AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kiara Advani – Sidharth Malhotra: ആദ്യ കൺമണിയെ വരവേറ്റ് താരദമ്പതികൾ, കിയാരയ്ക്കും സിദ്ധാർഥിനും ആശംസകളേകി ആരാധകർ

Kiara Advani - Sidharth Malhotra: കിയാരയ്ക്കും സിദ്ധാർത്ഥിനും ആശംസകൾ അറിയിച്ച് സിനിമാലോകത്ത് നിന്നും ആരാധകരിൽ നിന്നും നിരവധി പേരാണ് രംഗത്തെത്തിയത്.  2023 ഫെബ്രുവരി ഏഴിനാണ് കിയാരയും സിദ്ധാര്‍ഥും വിവാഹിതരായത്.

Kiara Advani – Sidharth Malhotra: ആദ്യ കൺമണിയെ വരവേറ്റ് താരദമ്പതികൾ, കിയാരയ്ക്കും സിദ്ധാർഥിനും ആശംസകളേകി ആരാധകർ
Kiara Advani, Sidharth MalhotraImage Credit source: Instagram
Nithya Vinu
Nithya Vinu | Updated On: 16 Jul 2025 | 01:52 PM

ബോളിവുഡ് താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്കും പെൺകുഞ്ഞ് പിറന്നു. ഇൻസ്റ്റ​​ഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചത്.

‘ഞങ്ങളുടെ ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ ലോകം എന്നെന്നേക്കുമായി മാറിയിരിക്കുന്നു. ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു’ എന്ന കുറിപ്പോടയാണ് താരദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ സന്തോഷ വാർത്ത പങ്കുവെച്ചത്. ഓ​ഗസ്റ്റിലാണ് കുഞ്ഞെത്തുക എന്ന് കരുതിയത്. എന്നാൽ പ്രതീക്ഷിച്ചതിലും നേരത്തെ പ്രസവം നടക്കുകയായിരുന്നു. മുംബൈയിലെ ​ഗിർ​ഗാവിലുള്ള എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലായിരുന്നു പ്രസവമെന്നാണ് വിവരം.

 

 

View this post on Instagram

 

A post shared by Sidharth Malhotra (@sidmalhotra)

കഴിഞ്ഞ ഫെബ്രുവരി 28നാണ് തങ്ങൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന വിവരം താരങ്ങൾ അറിയിച്ചത്. അന്ന്, ‘ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ സമ്മാനം’ എന്ന അടികുറിപ്പോടെ ഇരുവരും ഒരുജോഡി കുഞ്ഞുസോക്സുകള്‍ കൈയില്‍ പിടിച്ച ചിത്രമായിരുന്നു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നത്.

കിയാരയ്ക്കും സിദ്ധാർത്ഥിനും ആശംസകൾ അറിയിച്ച് സിനിമാലോകത്ത് നിന്നും ആരാധകരിൽ നിന്നും നിരവധി പേരാണ് രംഗത്തെത്തിയത്.  2023 ഫെബ്രുവരി ഏഴിനാണ് കിയാരയും സിദ്ധാര്‍ഥും വിവാഹിതരായത്. രാജസ്ഥാനിലെ ജയ്സാല്‍മീറിലെ സൂര്യഗഡ് പാലസിലായിരുന്നു വിവാഹം.