Aavesham Song: ആവേശത്തിലെ പാട്ട് ഇംഗ്ലിഷ് സീരിസിൽ! ക്രെഡിറ്റിൽ സുഷിന്റെ പേരില്ല; നെറ്റ്ഫ്‌ളിക്‌സിനെ വിമർശിച്ച് സോഷ്യൽ മീഡിയ

Song from Aavesham Used in Netflix Series: സീരിസിൽ പാട്ട് ഉപയോഗിച്ചിട്ടും ക്രെഡിറ്റിൽ എവിടെയും സുഷിൻ ശ്യാമിന്റെ പേരില്ലെന്നത് വിമർശനങ്ങൾക്ക് കാരണമായി. പലരും ഇത് കമന്റ്ബോക്സിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Aavesham Song: ആവേശത്തിലെ പാട്ട് ഇംഗ്ലിഷ് സീരിസിൽ! ക്രെഡിറ്റിൽ സുഷിന്റെ പേരില്ല; നെറ്റ്ഫ്‌ളിക്‌സിനെ വിമർശിച്ച് സോഷ്യൽ മീഡിയ

ഫഹദ് ഫാസിൽ, 'സ്പ്ലിന്റർ സെൽ' പോസ്റ്റർ

Published: 

25 Aug 2025 07:17 AM

ജിത്തു മാധവിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനെത്തിയ ആക്ഷൻ കോമഡി ചിത്രമാണ് ‘ആവേശം’. കഴിഞ്ഞ വർഷം തീയേറ്ററുകളിൽ പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ സുഷിൻ ശ്യാമിന്റെ സംഗീതവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ പല പാട്ടുകളും ആഗോളശ്രദ്ധ നേടി. ഇപ്പോഴിതാ, ആവേശത്തിലെ ഒരു സുപ്രധാന രംഗത്ത് വരുന്ന ‘ലാസ്റ്റ് ഡാൻസ്’ എന്ന ട്രാക്ക് വീണ്ടും ചർച്ചയാവുകയാണ്.

കാരണം മറ്റൊന്നുമല്ല ഒരു നെറ്റ്ഫ്ലിക്സ് സീരീസാണ്. ‘സ്പ്ലിൻറർ സെൽ: ഡെത്ത് വാച്ച്’ എന്ന അനിമേഷൻ സീരീസിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസറിൽ ‘ലാസ്റ്റ് ഡാൻസ്’ എന്ന ട്രാക്ക് കടന്നുവരുന്നുണ്ട്. ഇത് മലയാളി പ്രേക്ഷകരെ വല്ലാതെ അതിശയിപ്പിച്ചു. ടീസറിന്റെ കമന്റുകളിലും സോഷ്യൽ മീഡിയയിലും ഉൾപ്പടെ രംഗണ്ണൻ നിറഞ്ഞു. സുഷിൻ ശ്യാം സംഗീതം പകർന്ന ലാസ്റ്റ് ഡാൻസിന്റെ വരികൾ എഴുതി ആലപിച്ചത് ഹനുമാൻകൈൻഡ് ആണ്.

അതേസമയം, സീരിസിൽ പാട്ട് ഉപയോഗിച്ചിട്ടും ക്രെഡിറ്റിൽ എവിടെയും സുഷിൻ ശ്യാമിന്റെ പേരില്ലെന്നത് വിമർശനങ്ങൾക്ക് കാരണമായി. പലരും ഇത് കമന്റ്ബോക്സിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പിന്നാലെ, സുഷിൻ ശ്യാമും ടീസറിൽ കമന്റുമായി എത്തിയെന്ന് കാണിക്കുന്ന ചില സ്‌ക്രീൻഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്റെ ട്രാക്ക് ഇവിടെ ഫീച്ചർ ചെയ്തതിൽ നന്ദിയുണ്ടെന്നും, എന്നാൽ, ക്രെഡിറ്റിൽ തന്റെ പേരുകൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ എന്നും സുഷിൻ പറഞ്ഞതായാണ് പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടുകളിൽ ഉള്ളത്.

എന്നാൽ, നെറ്റ്ഫ്‌ളിക്‌സിന്റെ ഔദ്യോഗിക യുട്യൂബ് ചാനൽ വഴി പുറത്തുവിട്ടിരിക്കുന്ന ടീസറിന്റെ കമന്റ്ബോക്‌സിൽ നിലവിൽ ഇത്തരമൊരു കമന്റില്ല. സുഷിൻ കമന്റ് ഡിലീറ്റ് ചെയ്തതാണോ അതോ പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകൾ വ്യജമാണോ അതുമല്ലെങ്കിൽ നെറ്റ്ഫ്ലിക്സ് ക്രെഡിറ്റ് നൽകാൻ തീരുമാനിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എങ്കിലും, ക്രെഡിറ്റിൽ സുഷിന്റെ പേര് നൽകണമെന്ന ആവശ്യം കമന്റുകളിൽ ആവർത്തിച്ചു വരുന്നുണ്ട്.

പ്രശസ്തമായ സ്റ്റെൽത്ത് ആക്ഷൻ-അഡ്വഞ്ചർ വീഡിയോ ഗെയിം ഫ്രാഞ്ചൈസികളിൽ ഒന്നാണ് ടോം ക്ലാൻസിയുടെ ‘സ്പ്ലിന്റർ സെൽ’. ഈ ഗെയിമിനെ അടിസ്ഥാനമാക്കി ഒരു സീരിസ് പുറത്തിറങ്ങുമെന്ന് പ്രഖ്യാപനം വന്നത് 2020ൽ ആയിരുന്നു. അങ്ങനെ അഞ്ച് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം 2025 ഒക്ടോബർ 14ന് സീരിസ് പ്രേക്ഷകരിലേക്ക് എത്തുകയാണ്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്