Kingdom: ഇവിടെ മാത്രമല്ല അങ്ങ് വിദേശത്തും കിംഗ്ഡം തരംഗം! പ്രീമിയർ കളക്ഷനുകളിൽ റെക്കോർഡുകൾ

Kingdom Movie: യുഎസിലും കാനഡയിലും കിംഗ്ഡം തരം​ഗമാണ്. ഇവിടങ്ങളിൽ വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Kingdom: ഇവിടെ മാത്രമല്ല അങ്ങ് വിദേശത്തും കിംഗ്ഡം തരംഗം! പ്രീമിയർ കളക്ഷനുകളിൽ റെക്കോർഡുകൾ

Kingdom Movie

Published: 

31 Jul 2025 09:47 AM

സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന വിജയ് ദേവരകൊണ്ട നായകനായി എത്തിയ ചിത്രം ഇന്ന് തീയറ്ററുകളിൽ. ഗൗതം തിന്നനൂരി സംവിധാനം ചെയ്ത മാസ് ആക്ഷൻ എന്റർടെയ്‌നർ ചിത്രം ആദ്യ ദിവസം തന്നെ ​ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. റിലീസിന് മുമ്പ് തന്നെ ഏറെ ഹൈപ്പ് കിട്ടിയ ചിത്രം ഇന്ന് മുതൽ ആണ് തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് വിദേശത്ത് പ്രീമിയറുകൾ ആരംഭിച്ചത് . വടക്കേ അമേരിക്കയിൽ പ്രീമിയറുകൾ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ഇതുവരെ 850,000 ഡോളറിലധികം കളക്ഷൻ നേടിയിട്ടുണ്ടെന്ന് സിനിമാ വൃത്തങ്ങൾ പറയുന്നത്.

ഇതിനു പുറമെ യുഎസിലും കാനഡയിലും കിംഗ്ഡം തരം​ഗമാണ്. ഇവിടങ്ങളിൽ വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിജയ് ദേവരക്കൊണ്ടയുടെ കരിയറിലെ ഏറ്റവും മികച്ച ഹിറ്റ് ചിത്രമായി കിംഗ്ഡം മാറിയെന്നാണ് പറയപ്പെടുന്നു. ചിത്രത്തിൽ വിജയ് ദേവരകൊണ്ട അതിശയകരമായ പ്രകടനം കാഴ്ചവച്ചുവെന്ന് പ്രേക്ഷകർ ഒറ്റസ്വരത്തിൽ അഭിപ്രായപ്പെട്ടു. ഇത് വിജയ്‌യുടെ മികച്ചൊരു തിരിച്ചുവരവയാണ് ആരാധകർ കാണുന്നത്.

 

Also Read:ഇത് പ്രതീക്ഷിച്ചതിലും മേലെ! വിജയ് ദേവരകൊണ്ട തീയേറ്റർ തൂക്കി? ‘കിങ്‌ഡം’ ആദ്യ പ്രതികരണം ഇങ്ങനെ

വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളിയായ നടൻ വെങ്കിടേഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ‘കിങ്‌ഡം’ കേരളത്തിൽ എത്തിക്കുന്നത്. മലയാളികളായ ജോമോൻ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. നവീൻ നൂലിയാണ് എഡിറ്റിംഗ്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ