ജീവനാംശമായി അഞ്ച് മില്യൻ ഡോളർ ബിയാൻക ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരം വരുന്നുണ്ട്. ബിയാൻകയുടെ ജീവിതത്തെ പൂർണമായും നിയന്ത്രിച്ചിരുന്നത് കാന്യെ വെസ്റ്റ് ആയിരുന്നുവെന്നും ബിയാൻകയുടെ സോഷ്യൽ മീഡിയയും ഭക്ഷണക്രമവും ഉറക്കവും ഉൾപ്പെടെ സകലതും ഭർത്താവിന്റെ നിയന്ത്രണത്തിലാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അമിതമായ നിയന്ത്രണം ബിയാൻകയെ ആകെ തളർത്തിയെന്നും അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Also Read: പ്രായം പറഞ്ഞും മൂന്നാം വിവാഹമല്ലേന്ന് പറഞ്ഞും കളിയാക്കുന്നവര്‍ക്കുള്ള മറുപടി! മീര വാസുദേവനും വിപിനും ഹാപ്പി കപ്പിൾസ്

ഗ്രാമിയുലുണ്ടായ സംഭവം ഏറെ വിവാ​ദമായതോടെ പ്രശസ്തിക്കു വേണ്ടി ചെയ്തതല്ലെന്നും അത് ആർട്ട് ആണെന്നുമായിരുന്നു കാന്യെ വെസ്റ്റിന്റെ പ്രതികരണം. സംഭവം വലിയ ചർച്ചയായതോടെ ഇന്റർനെറ്റിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞത് തന്റെ പങ്കാളിയുടെ പേരാണെന്നും കാന്യെ വെസ്റ്റ് പറഞ്ഞിരുന്നു. ഇതും ഏറെ വിവാദത്തിലായിരുന്നു.

ഫെബ്രുവരി 3ന് ലൊസാഞ്ചലസിലായിരുന്നു ഗ്രാമി പുരസ്കാര വേദിയിൽ വച്ചായിരുന്നു വിവാദപരമായ സംഭവം അരങ്ങേറിയത്. കറുപ്പ് വസ്ത്രം ധരിച്ചെത്തിയ കാന്യെ വെസ്റ്റിനോട് ബിയാൻക റെഡ്കാർപ്പറ്റിൽ വച്ച് വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. പിന്നാലെ കാണികളെ അമ്പരപ്പിച്ചുകൊണ്ട് ബിയാൻക വസ്ത്രം അഴിച്ചുമാറ്റി പൂർണ നഗ്നയായി. എന്നാൽ ഇതിനകത്ത് ശരീരത്തോടു ചേർന്ന ന്യൂഡ് സ്കിൻ ടൈറ്റ് വസ്ത്രമാണ് ബിയാൻക ധരിച്ചത്. ഇതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ ബിയാൻകയ്ക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നു.

മൂന്ന് വർഷം മുൻപാണ് കാന്യേ വെസ്റ്റും ബിയാങ്കയും വിവാഹിതരാകുന്നത്. സൂപ്പര്‍ മോഡല്‍ കിം കര്‍ദാഷിയാനായിരുന്നു കാന്യേ വെസ്റ്റിന്റെ മുന്‍ഭാര്യ.

Related Stories
PT Kunju Muhammed Assault Case: ലൈംഗികാതിക്രമ പരാതിയില്‍ കഴമ്പുണ്ട്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി. കുഞ്ഞുമുഹമ്മദ്
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം