Karthik Surya Wedding: ആഡംബരങ്ങളൊന്നുമില്ല; കാർത്തിക് സൂര്യ വിവാഹിതനായി, വധു അമ്മാവന്റെ മകൾ

Karthik Surya Ties the Knot with Varsha: കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ വലിയ ആർഭാടങ്ങൾ ഒന്നും ഇല്ലാതെയായിരുന്നു വിവാഹം. വളരെ സിംപിൾ ലുക്കിൽ ഒരുങ്ങിയ വർഷയെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ.

Karthik Surya Wedding: ആഡംബരങ്ങളൊന്നുമില്ല; കാർത്തിക് സൂര്യ വിവാഹിതനായി, വധു അമ്മാവന്റെ മകൾ

കാർത്തിക് സൂര്യയും വർഷവും

Updated On: 

11 Jul 2025 | 06:25 PM

അവതാരകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ കാർത്തിക് സൂര്യ വിവാഹിതനായി. അമ്മാവന്റെ മകൾ വർഷയാണ് വധു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ വലിയ ആർഭാടങ്ങൾ ഒന്നും ഇല്ലാതെയായിരുന്നു വിവാഹം. വളരെ സിംപിൾ ലുക്കിൽ ഒരുങ്ങിയ വർഷയെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ.

വിവാഹ വസ്ത്രത്തിലും ആഭരണങ്ങളിലും ഒരു ആർഭാടങ്ങളുമില്ലാതെയാണ് വർഷ മണ്ഡപത്തിലേക്ക് എത്തിയത്. നേരത്തെ വർഷയ്‌ക്കൊപ്പം വിവാഹസാരി വാങ്ങാൻ പോകുന്നതിന്റെ വീഡിയോ കാർത്തിക് യൂട്യൂബിൽ പങ്കുവെച്ചിരുന്നു. ഇതിൽ ചില സോഷ്യൽ മീഡിയ ഉപഭോക്താക്കൾ നീരസവും പ്രകടിപ്പിച്ചിരുന്നു.

വർഷയ്ക്ക് ഇഷ്ടപ്പെടാത്ത സാരിയാണ് എടുത്തതെന്നായിരുന്നു പലരുടെയും പരാതി. എന്നാൽ, അന്ന് തന്നെ ഇതിന് മറുപടിയുമായി കാർത്തിക് രംഗത്തെത്തിയിരുന്നു, വർഷയ്ക്ക് ചേരുന്ന, അവൾക്ക് ഇഷ്ടപ്പെട്ട സാരിയാണ് എടുത്തതെന്നായിരുന്നു താരത്തിന്റെ മറുപടി. അതുകൊണ്ട് തന്നെ, വർഷയുടെ വിവാഹസാരിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

അതേസമയം, നിരവധി താരങ്ങളും യൂട്യൂബേഴ്‌സും വിവാഹത്തിൽ പങ്കെടുത്തു. കാർത്തിക്കിനും വർഷയ്ക്കും ലക്ഷങ്ങൾ വിലമതിക്കുന്ന സമ്മാനങ്ങളാണ് പലരും സമ്മാനിച്ചത്. കഴിഞ്ഞ ദിവസം നടി മഞ്ജു പിള്ള പ്ലാറ്റിനത്തിലും റോസ് ​ഗോൾഡിലും തീർത്ത ഒരു മോതിരവും വെള്ളി വളയും കാർത്തിക്കിന് വിവാഹസമ്മാനമായി നൽകിയിരുന്നു.

ALSO READ: അന്ന് വിവാഹം മുടങ്ങിയത് ഇന്ന് കാർത്തിക്കിന് അനു​ഗ്രഹമായി, ലക്ഷങ്ങളുടെ സമ്മാനവുമായി പ്രിയപ്പെട്ടവർ!

ചെറുപ്പം മുതൽക്കേ പരസ്പരം അറിയാവുന്നവരാണ് കാർത്തിക്കും വർഷവും. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച സേവ് ദ ഡേറ്റിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

രണ്ട് വർഷം മുമ്പ് കാർത്തിക് സൂര്യയുടെ വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും അത് നടന്നില്ല. വിവാഹം മുടങ്ങിയത് കാർത്തിക്കിനെ മാനസികമായി തളർത്തി. ഏറെ നാളുകൾ എടുത്താണ് താരം അതിൽ നിന്നും മുക്തനായത്. പിന്നാലെയാണ്, വീട്ടുകാർ വർഷയെ കാർത്തിക്കിന് വേണ്ടി കണ്ടെത്തുന്നത്. ഇരു കുടുംബവും സമ്മതം മൂളിയതോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു.

Related Stories
Catherine O’Hara: പ്രശസ്ത ഹോളിവുഡ് താരം കാതറിൻ ഒഹാര അന്തരിച്ചു
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്