Kingdom Movie: ഞാൻ സിനിമയിൽ മുഴുകിയിരുന്നു, സന്ദീപ് റെഡ്ഡി വംഗ കിങ്ഡത്തെ പറ്റി
ചിത്രത്തിൽ വിജയ് ദേവരകൊണ്ട ശക്തമായ പ്രകടനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം . ചിത്രത്തിൻ്റെ സംവിധായകൻ ഗൗതം തിന്നനൂരിയും സംവിധായകന്യുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

Kingdom Movie Response
വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രം കിംങ്ഡത്തെ പറ്റി തൻ്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ. താൻ 45 മിനിറ്റോളം ‘കിംഗ്ഡം’ കണ്ടുവെന്നും. ഈ സിനിമ കാണുമ്പോൾ പശ്ചാത്തല സംഗീതമില്ലെന്ന കാര്യവും മറന്നുവെന്നും. ഞാൻ സിനിമയിൽ മുഴുകിയിരിക്കുകയായിരുന്നുവെന്നും സന്ദീപ് റെഡ്ഡി വംഗ പറഞ്ഞു. ചിത്രത്തിൽ വിജയ് ദേവരകൊണ്ട ശക്തമായ പ്രകടനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം . ചിത്രത്തിൻ്റെ സംവിധായകൻ ഗൗതം തിന്നനൂരിയും സംവിധായകന്യുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
ചിത്രം ജൂലൈ 31ന് ചിത്രം തിയേറ്ററുകളിലെത്തും. ഭാഗ്യശ്രീ ബോർസെയാണ് ചിത്രത്തിലെ നായിക. സത്യദേവ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലും എത്തുന്നു. സിതാര എൻ്റർ ടെയ്ൻ മെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോഡ സിനിമാസിൻ്റെയും ബാനറിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ടീസറുകൾക്കും ഗാനങ്ങൾക്കും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
A storm of praise and euphoria surrounds #Kingdom ❤️🔥❤️🔥
and the man @imvangasandeep says it best with his WILD verdict 🔥🔥
— https://t.co/FMckctdFjd#KingdomOnJuly31st @TheDeverakonda @gowtam19 pic.twitter.com/SK2FqgA6jj
— Sithara Entertainments (@SitharaEnts) July 25, 2025
മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിജയ് ദേവരകൊണ്ട ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഫസ്റ്റ് ലുക്ക് റിലീസ് സമയത്ത് ഞാൻ വിജയ്യെ വിളിച്ച് ലുക്ക് അതിശയകരമാണെന്ന് പറഞ്ഞു. അനിരുദ്ധിൻ്റെ സംഗീതം വളരെ പുതുമയുള്ളതാണ്- സന്ദീപ് റെഡ്ഡി വംഗ പറഞ്ഞു.