Renu Sudhi Breat cancer: നന്ദി കാണിക്കണം, അമ്മയാണെന്ന് മറക്കരുത്! രേണുവിനെ ‌‍ഫോൺ പോലും ചെയ്യാത്തതിന് കിച്ചുവിന് വിമർശനം

Kich Sudhi about Renu Sudhi Breat cancer:ഇരുവരും തമ്മിൽ വലിയ ബന്ധങ്ങൾ ഒന്നുമില്ല പരസ്പരം സംസാരിക്കുകയോ വിളിക്കാറ് പോലുമില്ല എന്നത് സോഷ്യൽ മീഡിയയിൽ ഇതിനോടൊപ്പം തന്നെ ചർച്ചയായതാണ്. അതിനിടയ്ക്കാണ് ഇപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ രേണു സുധിക്ക് ബ്രെസ്റ്റ് ക്യാൻസർ സ്ഥിരീകരിച്ചു എന്ന വാർത്തകൾ എത്തുന്നത്. ക്യാൻസറുമായി ബന്ധപ്പെട്ട ചില വാർത്തകൾ എത്തുമ്പോൾ................

Renu Sudhi Breat cancer: നന്ദി കാണിക്കണം, അമ്മയാണെന്ന് മറക്കരുത്! രേണുവിനെ ‌‍ഫോൺ പോലും ചെയ്യാത്തതിന് കിച്ചുവിന് വിമർശനം

Renu Sudhi And Kichu (1)

Published: 

16 Jun 2026 | 09:39 PM

സോഷ്യൽ മീഡിയ താരമായ രേണു സുധിക്ക് ബ്രസ്റ്റ് ക്യാൻസർ സ്ഥിരീകരിച്ചതോടെ സോഷ്യൽ മീഡിയ ഇപ്പോൾ വീണ്ടും ചർച്ച ആരംഭിച്ചിരിക്കുകയാണ്. അതായത് ആഴ്ചകൾക്കു മുമ്പേയാണ് രേണു സുധിയും മകനുമായ കിച്ചുവും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായത്. അതിന്റെ പ്രധാന കാരണം കിച്ചു രേണുവിനെതിരെ ചില വെളിപ്പെടുത്തലുകൾ നടത്തുകയും തന്നോട് മിണ്ടാറുണ്ടായിരുന്നില്ല, തന്നെ ഇഷ്ടമായിരുന്നില്ല എന്നൊക്കെ രീതിയിൽ ചില കാര്യങ്ങൾ തുറന്നു പറഞ്ഞതുമായിരുന്നു.

എന്നാൽ അതിൽ പിന്നെ ഇരുവരും തമ്മിൽ വലിയ ബന്ധങ്ങൾ ഒന്നുമില്ല പരസ്പരം സംസാരിക്കുകയോ വിളിക്കാറ് പോലുമില്ല എന്നത് സോഷ്യൽ മീഡിയയിൽ ഇതിനോടൊപ്പം തന്നെ ചർച്ചയായതാണ്. അതിനിടയ്ക്കാണ് ഇപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ രേണു സുധിക്ക് ബ്രെസ്റ്റ് ക്യാൻസർ സ്ഥിരീകരിച്ചു എന്ന വാർത്തകൾ എത്തുന്നത്. ക്യാൻസറുമായി ബന്ധപ്പെട്ട ചില വാർത്തകൾ എത്തുമ്പോൾ ഒന്നുംതന്നെ രേണു അത് സ്ഥിരീകരിച്ചിരുന്നില്ല.

ALSO READ:ചികിത്സയ്ക്ക് വേണ്ടിയാണ് സബ്സ്ക്രിപ്ഷൻ തുടങ്ങിയതെന്ന് പറയുന്നത് ശരിയല്ല; രേണു സുധിക്കെതിരെ പ്രിയങ്ക അനൂപ്

എന്നാൽ അതില്ലാതെ തന്നെ മറ്റൊരു കാര്യം പറഞ്ഞിരുന്നു തനിക്ക് ഇങ്ങനെ ഒരു രോഗം ഉണ്ട് എന്ന് കേട്ടിട്ട് തന്നെ പലരും വിളിച്ചു എന്നാൽ കിച്ചു ഒരു ഫോൺ പോലും ചെയ്തു നോക്കിയില്ല. ഇപ്പോഴാണ് തനിക്ക് മനസ്സിലായത് തന്നെ ജീവിതത്തിൽ ആരൊക്കെയാണ് യഥാർത്ഥത്തിൽ സ്നേഹിക്കുന്നത് സ്നേഹിക്കാത്തത് എന്നൊക്കെ എന്ന രീതിയിൽ പ്രതികരിച്ചിരുന്നു.

അതിന് പിന്നാലെയാണ് ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തനിക്ക് ബ്രെസ്റ്റ് ക്യാൻസർ ആണ് ഹൃദയത്തിനെ ബാധിച്ചു ലെൻസിനെ ബാധിച്ചു എന്നൊക്കെ തുറന്നുപറഞ്ഞത് കൂടാതെ രേണുവിന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയും തന്റെ രോഗവിവരങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ ഇതുവരെയും കിച്ചു അതായത് സുധിയുടെ ആദ്യത്തെ മകൻ ഇതേവരെ രേണു സുധിയുടെ രോഗവുമായി ബന്ധപ്പെട്ട് എവിടെയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞദിവസം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഒരു ഓൺലൈൻ ഡ്രസ്സ് വില്പനയുമായി ബന്ധപ്പെട്ട് പങ്കുവെച്ച് ഒരു വീഡിയോയ്ക്ക് താഴെയാണ് ഇപ്പോൾ കിച്ചുവിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നുവരുന്നത്.

നന്ദികെട്ട ചെറുക്കനാണ്….

നന്ദികെട്ട ചെറുക്കനാണ് സ്വന്തം അമ്മ പോയപ്പോൾ ആ സ്ഥാനത്തേക്ക് വന്ന വ്യക്തിയാണ് എന്നിട്ട് പോലും സ്നേഹം കാണിക്കുന്നില്ല അവർക്ക് അസുഖമാണെന്ന് പറഞ്ഞപ്പോൾ ഒന്ന് വിളിച്ചു നോക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമായിരുന്നു. നിന്റെ അമ്മക്ക് അസുഖമാണെന്ന് പറയുമ്പോൾ മറ്റൊരാൾ പറഞ്ഞിട്ട് വേണ്ട അവരെ പോയി കാണാനും അവരെ ഫോൺ ചെയ്യാനും ഇങ്ങനെ ഒന്നും ചെയ്യുന്നത് ശരിയല്ല. നീ പറയുന്നത് കേൾക്കണം നിനക്ക് അവരെ പോയി കണ്ടാൽ നന്മ മാത്രമേ ജീവിതത്തിൽ ആരുടെയും ശാപം ഏറ്റുവാങ്ങിക്കരുത്. അതേസമയം തന്നെ കിച്ചുവിനെ പിന്തുണച്ചുകൊണ്ട് ആളുകൾ എത്തുന്നുണ്ട്.

അവന് പോയി കാണണം എന്നുണ്ടെങ്കിൽ അവൻ പോയി കണ്ടോളും ഇപ്പോൾ കണ്ടോ എന്ന കാര്യത്തിൽ നിങ്ങൾക്ക് അറിയില്ലല്ലോ എന്തൊക്കെ പറഞ്ഞാലും രേണു കാണിച്ചു കൂട്ടിയ പോലെ അഴിഞ്ഞാട്ടം ഒന്നും കാണിച്ചിട്ടില്ല. അവൻ ജീവിക്കാൻ ശ്രമിക്കുന്നത് അവൻ ജീവിതത്തിൽ ആരെയും തള്ളിപ്പറഞ്ഞിട്ടില്ല അവനെ പഠിപ്പിച്ചത് ഫ്ലവേഴ്സ് ആണ് അതിനോടും അവർ തള്ളി പറഞ്ഞിട്ടില്ല ഇത്രയും കാലം രേണുവിനെ കുറ്റം പറഞ്ഞ ആളുകൾ ഇപ്പോൾ ഇവനെ വിമർശിക്കുന്നതിന് നാണമില്ലേ. അമ്മയെ പോയി കാണണം മനുഷ്യന്റെ അവസ്ഥയാണ് ഒന്നും പറയാൻ പറ്റില്ല നല്ല ഒരു വ്യക്തിയാണെങ്കിൽ അങ്ങനെ ചെയ്യണം എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ENGLISH SUMMARY

Kichu sudhi getting criticized in social media for not caring and support his step mother renu sudhi after she diagnosed with breast cancer.

Loading...
Unable to load recommendations.
Follow Us
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
താമര ബാൽക്കണിയിലും വളർത്താം! ഇതാ ശരിയായ രീതി
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം