AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

L2: Empuraan: എമ്പുരാൻ്റെ വേൾഡ് വൈഡ് റിലീസ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് ഇവർ

സൈബർസിസ്റ്റംസ് ഓസ്ട്രേലിയ. ജി.സി.സി, അമേരിക്കൻ എന്നിവിടങ്ങൾ ഒഴികെയുള്ള ഓവർസീസ് റൈറ്റ്സ് ആണ് എംമ്പുരാന് വേണ്ടി സൈബർസിസ്റ്റംസ് സ്വന്തമാക്കിയിരിക്കുന്നത്.

L2: Empuraan: എമ്പുരാൻ്റെ വേൾഡ് വൈഡ് റിലീസ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് ഇവർ
L2 Empuraan Movie UpdatesImage Credit source: Social Media
arun-nair
Arun Nair | Updated On: 17 Mar 2025 09:56 AM

പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്‌ജറ്റ് ചിത്രം എമ്പുരാൻ്റെ വേൾഡ് വൈഡ് റിലീസ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി സൈബർസിസ്റ്റംസ് ഓസ്ട്രേലിയ. ജി.സി.സി, അമേരിക്കൻ എന്നിവിടങ്ങൾ ഒഴികെയുള്ള ഓവർസീസ് റൈറ്റ്സ് ആണ് എംമ്പുരാന് വേണ്ടി സൈബർസിസ്റ്റംസ് സ്വന്തമാക്കിയിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ഓരോ രാജ്യത്തെയും സമയക്രമത്തിന് അനുസരിച്ച് റിലീസുകളിൽ മാറ്റമുണ്ടാകും.

ഇന്ത്യയിൽ ആദ്യ ഷോ മാർച്ച് 27ന് പുലർച്ചെ ആറ് മുതലായിരിക്കും ആരംഭിക്കുമെന്ന് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 11 വർഷങ്ങളായി ഓവർസീസ് വിതരണ രംഗത്ത് നിറസാന്നിധ്യമായ ടീം ആണ് ഷിബു ജോണിൻ്റെ നേതൃത്വത്തിലുള്ള സൈബർസിസ്റ്റംസ് ഓസ്ട്രേലിയ.മാർക്കോ, ബാറോസ്, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാ ചിത്രം, പണി, മഞ്ഞുമ്മൽ ബോയ്സ്, മലൈകൊട്ടെ വാലിബൻ, ലിയോ, റിലീസിന് ഒരുങ്ങുന്ന മരണമാസ്സ്, ലൗലി തുടങ്ങി ഒട്ടനവധി സിനിമകളുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ കൈകാര്യം ചെയ്തിരിക്കുന്നത് സൈബർസിസ്റ്റംസ് ഓസ്ട്രേലിയ ആണ്

Also Read: ‘എമ്പുരാനെ കുറിച്ച് ചോദിച്ച്‌ ദിവസവും നൂറും നൂറ്റമ്പതും മെസേജ് വരുന്നുണ്ട്, എന്നാല്‍…’

. പ്രധാനമായും ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വിതരണ അവകാശമാണ് സൈബർസിസ്റ്റംസ് ഇതുവരെ ചെയ്ത് വന്നിരുന്നത്. ഇതാദ്യമായാണ് എംപുരാനിലൂടെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കുന്നത്. കൂടാതെ എംപുരാൻ്റെ റിലീസിന് മുന്നോടിയായി മാർച്ച് 20ന് ചിത്രത്തിൻ്റെ ആദ്യ പാർട്ടായ ‘ലൂസിഫർ’ റീ-റിലീസ് ചെയ്യാൻ ഒരുങ്ങുകയുമാണ്.

മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പൻ, ശിവദ, അനീഷ് മേനോൻ തുടങ്ങിയവരോടൊപ്പം നിരവധി വിദേശ താരങ്ങളും എമ്പുരാനിൽ അണിനിരക്കുന്നു. ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സുജിത് വാസുദേവാണ്. എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്, മോഹൻദാസ് കലാ സംവിധാനം നിർവഹിക്കുന്നു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്