AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Irshad Ali: ‘പ്രിയപ്പെട്ട ഓട്ടക്കാരാ ഓട്ടം തുടരുക, കൂടുതല്‍ കരുത്തോടെ; ഫഹദിനെ കുറിച്ച് വാചാലനായി ഇര്‍ഷാദ്

Irshad Ali About Fahadh Faasil: ഫഹദ് ഫാസിലിന്റെ ഓടും കുതിര ചാടും കുതിര എന്ന ചിത്രം ഓണം റിലീസായി എത്തുമെന്ന പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടയില്‍ നടന്‍ ഇര്‍ഷാദ് അലി ഫഹദിനെ കുറിച്ചെഴുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

Irshad Ali: ‘പ്രിയപ്പെട്ട ഓട്ടക്കാരാ ഓട്ടം തുടരുക, കൂടുതല്‍ കരുത്തോടെ; ഫഹദിനെ കുറിച്ച് വാചാലനായി ഇര്‍ഷാദ്
ഇര്‍ഷാദ് അലി, ഫഹദ് ഫാസില്‍ Image Credit source: Facebook
shiji-mk
Shiji M K | Published: 21 Jun 2025 08:41 AM

ഫഹദ് ഫാസില്‍ എന്ന നടനെ കുറിച്ച് സംസാരിക്കാന്‍ കൂടുതല്‍ വാക്കുകളുടെ ആവശ്യമില്ല. തന്റെ അഭിനയ മികവുകൊണ്ട് എല്ലാ ഭാഷകളിലും ആരാധകരെ സമ്പാദിച്ച താരമാണ് ഫഹദ്. ഫഹദ് ഫാസിലിന്റെ എല്ലാ സിനിമകള്‍ക്കും വലിയ പിന്തുണ തന്നെയാണ് വിവിധ ഭാഷകളില്‍ നിന്ന് ലഭിക്കാറുള്ളത്.

ഫഹദ് ഫാസിലിന്റെ ഓടും കുതിര ചാടും കുതിര എന്ന ചിത്രം ഓണം റിലീസായി എത്തുമെന്ന പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടയില്‍ നടന്‍ ഇര്‍ഷാദ് അലി ഫഹദിനെ കുറിച്ചെഴുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സിനിമകളിലൂടെയുള്ള ഫഹദിന്റെ ഓട്ടത്തെ കുറിച്ചാണ് ഇര്‍ഷാദ് ഫേസ്ബുക്കില്‍ കുറിച്ചത്. ഫഹദ് ഫാസിലിന്റെ കഥാപാത്രങ്ങള്‍ ഓടുന്നത് കാണാന്‍ എന്ത് ഭംഗിയാണെന്ന് ഇര്‍ഷാദ് പറയുന്നു. ഫഹദിനെ പാന്‍ ഇന്ത്യന്‍ താരമെന്ന് വിശേഷിപ്പിച്ചാലും അതിശയോക്തിയില്ലെന്ന് ഇര്‍ഷാദ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

എന്തൊരു ഭംഗിയാണ് സിനിമയില്‍ ഈ മനുഷ്യന്റെ കഥാപാത്രങ്ങള്‍ ഓടുന്നത് കാണാന്‍. കരിയറില്‍ ഇങ്ങേരിന്ന് തിരക്കു പിടിച്ച ഓട്ടക്കാരനാണ്. ഒരു പാന്‍ ഇന്ത്യന്‍ താരം എന്നു വിശേഷിപ്പിച്ചാലും അതിശയോക്തി ഇല്ല. ഒരു കൈ നെഞ്ചത്തമര്‍ത്തി പിടിച്ച് മറുകൈ വീശി വേഗത്തിലോടുന്ന അയ്മനം സിദ്ധാര്‍ത്ഥന്‍. ഓട്ടത്തിനിടയിലും കൈവിട്ടുപോവാന്‍ പാടില്ലാത്ത ഒന്നയാള്‍ മുറുക്കെ പിടിക്കുന്നുണ്ടെന്നും ഇര്‍ഷാദ് പറയുന്നു.

ഞാന്‍ പ്രകാശനില്‍, ജീവിതത്തിനോട് ആര്‍ത്തിപിടിച്ച് രണ്ട് കയ്യും വീശിയുള്ള ആകാശിന്റെ ഓട്ടമുണ്ടല്ലോ, ഒരാളുടെ മുഴുവന്‍ സ്വാര്‍ത്ഥതയും വായിച്ചെടുക്കാനാകും അതില്‍. നോര്‍ത്ത് 24 കാതത്തിലെ അതി-വൃത്തിക്കാരന്‍ ഹരികൃഷ്ണന്‍ ബാഗ് നെഞ്ചോട് അടക്കിപ്പിടിച്ച് മറുകൈ വായുവില്‍ ആഞ്ഞു കറക്കിക്കൊണ്ടാണ് ഓടുന്നത്. ഇയ്യോബിന്റെ പുസ്തകത്തില്‍, ഇരുകൈകളിലും തോക്കേന്തികൊണ്ടുള്ള അലോഷിയുടെ ഓട്ടം.

ഇര്‍ഷാദിന്റെ പോസ്റ്റ്‌

ഓടുന്നത് ഒരാളാണെങ്കിലും ഓരോ ഓട്ടവും വ്യത്യസ്തമാണ്. മറിയം മുക്കില്‍ ഞങ്ങള്‍ ഒരുമിച്ച് ഓടി തളര്‍ന്നത് ഇന്നലെയെന്ന പോലെ മുന്നില്‍ ഉണ്ട്. അന്നത്തെയാ ഒരുമിച്ചോട്ടത്തിന്റെ കിതപ്പ് ഇന്നും ഉയര്‍ന്നു പൊങ്ങുന്നുണ്ട് ഉള്ളില്‍. ഏത് ഓട്ടത്തിനിടയിലും, കണ്ടു മുട്ടുന്ന നേരങ്ങളിലെ ചേര്‍ത്തുപിടിക്കല്‍ ഉണ്ടല്ലോ, അതൊന്നുമതി ഊര്‍ജം പകരാന്‍, സ്‌നേഹം നിറയ്ക്കാന്‍. എന്തെന്നാല്‍, അയാള്‍ ഓടി തീര്‍ത്ത വഴികള്‍ക്ക് പറയാന്‍ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും കഥകള്‍ കൂടിയുണ്ട്.

Also Read: Namitha Pramod: ‘കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവാഹിതയായെക്കും’; തുറന്നുപറഞ്ഞ് നടി നമിത പ്രമോദ്

ഇതെഴുതി കൊണ്ടിരുന്നപ്പോഴാണ് ഓര്‍ത്തത്, ആ ഓട്ടക്കാരന്റെ ഇനി ഇറങ്ങാന്‍ പോകുന്ന സിനിമയുടെ പേര് ഓടും കുതിര ചാടും കുതിര എന്നാണല്ലോയെന്ന്. പ്രിയപ്പെട്ട ഓട്ടക്കാരാ, ഓട്ടം തുടരുക, കൂടുതല്‍ കരുത്തോടെ, എന്ന് ഇര്‍ഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.