Chotta Mumbai: ഛോട്ടാ മുംബൈയുടെ കഥ ആദ്യം ലാലേട്ടന് വര്‍ക്കായില്ല, കഥ കേട്ട് അദ്ദേഹം അന്തംവിട്ടു: ബെന്നി പി നായരമ്പലം
Benny P Nayarambalam About Mohanlal: ഛോട്ടാ മുംബൈയുടെ 4കെ സാങ്കേതിക മികവ് തീര്‍ക്കുന്ന ആരവം ഇനിയും അവസാനിച്ചിട്ടില്ല. ആ വേളയില്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. മോഹന്‍ലാലിന് ആദ്യം സിനിമയുടെ കഥ കേട്ടപ്പോള്‍ വര്‍ക്കായില്ലെന്നാണ് ബെന്നി പറയുന്നത്.
മലയാളികള്‍ എന്നും ആഘോഷമാക്കിയിട്ടുള്ള ചിത്രമാണ് ഛോട്ടാ മുംബൈ. 2007ല്‍ ഇറങ്ങിയ സിനിമയാണെങ്കിലും ഛോട്ട മുംബൈയുടെ റി റിലീസ് ലോകം മുഴുവന്‍ ആഘോഷമാക്കി. മോഹന്‍ലാല്‍ നായകനായെത്തിയ സിനിമയില്‍ ജഗതി, ഇന്ദ്രജിത്ത്, സിദ്ദിഖ്, കലാഭവന്‍ മണി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.
ഛോട്ടാ മുംബൈയുടെ 4കെ സാങ്കേതിക മികവ് തീര്‍ക്കുന്ന ആരവം ഇനിയും അവസാനിച്ചിട്ടില്ല. ആ വേളയില്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. മോഹന്‍ലാലിന് ആദ്യം സിനിമയുടെ കഥ കേട്ടപ്പോള്‍ വര്‍ക്കായില്ലെന്നാണ് ബെന്നി പറയുന്നത്. സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
“ലാലേട്ടന് ആദ്യം ഛോട്ടാ മുംബൈയുടെ കഥ പറഞ്ഞപ്പോള്‍ മനസിലായില്ല. അദ്ദേഹത്തോട് കഥ പറഞ്ഞപ്പോള്‍ ഫണ്‍ എന്റര്‍ടെയ്‌നര്‍ എന്നാണ് പറഞ്ഞത്. സീന്‍ ഓര്‍ഡറാക്കുന്നതിന് മുമ്പായിരുന്നു ഇത്. ഞാനും അന്‍വറും കോഴിക്കോട് പോയാണ് കഥ പറഞ്ഞത്.




കഥയുടെ ഫ്രെയിം മാത്രമാണ് ഞങ്ങള്‍ പറഞ്ഞത്. അത് പറയുന്ന സമയത്ത് കോമഡിയൊന്നുമില്ല. ആദ്യം മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ കഥാപാത്രത്തെ കുത്തിക്കൊല്ലുന്നു. അത് കഴിഞ്ഞ് അടി, പിന്നെയും കൊലപാതകം. ഇതൊക്കെ കേട്ട് ലാലേട്ടന്‍ അന്തംവിട്ട് നോക്കിനില്‍ക്കുകയാണ്.
Also Read: Koodal Movie: ആഘോഷമാക്കാൻ സ്റ്റൈലിഷ് ബോബിയായി ബിബിൻ ജോർജ് എത്തുന്നു; ‘കൂടൽ’ ജൂൺ 27 ന് തിയറ്ററിലേക്ക്
ഫണ്‍ എന്റര്‍ടെയ്‌നര്‍ എന്ന് പറഞ്ഞിട്ട് നാല് കൊലപാതകം. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ചേട്ടാ കഥ പറയുമ്പോള്‍ കൊലപാതകമൊക്കെ ഉണ്ടാകും. എന്നാല്‍ കഥ നടക്കുമ്പോള്‍ വയലന്‍സൊന്നും ഫീല്‍ ചെയ്യില്ല. കോമഡിയായിട്ടാണ് നമ്മള്‍ എല്ലാ സീനുകളും പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന്. മോഹന്‍ലാലിന് കഥ കേട്ടിട്ട് വലിയ ഓക്കെ ആയ പോലെയൊന്നും ഉണ്ടായിരുന്നില്ല,” ബെന്നി പി നായരമ്പലം പറയുന്നു.