5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dileep Kavya Madhavan: ‘ശ്രീദേവി കഴിഞ്ഞാല്‍ കാവ്യയല്ലാതെ പിന്നാര്; ശരിക്കും ദേവിയെ പോലെ’

Kavya Madhavan' Dance Video: സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കാവ്യ. തന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുമായി മുന്നോട്ടുപോകുകയാണ് താരം. ലക്ഷ്യയിലെത്തുന്ന പുതിയ മോഡല്‍ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടുള്ള കാവ്യയെ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ കാണാറുമുണ്ട്.

Dileep Kavya Madhavan: ‘ശ്രീദേവി കഴിഞ്ഞാല്‍ കാവ്യയല്ലാതെ പിന്നാര്; ശരിക്കും ദേവിയെ പോലെ’
ശ്രീദേവി, കാവ്യ മാധവന്‍ Image Credit source: Instagram
shiji-mk
Shiji M K | Updated On: 11 Feb 2025 14:49 PM

ഏറെ ആരാധകര്‍ ഉള്ള താരമാണ് കാവ്യ മാധവന്‍. ഒരുകാലത്ത് കേരളത്തിലെ ചെറുപ്പക്കാരോട് ആരെയാണ് വിവാഹം ചെയ്യാന്‍ താത്പര്യമെന്ന് ചോദിച്ചാല്‍ ഒരേയൊരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, അത് കാവ്യ മാധവന്‍ എന്നാണ്. കാവ്യയുടെ മുഖ സൗന്ദര്യം എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. നാടന്‍ പെണ്‍കുട്ടിയെന്ന് പറഞ്ഞാല്‍ കാവ്യയെ പോലെയായിരിക്കണം എന്നാണ് പൊതുവെ എല്ലാവരുടെയും അഭിപ്രായം.

സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കാവ്യ. തന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുമായി മുന്നോട്ടുപോകുകയാണ് താരം. ലക്ഷ്യയിലെത്തുന്ന പുതിയ മോഡല്‍ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടുള്ള കാവ്യയെ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ കാണാറുമുണ്ട്.

അഭിനയം കഴിഞ്ഞാല്‍ നൃത്തം തന്നെയാണ് കാവ്യയുടെ ജീവവായു. വിവാഹശേഷം സിനിമയില്‍ നിന്നും നൃത്തവേദികളില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുന്ന കാവ്യയുടെ വീഡിയോയാണ് ഇപ്പോള്‍ സൈബറിടത്ത് വൈറലാകുന്നത്. തന്റെ ജീവിതത്തില്‍ നൃത്തത്തിന് ഏറെ പ്രാധാന്യം നല്‍കിയിരുന്ന കാവ്യയുടെ ക്ലാസിക്കല്‍ ഡാന്‍സ് വീഡിയോയാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പുറത്തെത്തിയത്.

മഹിഷാസുരവധം, ദേവിയുടെ മൂര്‍ത്തി ഭാവമാണ് കാവ്യ അവതരിപ്പിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധിയാളുകളാണ് കാവ്യയ്ക്ക് ആശംസകളറിയിച്ച് രംഗത്തെത്തിയത്. എന്ത് സുന്ദരിയാണ് കാവ്യ ഇപ്പോഴും, ശരിക്കും ദേവിയെ പോലെ തന്നെ എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. കാവ്യയ്ക്ക് പകരം കാവ്യ മാത്രം, അതിന് ആരെല്ലാം വന്നിട്ടും കാര്യമില്ലെന്നും കമന്റുകള്‍ നീളുന്നു.

Also Read: Kavya Madhavan: കാവ്യ മാധവന്‍ നഗ്ന പൂജ ചെയ്തു; ക്യാമറാമാനുമായി വിവാഹം; പ്രതികരിച്ച് നടി

നടി ശ്രീദേവിയുമായി കാവ്യയെ താരതമ്യം ചെയ്തുകൊണ്ടും കമന്റുകളുണ്ട്. മുഖത്തിന്റെ ഭാവം, ജ്വലിക്കുന്ന കണ്ണുകള്‍, ദേവി തന്നെയാണ് ഇവര്‍, ശ്രീദേവി കഴിഞ്ഞാല്‍ കാവ്യ അല്ലാതെ മറ്റാര്‍ക്കും ഈ അവതരണം സാധ്യമല്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഒരു മുഖഭാവത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ നൃത്തം ചെയ്യുന്നവരുണ്ട്. എന്നാല്‍ കാവ്യ അതില്‍ നിന്നെല്ലാം വ്യത്യസ്തയാണ്. ഇതാണ് യഥാര്‍ഥ ദേവി, ആരെകൊണ്ടും കാവ്യയെ പകരം വെക്കാനാകില്ലെന്നും ആരാധകര്‍ കുറിച്ചു.