Kesari Chapter 2: ചേറ്റൂർ ശങ്കരൻനായരുടെ ജീവിതം സിനിമയിൽ, അക്ഷയ് കുമാർ ചിത്രം വെള്ളിയാഴ്ച

Kesari Chapter 2 Movie: സംഭാഷണം ശ്രദ്ധിക്കണമെന്നും ഇടയിൽ ഇൻസ്റ്റഗ്രാം നോക്കുന്നത് സിനിമയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അക്ഷയ് കുമാർ പറയുന്നു. ഫോൺ മാറ്റിവെച്ച് സിനിമ കാണണമെന്ന് അഭ്യർഥിക്കുകയാണെന്നും താരം

Kesari Chapter 2: ചേറ്റൂർ ശങ്കരൻനായരുടെ ജീവിതം സിനിമയിൽ, അക്ഷയ് കുമാർ ചിത്രം  വെള്ളിയാഴ്ച

Kesari Chapter 2

Published: 

17 Apr 2025 09:01 AM

മലയാളിയും വൈസ്രോയി കൗൺസിൽ ഏക ഇന്ത്യക്കാരനുമായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ ജീവിതം പ്രമേയമാക്കി നവാഗതനായ കരൺ സിങ് ത്യാഗി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കേസരി ചാപ്റ്റർ 2 വെള്ളിയാഴ്ച റിലീസിനെത്തും. അക്ഷയ് കുമാർ നായകനാകുന്ന ചിത്രത്തിൽ നടൻ മാധവനും അനന്യ പാണ്ഡെയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം കാണുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നായിരുന്നു അക്ഷയ് കുമാർ പ്രേക്ഷകരോട് നടത്തിയ അഭ്യർഥന.

ചിത്രത്തിലെ സംഭാഷണം ശ്രദ്ധിക്കണമെന്നും ഇടയിൽ ഇൻസ്റ്റഗ്രാം നോക്കുന്നത് സിനിമയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അക്ഷയ് കുമാർ പറയുന്നു. ഫോൺ മാറ്റിവെച്ച് സിനിമ കാണണമെന്ന് അഭ്യർഥിക്കുകയാണെന്നും അക്ഷയ്കുമാർ പറയുന്നു. ചിത്രം കാണാൻ ഡൽഹി ചാണക്യപുരിയിലെ തീയേറ്ററിൽ നിരവധി പ്രമുഖരാണ് എത്തിയത്.

ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, എംപിമാരായ അനുരാഗ് ഠാക്കൂർ, ബാൻസുരി സ്വരാജ് എന്നിവരും ചിത്രം കാണാൻ എത്തി. നടൻ ആർ മാധവനും ചിത്രം കാണാൻ എത്തിയിരുന്നു. അഭിഭാഷകനായാണ് കേസരി ചാപ്റ്റർ 2-ൽ അക്ഷയ് കുമാർ എത്തുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയാണ് ചിത്രത്തിൻ്റെ കഥ

‘ദി കേസ് ദാറ്റ് ഷുക്ക് ദി എംപയർ’ എന്ന പുസ്തകമാണ് ചിത്രത്തിന് പ്രചോദനമായത്. ചേറ്റൂർ ശങ്കരൻനായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട്, ഭാര്യ പുഷ്പ എന്നിവർ ചേർന്നെഴുതിയ പുസ്തകമാണിത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശാശ്വത് സച്ച്ദേവ് ആണ്.

 

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം