Karikku Star Krishnachandran: അമ്പോ…പൊളി! അമ്പരപ്പിക്കുന്ന ബോഡി ട്രാൻസ്ഫർമേഷനുമായി കരിക്ക് താരം; കൈയ്യടിച്ച് ആരാധകർ
Karikku Star Krishnachandran's Stunning Body Transformation: ജൂപിറ്റർ മഴ നനയാം പാട്ടും പാടി ഒറ്റയ്ക്കൊരു റൈഡ് പോകുന്ന ടൂട്ടിക്ക് ആരാധകർ ഏറെയാണ്. കരിക്കിന്റെ പല സീരിസുകളിലും ഭാഗമായിട്ടുള്ള കൃഷ്ണചന്ദ്രൻ ആണ് ടൂട്ടിയെ അവതരിപ്പിച്ചത്.
മലയാളത്തില്‍ സിനിമകള്‍ പോലെ ഏറെ ആരാധകരുള്ള ഒന്നാണ് കരിക്കിന്റെ വെബ് സീരീസുകള്‍. കരിക്ക് ചെയ്ത പല വീഡിയോകളും വൻ ഹിറ്റായിരുന്നു. ഇതിലെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ സ്ഥാനം പിടിച്ചിരുന്നു. അത്തരത്തിലുള്ള ഒരു കഥാപാത്രങ്ങളിലൊന്നായിരുന്നു ടൂട്ടിയുടേത്. ജൂപിറ്റർ മഴ നനയാം പാട്ടും പാടി ഒറ്റയ്ക്കൊരു റൈഡ് പോകുന്ന ടൂട്ടിക്ക് ആരാധകർ ഏറെയാണ്. കരിക്കിന്റെ പല സീരിസുകളിലും ഭാഗമായിട്ടുള്ള കൃഷ്ണചന്ദ്രൻ ആണ് ടൂട്ടിയെ അവതരിപ്പിച്ചത്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബോഡി ട്രാൻസ്ഫോർമേഷൻ നടത്തി ആരാധകരെ ഞെട്ടിച്ച കൃഷ്ണ ചന്ദ്രന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഒരൽപം തടിച്ച ശരീരപ്രകൃതിയുള്ള കൃഷ്ണചന്ദ്രൻ തന്റെ സിക്സ് പാക്ക് ബോഡിയുടെ ചിത്രങ്ങളിട്ട് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലാണ് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ മസിൽ മാൻ ആയ കൃഷ്ണ ചന്ദ്രനെ കാണുന്നത്.
Also Read:അന്ന് വിവാഹം മുടങ്ങിയത് ഇന്ന് കാർത്തിക്കിന് അനുഗ്രഹമായി, ലക്ഷങ്ങളുടെ സമ്മാനവുമായി പ്രിയപ്പെട്ടവർ!
”ഓരോ പുഷിനും ഞാൻ കടപ്പെട്ടിരിക്കുന്നു” എന്ന ക്യാപ്ഷനോടെയാണ് കോച്ച് അജിത്തിനെയും റാഫേലിനെയും ടാഗ് ചെയ്തുകൊണ്ടുള്ള കൃഷ്ണ ചന്ദ്രന്റെ പോസ്റ്റ്. ”നിങ്ങളുടെ ഫിറ്റ്നസ് യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മാറ്റത്തിനായുള്ള ആഗ്രഹവും നിശ്ചയദാർഢ്യവും നിങ്ങളിൽ കാണാമായിരുന്നു. നമുക്ക് ഈ പരിശ്രമം തുടരാം”, എന്നാണ് കോച്ച് റാഫേൽ പോസ്റ്റിനു താഴെ കമന്റ് ചെയ്തത്.
View this post on Instagram
കരിക്കിൽ വ്യത്യസ്തമായ നിരവധി വേഷങ്ങളാണ് കൃഷ്ണ ചന്ദ്രൻ അവതരിപ്പിച്ചിട്ടുള്ളത്. ടൂട്ടിയെ കൂടാതെ ഭവാനിയമ്മ, അമ്പാടി, സുര നമ്പൂതിരി, രതീഷ് സാർ, പ്രച്ഛന്നൻ പ്രകാശൻ’ തുടങ്ങിയ വേഷങ്ങളിലൂടെ എത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു.