AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും

'Jana Nayagan' Release Delay: രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുൻപ് വിജയ്‍യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് ജന നായകൻ എത്തിയത്.

Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും;  ‘ജനനായകൻ’ റിലീസ് വൈകും
Vijays Jana Nayakan
Sarika KP
Sarika KP | Updated On: 22 Jan 2026 | 08:47 PM

ദളപതി വിജയ് നായകനായി എത്തുന്ന ‘ജന നായകൻ’ ചിത്രത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെയുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ഈയാഴ്ചയും വിധി ഉണ്ടാകാത്ത സാ​ഹചര്യത്തിലാണ് ചിത്രം വൈകുന്നത്. നാളെയും കോടതി ഉത്തരവ് പറയില്ല, തിങ്കളാഴ്ച റിപ്പബ്ലിക് ദിന അവധി കൂടി വരുന്നതിനാൽ വീണ്ടും വൈകും.

രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുൻപ് വിജയ്‍യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് ജന നായകൻ എത്തിയത്. പൊങ്കൽ റിലാസായി ജനുവരി 9നായിരുന്നു ചിത്രം തീയറ്ററുകളിൽ എത്തേണ്ടത്. എന്നാൽ റിലീസിന് ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടിരുന്നു.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിന്റെ ബെഞ്ചാണ് സിനിമയുടെ റിലീസ് താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നത്. നേരത്തെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. പിന്നാലെ സെന്‍സര്‍ ബോര്‍ഡ് നല്‍കിയ റിട്ട് ഹര്‍ജിയിന്മേലാണ് ഉത്തരവ്.

Also Read:പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍

അതേസമയം 500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ വൈകുന്നതിനാൽ വൻ നഷ്ടമാണി നേരിടുന്നതെന്ന് നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്ന് സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.

അതേസമയം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്ക്ക് പുറമെ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.