AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jude Anthany Joseph: ‘പ്രൈവറ്റ് ബസ്സില്ലാത്ത എറണാകുളം എന്തൊരു ശാന്തം, വേറൊരു രാജ്യത്ത് പോയപോലെ’; ജൂഡ് ആന്റണി

Jude Anthany Joseph on Ernakulam Private Buses: സ്വകാര്യ ബസ്സുകൾ ഇല്ലാത്ത എറണാകുളത്തെ റോഡുകൾ എന്ത് ശാന്തവും സമാധാനവുമാണെന്ന് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.

Jude Anthany Joseph: ‘പ്രൈവറ്റ് ബസ്സില്ലാത്ത എറണാകുളം എന്തൊരു ശാന്തം, വേറൊരു രാജ്യത്ത് പോയപോലെ’; ജൂഡ് ആന്റണി
ജൂഡ് ആന്റണി ജോസഫ്Image Credit source: Jude Anthany Joseph/ Facebook
nandha-das
Nandha Das | Updated On: 09 Jul 2025 21:50 PM

പൊതുവിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നയാളാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഇതിലൂടെ താരം വാർത്തകളിൽ ഇടം നേടാറുമുണ്ട്. പലപ്പോഴും അദ്ദേഹത്തിന്റെ പോസ്റ്റുകൾ വിവാദമായിട്ടുമുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ.

ഇത്തവണ എറണാകുളത്തെ പ്രൈവറ്റ് ബസ്സുക്കൾക്കെതിരെയാണ് ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പൊതുപണിമുടക്കിനെ തുടർന്ന് ബസ്സുകൾ നിരത്തിലിറങ്ങാത്ത സാഹചര്യമാണ് ജൂഡ് വിമർശനത്തിനുള്ള ആയുധമാക്കി മാറ്റിയത്. സ്വകാര്യ ബസ്സുകൾ ഇല്ലാത്ത എറണാകുളത്തെ റോഡുകൾ എന്ത് ശാന്തവും സമാധാനവുമാണെന്ന് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു. മറ്റേതോ രാജ്യത്ത് പോയ പോലെ തോന്നുന്നുവെന്നും, നന്നായി ബസ് ഓടിക്കുന്ന ചുരുക്കം ചിലരെ മറക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഉൾപ്പടെയുള്ള പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ച് വളരെ ചുരുക്കം സമയത്തിനകം തന്നെ നൂറുകണക്കിന് കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ‘ഭൂരിഭാഗം പ്രൈവറ്റ് ബസുകളും അലക്ഷ്യമായ ഡ്രൈവിംഗ് ആണ്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘കേരളത്തിലെ ഏറ്റവും മോശം ഡ്രൈവർമാർ എറണാകുളത്താണ്’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ‘ഹോൺ അടിച്ച് പേടിപ്പിക്കാൻ ഇന്ന് ആരുമില്ലെന്നും’ ഒരാൾ കുറിച്ചു. എന്നാൽ, ‘എല്ലാവരും സ്വന്തം വാഹനം ഉപയോഗിക്കണമെന്നാണോ പറഞ്ഞുവരുന്നത്’ എന്ന് ചോദിക്കുന്നവരും ഉണ്ട്. ‘എല്ലാവർക്കും നിങ്ങളെ പോലെ കാർ ഇല്ലാലോ’ എന്നും ഒരാൾ കുറിച്ചു.