Koodal Movie: ആഘോഷമാക്കാൻ സ്റ്റൈലിഷ് ബോബിയായി ബിബിൻ ജോർജ് എത്തുന്നു; ‘കൂടൽ’ ജൂൺ 27 ന് തിയറ്ററിലേക്ക്

Koodal Release Date: ക്യാമ്പിംഗിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ തന്നെ ഇതാദ്യമായാണ് ക്യാമ്പിംഗിൻ്റെ പശ്ചാത്തലത്തിൽ ഒരു ചിത്രം ഒരുങ്ങുന്നത്.

Koodal Movie: ആഘോഷമാക്കാൻ സ്റ്റൈലിഷ് ബോബിയായി ബിബിൻ ജോർജ് എത്തുന്നു; കൂടൽ ജൂൺ 27 ന് തിയറ്ററിലേക്ക്

Koodal Movie Poster

Updated On: 

21 Jun 2025 11:37 AM

യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജ് (Bibin George) നായകനായി എത്തുന്ന പുതിയ ചിത്രം ‘കൂടൽ’ (Koodal) ജൂൺ 27ന് തിയറ്ററിലേക്ക്. ക്യാമ്പിംഗിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ തന്നെ ഇതാദ്യമായാണ് ക്യാമ്പിംഗിൻ്റെ പശ്ചാത്തലത്തിൽ ഒരു ചിത്രം ഒരുങ്ങുന്നത്.

യുവാക്കൾക്ക് ഇടയിലുള്ള ആഘോഷവും അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ആക്ഷനും ആവേശം നിറയ്ക്കുന്ന എട്ട് ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തിന്റെ പോസ്റ്ററും ട്രെയിലറും ആരാധകർക്കിടയിൽ ശ്രദ്ധേയമായിരുന്നു. ബിബിൻ ജോർജ് നായകനായി എത്തുന്ന ചിത്രത്തിൽ നാല് നായികമാരാണുള്ളത്. മറീന മൈക്കിൾ,നിയ വർഗ്ഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര എന്നിവരും ട്രാൻസ് വുമണും മോഡലുമായ റിയ ഇഷയും ചിത്രത്തിൽ എത്തുന്നു.

Also Read:‘പ്രിയപ്പെട്ട ഓട്ടക്കാരാ ഓട്ടം തുടരുക, കൂടുതല്‍ കരുത്തോടെ; ഫഹദിനെ കുറിച്ച് വാചാലനായി ഇര്‍ഷാദ്

ചെക്കൻ എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം ഷാഫി എപ്പിക്കാട് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രമാണ് കൂടൽ. ബിബിൻ ജോർജിന് പുറമെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ് , കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ